11ാം വയസ്സിൽ അയൽക്കാരനുമായി ആദ്യ പ്രണയം.. പിന്നീട് ശാലിനിയുടെ സഹോദരനുമായി പ്രണയം.. ഇപ്പോൾ ഉടൻ വിവാഹിതനാകാൻ പോകുന്ന കാമുകൻ..
പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ പ്രണയം, ശാലിനിയുടെ സഹോദരന് റിച്ചാര്‍ഡുമായുള്ള പ്രണയം ബ്രേക്കപ്പായതെങ്ങനെയാണ്? ഇപ്പോഴും ആലോചിക്കുമ്പോള്‍ ഫീല്‍ ചെയ്യുന്നു എന്ന് ഷക്കീല.അമ്മയില്‍ നിന്നും സഹോദരങ്ങളില്‍ നിന്നുമുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പല അഭിമുഖങ്ങളിലും ഷക്കീല പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തില്‍ സംഭവിച്ച പ്രണയത്തെ കുറിച്ചാണ് ഇപ്പോള്‍ നടി പറയുന്നത്. ശാലിനിയുടെയും ശാമിലിയുടെയും സഹോദരനായ റിച്ചര്ഡുമായുള്ള പ്രണയത്തെ കുറിച്ചും ഷക്കീല പറയുന്നുണ്ട്.shakeela opens up about her breakup with shalinis brother richard.പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ പ്രണയം, ശാലിനിയുടെ സഹോദരന് റിച്ചാര്‍ഡുമായുള്ള പ്രണയം ബ്രേക്കപ്പായതെങ്ങനെയാണ്? ഇപ്പോഴും ആലോചിക്കുമ്പോള്‍ ഫീല്‍ ചെയ്യുന്നു എന്ന് ഷക്കീല.ബി ഗ്രേഡ് സിനിമകളിലെ നായികയായിട്ടാണ് ഷക്കീല പ്രേക്ഷകര്‍ക്ക് പരിചിതയായത്. എന്നാല്‍ അഭിനയിച്ച സിനിമകളെക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു ഷക്കീലയുടെ ജീവിതം. കുടുംബത്തിന് വേണ്ടി എല്ലാം സഹിച്ച് അഭിനയത്തിലേക്കിറങ്ങിയ ഷക്കീലയ്ക്ക് പിന്നീട് ആരും ഇല്ലാതെയായി. തന്റെ പണവും സ്വത്തും മാത്രം കണ്ട് പിന്നാലെ വന്ന അമ്മയെ കുരിച്ചും സഹോദരങ്ങളെ കുറിച്ചും എല്ലാം ഷക്കീല പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ റെഡ്നൂല്‍ എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഷക്കീല തന്റെ പ്രണയങ്ങളെ കുറിച്ച് സംസാരിക്കുന്നു.നിലവില്‍ ഇപ്പോള്‍ എനിക്കൊരു പ്രണയമുണ്ട്. പക്ഷെ അദ്ദേഹം ഉടനെ വിവാഹിതനാകും, വധു ഞാനല്ല. അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പറയാന്‍ താത്പര്യപ്പെടുന്നില്ല. എങ്ങനെയായാലും മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായി, കുറച്ചുകാലം ഒന്നിച്ചു ജീവിച്ചു. പക്ഷെ മത പ്രശ്നമാവുമെന്ന് എനിക്ക് അപ്പോള്‍ തന്നെ അറിയാമായിരുന്നു. അദ്ദേഹം ഹിന്ദുവാണ്, ഞാന്‍ മുസ്ലീമും.
ഞാനാണ് പറഞ്ഞത്
അദ്ദേഹത്തിന്റെ വീട്ടില്‍ വിവാഹത്തിന്റെ സമ്മര്‍ദ്ദം വന്നു, എങ്ങനെയായാലും ഞങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല എന്നറിയാവുന്നത് കൊണ്ട്, എന്നെ ഒരു തരത്തിലും അദ്ദേഹത്തിന്റെ കുടുംബം അംഗീകരിക്കില്ല എന്നറിയുന്നത് കൊണ്ട് ഇത് വേണ്ട എന്ന് പറഞ്ഞത് ഞാന്‍ തന്നെയാണ്. മറ്റൊരാളെ വിവാഹം ചെയ്യാന്‍ പറഞ്ഞതും ഞാനാണ്. സ്നേഹിക്കുന്നവരുടെ സന്തോഷമാണല്ലോ ഏറ്റവും വലുത് എന്നാണ് ഷക്കീല പറയുന്നത്.
ആദ്യത്തെ പ്രണയം
എന്റെ ആദ്യത്തെ പ്രണയം പതിനൊന്നാം വയസ്സിലാണ്. അന്നത് പ്രണയമാണ് എന്ന് തിരിച്ചറിയാനുള്ള പക്വതയൊന്നും ഉണ്ടായിരുന്നില്ല. ഇഷ്ടമാണ്, ഐ ലവ് യു എന്നൊന്നും പറഞ്ഞിട്ടുമില്ല. പക്ഷെ അങ്ങനെ ഒരു ഇഷ്ടം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു. ഐ ലവ് യു എന്നൊക്കെ പറഞ്ഞ് പ്രണയിച്ചത് രണ്ടാമത്തെ പ്രണയ ബന്ധത്തിലാണ്. ശാലിനിയുടെയും ശാമിലിയുടെയും സഹോദരനായ റിച്ചാഡര്‍ഡുമായുള്ള പ്രണയം
15 ല്‍ തുടങ്ങിയ പ്രണയം
ഞങ്ങള്‍ അയല്‍ക്കാരായിരുന്നു, നല്ല സുഹൃത്തുക്കളും. അന്നെനിക്ക് പതിനഞ്ച് പതിനാറ് വയസ്സ് പ്രായം കാണും. പ്ലേ സ്റ്റേഷന് എന്ന ഗെയിം കളിക്കാന്‍ കൂട്ടിന് എപ്പോഴും അവനെ വിളിക്കും. അങ്ങനെയാണ് സുഹൃത്തുക്കളായത്. അത് പിന്നീട് പ്രണയമായി. 21 വയസ്സ് വരെ ആ ബന്ധം ഉണ്ടായിരുന്നു. പിന്നീട് റിച്ചാര്‍ഡ് സിനിമകള്‍ കമ്മിറ്റ് ചെയ്യാന്‍ തുടങ്ങി, ഞാനും തിരക്കിലായി. പ്രശ്നങ്ങളൊന്നും ഇല്ലാതെ, പറയാതെ തന്നെ ഞങ്ങള്‍ വേര്‍പിരിഞ്ഞു പോകുകയായിരുന്നു.
ഫീൽ ചെയ്യാറുണ്ട്
ഫീൽ ചെയ്യാറുണ്ട്
എന്തിനായിരുന്നു ആ പ്രണയം കൈവിട്ടു കളഞ്ഞത്, സംസാരിക്കാമായിരുന്നില്ലേ എന്നൊക്കെ ഓര്‍ത്ത് ഇപ്പോഴും എനിക്കൊരു ഫീല്‍ തോന്നാറുണ്ട്. പക്ഷെ റിച്ചാര്‍ഡ് ഇപ്പോഴും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ വിളിക്കാറും സംസാരിക്കാറുമൊക്കെയുണ്ട്. എന്റെ അച്ഛന് മരിച്ച സമയത്ത് അവന് വന്നിരുന്നു, അന്ന് അവന്റെ കണ്ണില്‍ കണ്ടാ ആ ഇമോഷനാണ് അവനുമായി എന്നെ കൂടുതല്‍ അടുപ്പിച്ചത്
തകര്‍ന്ന പ്രണയങ്ങള്‍
തകര്‍ന്ന പ്രണയങ്ങള്‍
പിന്നീട് ജീവിതത്തില്‍ വന്ന കാമുകന്മാരൊക്കെ വളരെ പൊസസ്സീവ് ആയിരുന്നു. ആരോടും സംസാരിക്കരുത്, അവിടെ പോകരുത്, ഇവിടെ പോകരുത് എന്നൊക്കെ പറഞ്ഞ് പൊസസ്സീവ് ആകുകയും ദേഹോപ്രദ്രവം ഏല്പിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. പക്ഷെ ആരും അഭിനയം നിര്‍ത്തിക്കോളൂ, നിന്നെ ഞാന്‍ നോക്കാം എന്ന് പറഞ്ഞിട്ടില്ല. ഓരോ വേര്‍പിരിയലും എന്നെ സംബന്ധിച്ച് വലിയ വേദനയായിരുന്നു. അഡ്ജസ്റ്റ് ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നാമെങ്കിലും, അങ്ങനെ ആയിരുന്നില്ല.
പ്രണയം തകരുമ്പോള്‍ വേദനയുണ്ടാവില്ല എന്നൊന്നും പറയാന്‍ പറ്റില്ല. ഒരുപാട് കരയും, അവരെ വിളിച്ച് ശല്യം ചെയ്യും. മദ്യപിയ്ക്കും. പക്ഷെ പ്രണയം തകര്‍ന്ന് ഒരിക്കലും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല. ആത്യമഹത്യയെ കുറിച്ച് ചിന്തിച്ചത് അമ്മയില്‍ നിന്നുണ്ടായ അനുഭവമാണ്. ജീവിതത്തില്‍ ഇരുപതോ അതിലധികമോ പ്രണയം സംഭവിച്ചിട്ടുണ്ട്. ഒരു ദിവസവും മൂന്ന് മാസവും ആയുസുള്ള പ്രണയം വരെ ഉണ്ടായിട്ടുണ്ട്.
കല്യാണം തന്നെയാണ് സ്വപ്നം
കല്യാണം തന്നെയാണ് സ്വപ്നം
ടൈം പൈസിന് വേണ്ടി ഒരു പ്രണയവും ഉണ്ടായിട്ടില്ല. വിവാഹം ചെയ്യാന്‍ വേണ്ടി തന്നെയാണ് ഓരോ പ്രണയവും സംഭവിയ്ക്കുന്നത്. പക്ഷെ ഒരു ബന്ധവും അവിടെ വരെ എത്തില്ല. തലവര നന്നാവണം. കല്യാണം കഴിച്ച് കുട്ടികളൊക്കെയായി ജീവിക്കണം എന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് അത് എനിക്ക് സെറ്റാവില്ല എന്ന് എനിക്ക് തന്നെ ബോധ്യമായി.
കുടുംബമാണ് കാരണം
കുടുംബമാണ് കാരണം
എന്റെ കല്യാണം കഴിയാതെ പോയതിന് കാരണം കുടുംബമാണ്. ഒന്നുകില്‍ എന്റെ കുടുംബം, അല്ലെങ്കില്‍ ഞാന്‍ ഇഷ്ടപ്പെടുന്നയാളുടെ കുടുംബം. കുടുംബങ്ങള്‍ തമ്മില്‍ യോജിച്ചു പോകാത്തതാണ് പ്രധാന പ്രശ്നം. 15 വയസ്സുമുതല്‍ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന എനിക്ക് വേണ്ടി, ഒരിടത്ത് പോലും കുടുംബം പിന്തുണ നല്‍കിയിട്ടില്ല. എന്റെ കാശ് മാത്രമാണ് അവര്‍ക്കാവശ്യം.
@All rights reserved Typical Malayali.
Leave a Comment