മോഹൻലാലിന് ആദ്യമായി അത് വാങ്ങിക്കൊടുത്തത് താനാണ് അതും കേരളത്തിൽ അത് എത്താത്ത കാലത്ത് സത്യം വെളിപ്പെടുത്തി പൂർണിമ ഭാഗ്യരാജ്

തെന്നിന്ത്യയിലെ മുൻകാല നായിക നടിയാണ് പൂർണിമ ഭാഗ്യരാജ്. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ പൂർണിമ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി മലയാള സിനിമകളിൽ പൂർണിമ ഭാഗ്യരാജ് അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തിളങ്ങിയിട്ടുളള താരമായിരുന്നു നടി.Purnima Bhagyaraj revealed the truth when Mohanlal bought it for the first time and that too when it did not reach Kerala.മോഹൻലാൽ വില്ലൻ വേഷത്തിൽ എത്തിയ ചിത്രത്തിൽ ശങ്കറിന്റെ ജോഡിയായിട്ടാണ് പൂർണിമ അഭിനയിച്ചത്. സൂപ്പർ വിജയം ആയിരുന്ന സിനിമ ഇന്നും മോഹൻലാലിന്റെ ആദ്യ ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഓർത്തിരിക്കുന്ന സിനിമയാണ്.

അതേ സമയം മാഹൻലാലിനെ കുറിച്ച് പൂർണിമ സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങിക്കൊടുത്ത് താനാണ് എന്നാണ് പൂർണിമ പറയുന്നത്. കേരളത്തിൽ ജീൻസ് എത്താത്ത കാലമാണ്. ബോംബയിൽ നിന്നും ഷൂട്ട് കഴിഞ്ഞു വരുന്ന തന്നോട് ജീൻസ് വാങ്ങിക്കൊണ്ടു വരാമോ എന്ന് ലാൽ ആണ് ചോദിച്ചത്. ആദ്യമായി ജീൻസ് വാങ്ങിയ കാര്യം വളരെ രസകരമായ ഓർമ്മയാണെന്നും പൂർണ്ണിമ പറയുന്നു

അതേ സമയം മഞ്ഞിൽ വിരിഞ്ഞപൂക്കൾ എന്ന സിനിമയിൽ മോഹൻലാൽ അഭിനയിക്കുന്നത് കണ്ടപ്പോൾ എന്താകും ഈ നടന്റെ കാര്യം എന്ന് സംശയമുണ്ടായിരുന്നു എന്ന് ഫാസിൽ പറയുന്നു. അവസാനമായി ഫൈറ്റ് ചെയ്യാനുള്ള ദിവസം ലാലിന്റെ കാലിൽ ഒരാക്‌സിഡന്റിൽ പ്ലാസ്റ്റർ ഇടേണ്ടി വന്നു

എന്നാൽ അതൊരനുഗ്രഹമായി മാറിയ കഥയാണ് ഫാസിൽ പറയുന്നത്. ആശുപത്രിയിൽ നിന്നും കാലിൽ പ്ലാസ്റ്ററിട്ടു അഭിനയിച്ചത് വളരെ ക്ലിക് ആയി. കുട്ടികൾ വരെ വോക്കിങ് സ്റ്റിക്കുമായി നടക്കുന്ന മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്തു കാണിച്ചു. അതൊരു അനുഗ്രഹമായി എന്നാണ് ഫാസിൽ പറയുന്നത്..

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *