മകളെവിടെ… അലറിവിളിച്ച് വിനായകന്‍..!! ഭാര്യയുമായി വഴക്കിട്ടത് ഈ പ്രശ്‌നത്തിന്..!! കലൂരിലെ ഫ്‌ളാറ്റില്‍ വന്‍ കോലാഹലം

മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചു; നടന്‍ വിനായകൻ അറസ്റ്റില്‍.കുടുംബപ്രശ്നത്തെ തുടര്‍ന്ന് തന്‍റെ ഫ്ലാറ്റിൽ വച്ച് ബഹളം വെച്ചപ്പോൾ വിനായകൻ പോലീസിനെ വിളിച്ചുവരുത്തിയിരുന്നു. ഫ്ലാറ്റില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരോടും നടൻ അസഭ്യം പറഞ്ഞെന്ന് പോലീസ് പറഞ്ഞു.പോലീസ് സ്റ്റേഷൻ പ്രവർത്തനം തടസപ്പെടുത്തിയതിനാലാണ് അറസ്റ്റെന്ന് നോർത്ത് സ്റ്റേഷൻ സിഐ.മദ്യലഹരിയിലാണ് ബഹളം ഉണ്ടാക്കിയതെന്ന് പോലീസ്.എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് നടൻ ബഹളം ഉണ്ടാക്കിയത്
കൊച്ചി: പോലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളം വെച്ചതിനെ തുടർന്ന് നടൻ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് നടൻ ബഹളം ഉണ്ടാക്കിയത്. മദ്യലഹരിയിലാണ് ബഹളം ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്റ്റേഷൻ പ്രവർത്തനം തടസപ്പെടുത്തിയതിനാലാണ് അറസ്റ്റെന്ന് നോർത്ത് സ്റ്റേഷൻ സിഐ അറിയിച്ചു.

കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം തന്‍റെ ഫ്ലാറ്റിൽ വച്ച് ബഹളം വെച്ചപ്പോൾ വിനായകൻ പോലീസിനെ വിളിച്ചുവരുത്തിയിരുന്നു. ഫ്ലാറ്റില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരോടും നടൻ അസഭ്യം പറഞ്ഞെന്നാണ് പോലീസ് പറയുന്നത്. അതേസമയം, വിഷയത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും പേലീസിന് എന്തും പറയാമല്ലോ എന്നുമായിരുന്നു വിനായകന്‍റെ പ്രതീകരണം. പറയാനുള്ളത് സ്റ്റേഷനിൽ പറയുമെന്നും നടൻ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *