കണ്ണൂരിലെ കന്യാസ്ത്രീ ഒപ്പിച്ച പണി 4വര്‍ഷമായി പ്രേമം, ഒടുവില്‍ സംഭവിച്ച കണ്ടോ?ഞെട്ടി സിസ്റ്റര്‍മാര്‍

കണ്ണൂരിലെ കന്യാസ്ത്രീയുടെ പ്രണയകഥയും പിന്നീടുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് . കഴിഞ്ഞദിവസമാണ് കണ്ണൂരിൽ ആറു കന്യാസ്ത്രീകൾ താമസിക്കുന്ന കോൺവെൻ്റിൽനിന്നും കന്യാസ്ത്രീയെ കാണാതായത്. വർഷങ്ങളായി തോട്ടട സ്കൂളിലെ അധ്യാപികയും, വൈസ് പ്രിൻസിപ്പലും ആയിരുന്ന കന്യാസ്ത്രീ അധ്യാപകർക്ക് ഇടയിലും കുട്ടികൾക്കിടയിലും പ്രിയങ്കരിയായിരുന്നു. സഹ കന്യാസ്ത്രീകൾക്കൊപ്പം പള്ളിയിലേക്ക് പോയവ ഇവർ ഉച്ചയോടെ തിരികെ തനിയെ കോൺവെൻ്റിൽ എത്തുകയും കാണാതാവുകയുമായിരുന്നു. കാണാതായ ശേഷം കോൺവെൻ്റിന് ഉള്ളിൽ നടത്തിയ പരിശോധനയിൽ കന്യാസ്ത്രീകൾ ധരിക്കുന്ന തിരുവസ്ത്രം കത്തിച്ചുകളഞ്ഞതായി കണ്ടെത്തി.

കന്യാസ്ത്രീയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്നും എനിക്ക് ഈ ജീവിതം മടുത്തു. ഞാൻ പോകുകയാണ് എന്ന് എഴുതിയ കത്ത് ലഭിച്ചു. ഇതിനിടയിൽ സ്വന്തം സഹോദരനും, മദർ സുപ്പീരിയറിനും,ഇനി അന്വേഷിക്കേണ്ട പോകുകയാണ് എന്ന സന്ദേശവും അയച്ചിരുന്നു. ഇതോടെ ഇവർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കന്യാസ്ത്രീ സ്ഥിരമായി വിളിച്ചിരുന്ന ഒരു മൊബൈൽ ഫോൺ നമ്പർ കണ്ടെത്തി. രാത്രി 10 ന് ശേഷം ഫോൺ സംഭാഷണം അനുവദനീയമല്ലാത്ത കോൺവെൻറിൽ ഈ സമയത്തിന് ശേഷം നിരവധി തവണ ഇതേ ഫോണിലേക്ക് വിളിച്ച് സംസാരിച്ചിരുന്നതായി കണ്ടെത്തി.

തുടർന്ന് മറ്റു കന്യാസ്ത്രീകളെ പോലീസ് ചോദ്യം ചെയ്തപ്പോൾ സ്ഥിരമായി ഫോൺ വിളിക്കുന്നത് കണ്ടിട്ടുണ്ടെന്നും, അമ്മയോട് സംസാരിക്കുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നതെന്നും പോലീസ് മനസ്സിലാക്കി. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലം കുണ്ടറ സ്വദേശിയായ തോമസിനൊപ്പം ആണ് ഇവർ പോയതെന്ന് വ്യക്തമായി. നാലുവർഷം മുൻപ് ഇവരുടെ പിതാവ് സുഖമില്ലാതെ കിടന്നപ്പോൾ പരിചരിക്കാനായി എത്തിയ മെയിൽ നേഴ്സായിരുന്നതോമസുമായി അടുപ്പത്തിലായി. പിന്നീട് ഇവർ പ്രണയത്തിലാവുകയും, ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഇതിൻ്റെ അടിസ്ഥാനത്തിൽ തിരുവസ്ത്രം ഊരി കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ തിരുവസ്ത്രം ഊരൽ അത്ര എളുപ്പമല്ല എന്നും അതിൻ്റെ പേരിൽ കൊടിയ പീ,ഡ,ന,ങ്ങ,ൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും മനസ്സിലായതോടെ ആണ് കോൺവെൻ്റിൽ നിന്നും ഒളിച്ചോടാൻ തീരുമാനിച്ചത്. പോലീസ് ഇവരെ കൊല്ലത്തുനിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയശേഷം കന്യാസ്ത്രീക്ക് ഇഷ്ടമുള്ളവരുടെ ഒപ്പം പോകാനാകും എന്ന് പോലീസ് പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *