അമലാ പോളിന് രണ്ടാം വിവാഹം..!! വരന്‍ ആരെന്ന് കണ്ടോ..!! രണ്ടാം കെട്ടും വമ്പന്‍ ആഘോഷം..!!

മൈ ജിപ്സി ക്വീൻ സെയ്‌സ് യെസ്’! അമല പോളിന് രണ്ടാം വിവാഹം, വരൻ സുഹുത്ത് ജഗദ് ദേശായി; വിവാഹ വാർത്ത പങ്കുവച്ച് താരം.ഇതിനോടകം തന്നെ ജഗദിന്റെ വെറൈറ്റി പ്രൊപ്പോസൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരങ്ങൾ ഉൾപ്പെടെ നിരവധിപേരാണ് അമലയ്ക്കും ജഗദിനും ആശംസകൾ അറിയിക്കുന്നത്. കരിയറിലും ജീവിതത്തിലുമെല്ലാം ഒരുപാട് ഉയർച്ച താഴ്ചകളിലൂടെ കടന്നു പോകേണ്ടി വന്ന അമലയ്ക്ക് ഇനിയുള്ള നാളുകൾ സന്തോഷത്തിന്റേതാകട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്.
ഹൈലൈറ്റ്:തെന്നിന്ത്യൻ സൂപ്പർ താരം നടി അമല പോൾ വീണ്ടും വിവാഹിതയാകുന്നു. അമലയുടെ സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമലയെ ജഗദ് പ്രപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ‘‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’’ എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പ്. ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ പെട്ടന്ന് ജഗദ് ഡാൻസേഴ്സിന്റെ അടുത്തെത്തി അവർക്കൊപ്പം ചേരുകയാണ് വിഡിയോയിൽ. പിന്നീട് ഡാൻസ് കളിക്കുന്നതിനിടെ പെട്ടന്ന് മോതിരം എടുത്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു.അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും വിഡിയോയിൽ കാണാം. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ജഗദ് ചേർത്തിട്ടുണ്ട്.മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് അമല പോൾ കൂടുതൽ തിളങ്ങിയത്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ മലയാള ചിത്രം. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും അത് വിജയം കണ്ടിരുന്നില്ല. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘മൈന’ അമലയുടെ കരിയറിൽ ബ്രേക്കിങ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ഈ ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയെ തേടി എത്തുകയും ചെയ്തു. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു അമലയുടെ ആദ്യ വിവാഹം.

2014ലാണ് സംവിധായകൻ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. തമിഴകത്തെ ഒന്നാകെ ഞെട്ടിച്ച ഒരു വിവാഹം ആയിരുന്നു ഇവരുടേത്. എന്നാൽ, 2017ൽ അമലയും വിജയ്‍യും നിയമപരമായി വിവാഹമോചിതരായി. പരസ്പരം ആരോപണങ്ങളൊന്നും ഉന്നയിക്കാതെ സൗഹൃദപരമായ ഒരു വേർപിരിയൽ ആയിരുന്നു ഇവർക്കിടയിൽ ഉണ്ടായത്. വിവാഹ മോചനത്തിന് ശേഷം അമല അടിമുടി മാറുകയായിരുന്നു. വീണ്ടും പഴയ പോലെ സിനിമകളിൽ അമല സജീവമാവുകയും ചെയ്തു. ഇതിനിടയിൽ ആയിരുന്നു വിജയ്‌യുടെ രണ്ടാം വിവാഹം. രണ്ടാം വിവാഹത്തിന് അമല ആശംസ അറിയിച്ചതും അന്ന് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2019 ലാണ് ഡോ. ആർ ഐശ്വര്യയെ എ.എൽ വിജയ് വിവാഹം ചെയ്യുന്നത്. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദർ സിങുമായി താരം ലിവിങ് റിലേഷിനിലായിരുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വമായി ഭവ്നിന്ദർ ശ്രമം നടത്തി എന്നായിരുന്നു ഇതേക്കുറിച്ച് അന്ന് അമലയുടെ പ്രതികരണം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *