നിശ്ചയത്തിന് പിന്നാലെ സങ്കടവാര്‍ത്ത പങ്കുവച്ച് സാന്ത്വനത്തിലെ അഞ്ജലി.. ഇനി വയ്യ..! എല്ലാം നിര്‍ത്തി

സാന്ത്വനത്തില്‍ നിന്ന് അഞ്ജലി പിന്മാറുന്നു, പകരം വരുന്നത് ഷഫ്‌നയോ കൃഷ്ണപ്രിയയോ? ; ആശങ്കയില്‍ ആരാധകര്‍.ഗോവിന്ദ് പദ്മസൂര്യയുമായുള്ള വിവാഹത്തോടെ ഗോപിക സാന്ത്വനം സീരിയലില്‍ നിന്നും പിന്മാറുകയാണോ. ഗോപിക പിന്മാറിയാല്‍ അഞ്ജലിയായി ആര് എത്തും എന്ന വിഷയത്തിലാണ് ഇപ്പോള്‍ ആരാധകരുടെ തലപുകഞ്ഞ ചിന്ത. ഷഫ്‌ന നായികയായി വരണം എന്ന് അഭിപ്രായമുള്ളവരുണ്ട്. കാതോട് കാതോരം സീരിയലിലെ കൃഷ്ണ പ്രിയ വന്നാല്‍ നന്നായിരിക്കും എന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം
is gopika anil withdrawing from santhvanam serial.സാന്ത്വനത്തില്‍ നിന്ന് അഞ്ജലി പിന്മാറുന്നു, പകരം വരുന്നത് ഷഫ്‌നയോ കൃഷ്ണപ്രിയയോ? ; ആശങ്കയില്‍ ആരാധകര്‍.ഗോവിന്ദ് പദ്മസൂര്യയുമായുള്ള നടി ഗോപിക അനിലിന്റെ വിവാഹ നിശ്ചയം സാന്ത്വനം പ്രേമികള്‍ക്ക് എന്നല്ല എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് തന്നെയായിരുന്നു. ഇവരെങ്ങനെ കണ്ടു പരിചയപ്പെട്ടു, പ്രണയിച്ചു എന്നൊക്കെയായിരുന്നു പലരുടെയും ചിന്ത. എന്നാലും ഞങ്ങളുടെ ശിവേട്ടനെ പറ്റിച്ച് ജിപിയ്‌ക്കൊപ്പം പോയല്ലോ അഞ്ജൂ എന്ന് പറഞ്ഞ് കരയുന്നവരും ഇല്ലാതെയല്ല. അങ്ങനെ ചില ട്രോളുകളും വന്നിരുന്നു.ജിപിയുമായുള്ള വിവാഹത്തിന് ശേഷം ഗോപിക സാന്ത്വനത്തില്‍ നിന്നും പിന്മാറുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ആധി. ആ ആശങ്ക സാന്ത്വനം സീരിയലിന്റെ പ്രമോ വീഡിയോയ്ക്ക് താഴെ കമന്റുകളായി വന്നത് കാണാം. ഗോപിക പിന്മാറിയാല്‍ പകരം ആരാവും അഞ്ജലിയായി എത്തുക എന്ന കാര്യത്തില്‍ സീരിയസ് ആയ ചര്‍ച്ച നടന്നുകൊണ്ടിരിയ്ക്കുകയാണ്.ഇനി അഞ്ജലി സീരിയലില്‍ നിന്നും പിന്മാറുമോ, പിന്മാറിയാല്‍ ഷഫ്‌ന അല്ലെങ്കില്‍ കാതോടു കാതോരം എന്ന സീരിയലിലെ കൃഷ്ണപ്രിയ വന്നാല്‍ മതിയെന്നാണ് ഒരാളുടെ അഭിപ്രായം. ഷഫ്‌നയും സജനും റിയല്‍ ലൈഫ് കപ്പിള്‍ ആയതുകൊണ്ട്, റീല്‍ ലൈഫിലും നല്ല മാച്ചായിരിക്കും എന്ന് പലും അഭിപ്രായപ്പെടുന്നു, എന്നാല്‍ ഷഫ്‌ന വേണ്ട മറ്റാരായാലും കുഴപ്പമില്ല എന്ന് പറയുന്നവരുമുണ്ട്.

എന്നാല്‍ ഇതുവരെ, വിവാഹത്തോടെ ഞാന്‍ അഭിനയം നിര്‍ത്തുകയാണ് എന്ന് ഗോപിക എവിടെയും പറഞ്ഞിട്ടില്ല. അത് പറയുന്നതിന് മുന്‍പേ നിങ്ങളെന്തിനാണിങ്ങനെ തലപുകഞ്ഞ് ചിന്തിയ്ക്കുന്നത് എന്നാണ് വേറൊരു കൂട്ടരുടെ ചോദ്യം. കല്യാണം കഴിഞ്ഞാല്‍ നടിമാര്‍ സ്വാഭാവികമായും അഭിനയം നിര്‍ത്തുമല്ലോ എന്ന് പറയുമ്പോള്‍, ഇതേ സീരിയലില്‍ അപ്പുവായി അഭിനയിക്കുന്ന നടി രക്ഷ വിവാഹ ശേഷവും തുടരുന്നത് കാണിച്ചുകൊണ്ട് പ്രതിരോധിക്കുന്നവരുമുണ്ട്. അങ്ങനെ പോകുന്നു ഒരു സ്ഥിരീകരണവുമില്ലാത്ത വിഷയത്തിലെ ചര്‍ച്ച.സാന്ത്വനം സീരിയലില്‍ നിന്ന് ലക്ഷ്മിയമ്മ എന്ന കഥാപാത്രം മരിച്ചു, അതോടെ ആ നടി പോയി. കണ്ണന്‍ ചെന്നൈയില്‍ പഠിക്കുകയാണെന്ന് പറഞ്ഞ് മാറി നില്‍ക്കുകയാണ്. ഇനി അഞ്ജലിയും പോയാല്‍ സീരിയല്‍ കാണില്ല എന്ന് ചിലര്‍ ഉറപ്പിച്ച് പറയുന്നുണ്ട്. സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ മരിച്ചതിന് ശേഷം, ഇനിയാര് സംവിധാനം ഏറ്റെടുക്കും എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നില്‍ക്കുമ്പോഴാണ് നായിക പിന്മാറുന്നതിനെ കുറിച്ചുള്ള ആളുകളുടെ തലപുകഞ്ഞ ചിന്ത എന്നതാണ് ഇതില്‍ ഏറെ കൗതുകമുള്ള കാര്യം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *