അവാര്‍ഡ് സമ്മാനിച്ച് ജിപി.. ഏറ്റുവാങ്ങി ഗോപിക..!! ഇരുവരും ആദ്യമായി ഒന്നിച്ച് ഒരു വേദിയിലെത്തിയപ്പോള്‍..!! വസ്ത്രങ്ങള്‍ പോലും ഒരേ കളര്‍ ഡിസൈനില്‍..!!

കഴിഞ്ഞദിവസമാണ് താനും ഗോപികയും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത ജിപി പുറത്തുവിടുന്നത്. പലവട്ടം വിവാഹത്തെകുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നതുകൊണ്ടുതന്നെ ആദ്യം വിശ്വസിക്കാൻ പാടായിരുന്നു ആരാധകർക്ക്.social media assumptions on gopika anil and govind padmasoorya s wedding
ഞാൻ 87 ലാണ് ജനിക്കുന്നതെന്ന് ജിപി; അഞ്ജലിയെ കണ്ട് ഇഷ്ടപെട്ട അമ്മയാണ് വധുവിനെ കണ്ടെത്തിയതെന്ന് സീരിയൽ പ്രേമികൾ.ജിപിയുടെയും, ഗോപികയുടെയും വിവാഹവാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവരുന്നത്. ആദ്യം ഇതൊരു ഫേക്ക് വാർത്തയാകും എന്നായിരുന്നു ഒട്ടുമിക്ക ആളുകളും കരുതിയിരുന്നത്. എന്നാൽ പിന്നീട് ജിപി തന്നെ വിവാഹക്കാര്യം പറഞ്ഞുകൊണ്ട് എത്തുകയും ചെയ്തു. ഞങ്ങൾ ജീവിതത്തിൽ ഒന്നാവുകയാണ്. വീട്ടുകാർ പറഞ്ഞുറപ്പിച്ച ബന്ധം, പിന്നീട് ഞങ്ങളുടെ ഹൃദയങ്ങൾ ഒന്നായി, എന്നാണ് ജിപി കുറിച്ചത്. ജിപിയുടെ വാക്കുകളിൽ നിന്ന് തന്നെ ഇതൊരു പക്കാ അറേഞ്ചഡ് മാര്യേജ് ആണെന്ന് വ്യക്തവുമാണ്. മുൻപും പലകുറി തന്റെ വിവാഹം പ്രണയം ആയിരിക്കില്ല എന്ന് താരം തുറന്നുപറഞ്ഞിട്ടുണ്ട്..അടുത്തിടെ ജിപി നൽകിയ അഭിമുഖത്തിലാണ് വീട്ടിൽ തകൃതിയായി ആലോചനകൾ നടക്കുന്ന കാര്യത്തെക്കുറിച്ച് താരം പറഞ്ഞത്. അച്ഛൻ, അമ്മ, വല്യമ്മ എല്ലാവരും ചേർന്ന് എന്നെ കല്യാണം കഴിപ്പിക്കും എന്ന തീരുമാനത്തിലാണ്. 33 വയസ്സുവരെ താൻ കരിയറിനായിരുന്നു ശ്രദ്ധ കൊടുത്തത്. തന്റെ ലക്ഷ്യത്തിനു പിന്നാലെ ആയിരുന്നു അതുകൊണ്ടുതന്നെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ലെന്നും താരം പറഞ്ഞിരുന്നു.വിവാഹം ഉണ്ടായാൽ അത് പക്കാ അറേഞ്ചഡ് മാര്യേജ് എന്നാണ് താരം പ്രതികരിച്ചതും.33 വയസ്സുവരെ വിവാഹം ആലോചിക്കരുത് എന്ന് വീട്ടിൽ പറഞ്ഞിരുന്നു. ഞാൻ എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ ആയിരുന്നു. ഇപ്പോൾ പ്രായത്തിന്റെ പക്വതയോ എന്തോ, എല്ലാം കഴിഞ്ഞു കല്യാണം കഴിക്കാൻ നിന്നാൽ അത് നടക്കില്ല എന്ന് മനസ്സിലായി. ഇപ്പോൾ വീട്ടിൽ വിവാഹം ആലോചിക്കാൻ പറഞ്ഞിട്ടുണ്ട്. അത് ആയാൽ താൻ അനൗൺസ് ചെയ്യും എന്നും താരം പറഞ്ഞിരുന്നു.

മുൻപൊരിക്കൽ ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് താൻ 87 ൽ ആണ് ജനിച്ചതെന്ന കാര്യം ജിപി പറയുന്നത്. കുറേ പ്രായമായില്ലേ വിവാഹം നോക്കുന്നില്ലേ എന്ന ചോദ്യത്തിന് പ്രതികരിക്കുകയിരുന്നു താരം. ആർക്കും പിടി കൊടുക്കാത്തതല്ല, കോവിഡ് ലോക്ക് ഡൌൺ കാലത്ത് കല്യാണം നടന്നു പോകും എന്ന് കരുതിയതാണ്. പിന്നെ വിട്ടുകൊടുത്താൽ വിട്ടുകൊടുക്കേണ്ടി വരും വീട്ടുകാർ അപ്പൊ തന്നെ പിടിച്ചു കെട്ടിക്കും എന്നായിരുന്നു ജിപിയുടെ അഭിപ്രായം.ഇരുവരും പെർഫെക്ട് മാച്ച് എന്ന് ചിലർ കമന്റുകൾ പങ്കിടുമ്പോൾ, ഗോപിക അവതരിപ്പിക്കുന്ന അഞ്ജലിയെ കണ്ട് ജിപിയുടെ അമ്മയ്ക്ക് ഇഷ്ടമായി അങ്ങനെ വിവാഹത്തിലേക്ക് നീണ്ടു എന്നാണ് സീരിയൽ പ്രേമികളുടെ കണ്ടെത്തൽ. എന്നാൽ ഒരിക്കൽ ഗോപിക തന്നെ പറഞ്ഞിട്ടുണ്ട്, അഞ്ജലിയുമായി തനിക്ക് യാതൊരു സാമ്യതയും ഇല്ലെന്നത്. ശിവനെ പോലെ ഒരാൾ ജീവിതത്തിൽ വന്നാൽ താൻ ചോദ്യം ചെയ്യും എന്നാണ് ഗോപിക പറഞ്ഞതും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *