തിരുപ്പതിയില്‍ വെച്ച് അതീവരഹസ്യമായി വിവാഹം.. നടി അനന്യയുടെ ഒൻപതാമത്തെ പ്രണയം
ആഞ്ജനേയനുമായുള്ള പതിനൊന്ന് വർഷത്തെ ദാമ്പത്യം; 2012 ലെ രഹസ്യവിവാഹം; അനന്യക്ക് ഒൻപതാമത്തെ പ്രണയം സഫലമായപ്പോൾ.വിവാഹനിശ്ചയത്തിന് ശേഷമാണ് ആഞ്ജനേയന് വിവാഹിതനാണെന്നമടക്കമുള്ള വിവരങ്ങള്‍ അനന്യയുടെ വീട്ടുകാരഞ്ഞറിഞ്ഞത്, ഇത് വലിയ വിഷയങ്ങളിലേക്ക് എത്തിച്ചിരുന്നു.fans discussions on actress ananya and anjaneyan 12 year of marriage life.ആഞ്ജനേയനുമായുള്ള പതിനൊന്ന് വർഷത്തെ ദാമ്പത്യം; 2012 ലെ രഹസ്യവിവാഹം; അനന്യക്ക് ഒൻപതാമത്തെ പ്രണയം സഫലമായപ്പോൾ
ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയ താരമാണ് അനന്യ. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാംതിളങ്ങിയ താരം ഇടയ്ക്ക് വെച്ച് ബ്രേക്കെടുത്തിരുന്നു. പ്രണയവിവാഹമായിരുന്നു അനന്യയുടേത്. 2012 ൽ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. വീടുവിട്ടിറങ്ങിപ്പോവുകയായിരുന്നു അനന്യ, പണത്തിൽ ഭ്രമിച്ചു പോയി എന്നിങ്ങനെ നിരവധി കാര്യങ്ങളായിരുന്നു അക്കാലത്ത് പ്രചരിച്ചത്. ഈ വിവാഹബന്ധം അധികം പോവില്ലെന്ന് പറഞ്ഞവര്‍ക്ക് ജീവിതത്തിലൂടെ മറുപടി കൊടുക്കുകയാണ് ഇപ്പോൾ താരം.വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് തിരുപ്പതിയില്‍ വച്ച് അതീവരഹസ്യമായി അനന്യയും ആഞ്ജനേയനും വിവാഹിതരായി എന്നാണ് 2012 കാലഘട്ടത്തിൽ പ്രചരിച്ചത്. ആഞ്ജനേയൻ നേരത്തെ വിവാഹിതൻ ആണെന്നും വീട്ടുകാർ ആ ബന്ധത്തെ എതിർത്തുവെന്നും വാർത്തകൾ വന്നു. എന്നാൽ നിശ്ചയം നടക്കുന്ന സമയം തന്നെ തനിക്ക് എല്ലാം അറിയാമായിരുന്നു. പക്ഷെ താനത് വീട്ടിൽ പറഞ്ഞിരുന്നില്ല എന്നും അനന്യ പറഞ്ഞതോടെ എ വിവാദം കെട്ടടങ്ങി.ആഞ്ജനേയൻ തനിക്ക് ഒൻപതാമത്തെ പ്രണയം ആയിരുന്നുവെന്നാണ് ഒരിക്കൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ അനന്യ പറഞ്ഞത്. എന്റെ ഒൻപതാമത്തെ പ്രണയം ആണ് ഏട്ടൻ. വിവാഹനിശ്ചയം വന്ന സമയം തൊട്ട് കേട്ട ഒരു സംഭവം ആയിരുന്നു, ഞാൻ പുള്ളിയെ കണ്ടല്ല പുള്ളിയുടെ പണത്തിൽ ആണ് വീണത് എന്ന്. എന്റെ വീട്ടിലും അത്യാവശ്യം സൗകര്യങ്ങളോടെയാണ് വളർന്നത് എന്നും ആരോപങ്ങളോട് അനന്യ പ്രതികരിച്ചു.
ആഞ്ജനേയനുമായി പതിനൊന്ന് വർഷത്തെ ദാമ്പത്യത്തിലേക്ക് കടന്നിരിക്കുകയാണ് അനന്യ. ഇതിനിടയിൽ പലകുറി ഇരുവരും വേര്‍പിരിഞ്ഞുവെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു. എന്നാൽ അപ്പോഴും അനന്യയും ആഞ്ജനേയനും വിവാദങ്ങളോട് പ്രതികരിച്ചില്ല. മാത്രവുമല്ല അനന്യയുടെ സഹോദരന്റെ വിവാഹത്തിന് ആഞ്ജനേയന് ഒപ്പമുള്ള ചിത്രങ്ങൾ താരം പങ്കിട്ടതോടെ ആ വിവാദം കെട്ടടങ്ങി.
വിവാഹശേഷമുള്ള പ്രതിസന്ധി താനൊറ്റയ്ക്കാണ് നേരിട്ടതെന്ന് ഒരിക്കൽ അനന്യ പറഞ്ഞിരുന്നു. ബോഡി ഷെയ്മിങുള്‍പ്പടെ ആഞ്ജനേയനെക്കുറിച്ച് വളരെ മോശം കാര്യങ്ങളായിരുന്നു പ്രചരിച്ചത്. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞ് തന്നെയാണ് വിവാഹം നടത്തിയത്. ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിട്ടുള്ള കാലമത്രയും ഞങ്ങൾ നന്നായി മുൻപോട്ട് പോകും എന്നാണ് ഞങ്ങളുടെ വിശ്വാസം എന്നും താരം പ്രതികരിച്ചിരുന്നു.
ഡിവോഴ്സ് വാർത്തയ്ക്ക് ഒപ്പം ഈ നാളത്രയും അനന്യ കേട്ട മറ്റൊരു ചോദ്യമാകും കുഞ്ഞുങ്ങൾ ഇല്ലേയെന്നത്. എന്നാൽ അപ്പോഴും മൗനം മാത്രമായിരുന്നു അനന്യയുടെ മറുപടി.സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ അധികം സെലക്ടീവാണ് അനന്യ. വിവാഹ ശേഷവും അഭിനയം തുടരുന്ന നടി വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലാണ് മുന്നോട്ട് പോവുന്നത്.
@All rights reserved Typical Malayali.
Leave a Comment