നെറ്റിയില്‍ വലിയ പൊട്ടു തൊട്ട് അവശത മറന്ന് ചിരിച്ച് കവിയൂര്‍ പൊന്നമ്മ..!! നടിയെ ഇപ്പോള്‍ കണ്ടോ.. നടി ആനിയും ഭര്‍ത്താവും വീട്ടിലെത്തിയപ്പോള്‍..!!
ആറ് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന അമ്മ സാന്നിധ്യമാണ് കവിയൂര്‍ പൊന്നമ്മ. ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്റെ അമ്മയായി വേഷമിട്ട കവിയൂര്‍ പൊന്നമ്മയെ കുറിച്ച് അടുത്തിടെ ഒരു വിവരവുമില്ല. സിനിമകളിലൊന്നും അഭിനയിക്കാതെ മാറി നില്‍ക്കുന്ന കവിയൂര്‍ പൊന്നമ്മ, നോക്കാന്‍ ആളില്ലാതെ കഷ്ടപ്പെടുകയാണ് എന്ന് അടുത്തിടെ നവമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അത് നിഷേധിച്ച് നടി രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.ഇപ്പോഴിതാ കവിയൂര്‍ പൊന്നമ്മ വീണ്ടും വൈറലാവുന്നു. സംവിധായകന്‍ ഷാജി കൈലാസ് കവിയൂര്‍ പൊന്നമ്മയെ ചെന്നു കണ്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. എന്റെ പൊന്ന് എന്നാണ് ഷാജി വിശേഷിപ്പിച്ചത്. പ്രായവും അവശതയും നന്നേ ബാധിച്ചുവെങ്കിലും കവിയൂര്‍ പൊന്നമ്മയുടെ നെറ്റിയില്‍ ഇപ്പോഴും ആ ചുവന്ന വട്ടപ്പൊട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട ‘പൊന്നു’അമ്മയ്‌ക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവുമുള്ള നിമിഷങ്ങള്‍.
സര്‍വ്വശക്തന്‍ എന്റെ പൊന്ന് അമ്മയ്ക്ക് എല്ലാ സന്തോഷവും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ എന്നാണ് ഷാജി കൈലാസ് കുറിച്ചത്.വടക്കന്‍ പറവൂറിലെ കരമാനൂരിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ് ഇപ്പോള്‍ കവിയൂര്‍ പൊന്നമ്മ. എന്റെ ഇളയ സഹോദരനും കുടുംബവും എത്രയോ കാലമായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ ആവശ്യങ്ങളെല്ലാം ചെയ്തു തരുന്നതും. എന്നെ ആരും നോക്കുന്നില്ല എന്നില്ല, നടതള്ളി എന്നൊക്കെയുള്ള വാര്‍ത്തകള്‍ പണിയില്ലാത്തവര്‍ ഉണ്ടാക്കുന്നതാണെന്നായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ മറുപടി.അന്‍പതുകളില്‍ സിനിമയില്‍ എത്തിയതാണ് കവിയൂര്‍ പൊന്നമ്മ. പിന്നീട് ഒന്നിന് വേണ്ടിയും സിനിമയില്‍ നിന്ന് മാറി നിന്നിട്ടില്ല. കൊവിഡ് കാലത്ത് മാത്രമാണ് സിനിമകള്‍ ചെയ്യാതിരുന്നതത്രെ. അതിനിടയില്‍ വിവാഹം കഴിഞ്ഞിരുന്നു. ഒരു മകളുമുണ്ട്. ഭര്‍ത്താവില്‍ നിന്ന് ഒരുപാട് പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അവസാനം അദ്ദേഹം കാന്‍സര്‍ വന്ന് മരണപ്പെടുകയായിരുന്നു. മകള്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡ് ആണ്.
@All rights reserved Typical Malayali.
Leave a Comment