കാവ്യയും മോളുമൊക്കെ ചെന്നൈയിലാണ് താമസം! അവൾ മീനൂട്ടിയുമായി നല്ല ബോണ്ടാണ്; എന്നെ വിളിച്ചുകിട്ടിയില്ലെങ്കിൽ അപ്പൊ വരും പരാതി

കാവ്യയും മോളുമൊക്കെ ചെന്നൈയിലാണ് താമസം! അവൾ മീനൂട്ടിയുമായി നല്ല ബോണ്ടാണ്; എന്നെ വിളിച്ചുകിട്ടിയില്ലെങ്കിൽ അപ്പൊ വരും പരാതി.ദിലീപ്- കാവ്യാമാധവൻ താര ദമ്പതികളുടെ വിശേഷങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. മുൻപ് സ്‌ക്രീനിൽ നിറഞ്ഞു നിന്നവർ സ്വകാര്യ ജീവിതത്തിലേക്കു കടന്നപ്പോഴും ആരാധന കൂടുകയുണ്ടായി. പൊതുപരിപാടികളിൽ നിറ സാന്നിധ്യം ആയി ഇപ്പോൾ ഇരുവരും മാറിയിട്ടുണ്ട്. ഇരുവരും തരംഗം ആണെങ്കിലും റിയൽ സ്റ്റാർസ് ഇപ്പോഴും മഹാലക്ഷ്മിയും, മീനാക്ഷിയുമാണ്, മക്കളെക്കുറിച്ചുള്ള ദിലീപിന്റെ വാക്കുകൾ.എന്റെ അച്ഛൻ കോമഡി ഒക്കെ ചെയ്യുന്ന ആളാണ് അറിയാമോ എന്നാണ് അവൾ ആളുകളോട് ചോദിക്കുന്നത്. ഭയങ്കര കാന്താരിയാണ്. കഴിഞ്ഞദിവസം രാവിലെ അവൾ വിളിച്ചിട്ടുണ്ടായിരുന്നു എനിക്ക് ഫോൺ എടുക്കാൻ ആയില്ല. ഷൂട്ടും കാര്യങ്ങളും ഒക്കെ ആയോണ്ട് എടുക്കാനായില്ല.അവൾ എന്നെ വിളിച്ചിട്ട് നേരെ സ്‌കൂളിലേക്ക് പോയി. എന്നോട് സംസാരിക്കാനും ആയില്ല. യുകെജിയിൽ എത്തി ആള്.
ഞാൻ എണീറ്റപ്പോൾ ഒരു വോയിസ് നോട്ട് കിടപ്പുണ്ട്. അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു. അച്ഛനെ ഞാൻ ഇന്നും വിളിച്ചു. ഫോൺ എടുത്തില്ല ഞാൻ പോവാ എന്നാണ് എന്നോട് പറഞ്ഞത്.ഞാൻ ഫോൺ എടുക്കാത്തതിന് കാവ്യയോട് പരാതിയും പറഞ്ഞു. ഇനി അച്ഛൻ വിളിക്കും നമ്മൾ എടുക്കരുത്. അത്രയേ നമ്മൾക്ക് ചെയ്യാൻ പറ്റുള്ളൂ എന്ന്. (ചിരിക്കുന്നു). എന്റെ കൈയ്യിലെ ഈ പരിക്ക് അവൾ കണ്ടിരുന്നു. പക്ഷെ എന്റെ കൂടെയില്ല. അവർ ചെന്നൈയിലാണ്.

മോളും കാവ്യയും ഒക്കെ ചെന്നൈയിലാണ്. അവിടെയാണ് പഠിക്കുന്നത്. ഷൂട്ടിങ് ഒക്കെയായി ഞാൻ നാട്ടിലാണ്. കയ്യിലെ ഈ സംഭവം കണ്ടിരുന്നു. ഇത് എന്താണ് പറ്റിയത് എന്നൊക്കെ ചോദിച്ചു. അച്ഛന്റെ കൈയ്യിൽ ഉവ്വാവ്വ് പറ്റി എന്നൊക്കെ പറഞ്ഞു വിട്ടു.അവൾ തന്നെയാണ് ആ പേരിട്ടത്. മഹാലക്ഷ്മി എന്ന പേര് അവൾക്ക് പറയാൻ അറിയാത്തതുകൊണ്ട്. എന്തുപേര് വീട്ടിൽ വിളിക്കും എന്ന കൺഫ്യൂഷൻ നമ്മൾക്ക് ഉണ്ടായിരുന്നു. മോളുടെ പേരെന്താ എന്ന് ചോദിക്കുമ്പോൾ മഹാലക്ഷ്മി എന്ന് പറയണം എന്നും പഠിപ്പിച്ചുകൊടുത്തു.മഹാലക്ഷ്മി എന്ന പേര് അവൾ എല്ലാരോടും മാമാച്ചി എന്ന് അവൾ പറഞ്ഞു പറഞ്ഞു എല്ലാരും പിന്നെ മാമാട്ടി എന്ന് വിളിക്കാൻ തുടങ്ങി. ഇപ്പോൾ എല്ലാവരും മാമാട്ടി എന്നാണ് വിളിക്കുന്നത്. മീനൂട്ടിയും മാമാട്ടിയും തമ്മിൽ നല്ല ബോണ്ടാണ്.
മീനൂട്ടിയുടെയും മാമാട്ടിയുടെയും ചെറുപ്പകാലത്തെ ഫോട്ടോ കണ്ടാൽ തിരിച്ചറിയാൻ ആകില്ല. ഒരുപോലെയാണ് ഇരിക്കുന്നത്. എന്നും ദിലീപ് പറഞ്ഞു. റാഫിക്ക് ഒപ്പം ടു കണ്ട്രീസിന് ശേഷം എത്തുന്ന വോയിസ് ഓഫ് സത്യനാഥൻ.ബാദുഷ സിനിമാസിന്‍റേയും ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ചിത്രത്തിന് റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *