വയസായി എന്ന് വിചാരിക്കാറില്ല’! പഴങ്കഞ്ഞി പോലെ ഇരുന്നാൽ എല്ലാരും തലയിൽ വന്നു ഡാൻസ് ചെയ്തിട്ട് പോകും; മീര ജാസ്മിൻ പറയുന്നു!

സംവിധായകൻ സിനിമയിലേക്ക് കൈ പിടിച്ചുകൊണ്ടുവന്ന ജാസ്മിൻ മേരി ജോസഫ് വളരെ പെട്ടെന്നാണ് മീര ജാസ്മിൻ എന്ന പേരിൽ മലയാള സിനിമയിലെ സൂപ്പർഹിറ്റ് നായികമാരുടെ പട്ടികയിൽ ഇടം നേടിയത്. സൂത്രധാരൻ ആണ് മീരയുടെ ആദ്യ സിനിമ. സൂത്രധാരനിലെ ശിവാനി എന്ന കഥാപാത്രം വളരെ പെട്ടെന്ന് പ്രേക്ഷക മനസിലേക്ക് പതിക്കുകയായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്നിരിക്കുകയാണ് മീര. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ മീര പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.’പ്രായം പിറകോട്ട് ആണോ സഞ്ചരിക്കുന്നത്’ എന്ന ചോദ്യത്തിന് മീര നൽകിയ മറുപടി ആണ് വൈറൽ ആവുന്നത്. “ഇതൊക്കെ നമ്മുടെ ഒരു മൈൻഡ് സെറ്റ് ആണ്. ലൈഫിനെ ഒരുപാട് സീരിയസ് ആക്കി എടുക്കുന്ന ഒരു ഫേസ് എനിക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഈസി ഗോയിങ് മൈൻഡ്സെറ്റ് ആണ്. ജീവിതം വളരെ ചെറുതാണ്, ഉള്ള കാലത്തോളം സന്തോഷമായിരിക്കാൻ ശ്രമിക്കുക. വളരെ മോശമായ അവസ്ഥയിൽ ഇരിക്കുന്ന സമയങ്ങളും ഉണ്ട്. പക്ഷെ അതും മാറും, ഉള്ള സമയം സന്തോഷത്തോടെ അടിച്ചു പൊളിച്ച് ജീവിക്കണം. അങ്ങിനെ വരുമ്പോൾ മൈൻഡ് ഒക്കെ റിലാക്സ്ഡ് ആണ്. അത് കാണുന്നവരിൽ പ്രതിഫലിക്കുകയും ചെയ്യും. പിന്നെ എനിക്ക് ഒരിക്കലും എനിക്ക് വയസായല്ലോ എന്ന ചിന്ത ഉണ്ടാവാറില്ല. എനിക്ക് ഇപ്പോഴും പഴയ ആ ഫീൽ തന്നെയാണ്. ഞാൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എനിക്ക് ഞാൻ ഒരുപാട് പ്രയോറിറ്റി കൊടുക്കുന്നുമുണ്ട്. എനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക, ഇഷ്ടമുള്ള സ്ഥലത്ത് പോകുക, എക്സർസൈസ് ചെയ്യുക, ഇഷ്ടമുള്ള പാട്ട് കേൾക്കുക അങ്ങിനെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുക.

ഈ സിനിമയിലെ കഥാപാത്രമായ എലിസബത്ത് രാവിലെ എഴുന്നേറ്റാൽ ഉടനെ വെയ്റ്റ് നോക്കും. ഞാൻ മുൻപ് ഒരു സമയത്ത് അങ്ങിനെ ആയിരുന്നു. ഞാനും രാവിലെ എണീറ്റാൽ ആദ്യം വെയ്റ്റ് നോക്കാം മെഷീനിലേക്ക് പോകും. എന്നിട്ട് മാത്രമേ പല്ലുപോലും തേക്കുള്ളു. എന്റെ സിസ്റ്റർ ഈ സിനിമയുടെ കഥ കേട്ടിട്ട് എന്നെ വിളിച്ച് പറഞ്ഞത് കൊച്ചെ നിന്നെ പോലെ തന്നെയുള്ള കഥാപത്രമാണ് എന്നായിരുന്നു. ഞാൻ പക്ഷെ പൊതുവെ അത്ര ടെറർ ഒന്നും അല്ല. നമ്മളെ പ്രൊട്ടക്റ്റ് ചെയ്യാൻ വേണ്ടി നമ്മൾ പുറത്ത് ആളുകളുടെ മുന്നിൽ ഇടുന്ന ഒരു ഷീൽഡ് ആണ് നമ്മൾ ഭയങ്കര ടെറർ ആണ് എന്നുള്ളത്. ഇത് ഇട്ടില്ലെങ്കിൽ നമുക്ക് നമ്മളെ സംരക്ഷിക്കാൻ പറ്റില്ലെന്ന തോന്നൽ. നമ്മളെ നമ്മൾ നോക്കിയില്ലെങ്കിൽ വേറെ ആര് നോക്കും. ഇത്തിരി സ്ട്രിക്ട് ആയിട്ട് നിൽക്കാതെ പഴങ്കഞ്ഞി പോലെ ഇരുന്നാൽ എല്ലാരും തലയിൽ വന്നു ഡാൻസ് ചെയ്തിട്ട് പോകും.” മീര ജാസ്മിൻ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *