കാത്തിരുന്ന കുഞ്ഞുവാവ എത്തിയേ..!! നടി അര്‍ച്ചനാ സുശീലന് സുഖപ്രസവം..!! കടിഞ്ഞൂല്‍ കണ്‍മണിയെ വരവേറ്റ് കുടുംബം..!

കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷം കൊണ്ട് അമ്മയായി, സന്തോഷ വാര്‍ത്ത പങ്കുവച്ച് അര്‍ച്ചന സുശീലന്‍; ആണ്‍കുഞ്ഞാണ്.വില്ലത്തിയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് അര്‍ച്ചന സുശീലന്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്ന നടി തന്റെ വിശേഷങ്ങള്‍ എല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞ് പിറന്നു എന്ന സന്തോഷമാണ് ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിക്കുന്നത്.archana suseelan baby.മാനസപുത്രി എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ വില്ലത്തിയാണ് അര്‍ച്ചന സുശീലന്‍. ഗ്ലോറി എന്ന വില്ലത്തി വേഷം അത്രയേറെ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. അതിന് ശേഷം പല സീരിയലുകളിലും അഭിനയിച്ച നടി, ബിഗ്ഗ് ബോസ് ഷോയിലൂടെ വില്ലത്തി ഇമേജ് മാറ്റിയെടുത്തു. കുഞ്ഞ് ജനിച്ചു എന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ അര്‍ച്ചനയെ സംബന്ധിച്ച് പുറത്ത് വരുന്നത്.ഗര്‍ഭിണിയാണ് എന്ന സന്തോഷവും, ബേബി ഷവര്‍ വിശേഷങ്ങളും എല്ലാം നേരത്തെ അര്‍ച്ചന പങ്കുവച്ചിരുന്നു. ഇന്നലെയാണ് കുഞ്ഞ് ജനിച്ചത്. ആണ്‍കുട്ടിയാണ്. ‘പ്രവീണും ഞാനും ഒരു ആണ്‍കുഞ്ഞിനാല്‍ അനുഗ്രഹീതരായി’ എന്ന് പറഞ്ഞാണ് അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ സന്തോഷം പങ്കുവച്ചത്. ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

രണ്ട് വര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയുടെയും പ്രവീണിന്റെയും വിവാഹം. കൊവിഡ് കാലത്ത് വിദേശത്ത് വച്ച് നടന്ന വിവാഹമായതിനാല്‍ വളരെ ലളിതമായിരുന്നു ചടങ്ങുകള്‍. എന്നിരുന്നാലും ഫോട്ടോ അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പിന്നീട് പ്രവീണിനൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ നടി അറിയിക്കുന്നുണ്ടായിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണ് അര്‍ച്ചന.നേരത്തെ മനോജ് യാദവ് എന്നയാളുമായി അര്‍ച്ചമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായിരുന്നില്ല. വിവാഹ മോചനത്തിന് ശേഷം നടി വീണ്ടും അഭിനയത്തില്‍ സജീവമായി. നടി ആര്യ ബഡായിയുടെ ആദ്യ ഭര്‍ത്താവ് രോഹിത് സുശീലന്റെ സഹോദരി കൂടെയാണ് അര്‍ച്ചന സുശീലന്‍. ആര്യയുമായി രോഹിത് പിരിഞ്ഞുവെങ്കിലും അര്‍ച്ചനയും ആര്യയും തമ്മിലുള്ള സൗഹൃദം ഇപ്പോഴുമുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *