സോപ്പിട്ട് പതപ്പിക്കാറില്ല, സിനിമയൊന്നും ഇല്ലേ എന്ന് ചോദിക്കുന്നവരോട് നമിത പ്രമോദിന്റെ മറുപടി; ഇപ്പോള്‍ പേടി തോന്നുന്ന കാര്യത്തെ കുറിച്ച് നടി തുറന്ന് പറയുന്നു

സോപ്പിട്ട് പതപ്പിക്കാറില്ല, സിനിമയൊന്നും ഇല്ലേ എന്ന് ചോദിക്കുന്നവരോട് നമിത പ്രമോദിന്റെ മറുപടി; ഇപ്പോള്‍ പേടി തോന്നുന്ന കാര്യത്തെ കുറിച്ച് നടി തുറന്ന് പറയുന്നു.ഇന്റമസി രംഗങ്ങള്‍ തനിക്ക് കംഫര്‍ട്ടല്ല. അങ്ങനെയുള്ള രംഗങ്ങളുള്ള സിനിമ എത്ര നല്ലതാണെങ്കിലും, എത്ര വലിയ ക്രൂവിനൊപ്പമുള്ളതാണെങ്കിലും നോ പറയാറുണ്ട് എന്നാണ് നമിത പ്രമോദ് പറയുന്നത്. ആരെയും സോപ്പിട്ട് പതപ്പിച്ച്, എനിക്ക് വേണ്ടി ഒരു രംഗവും മാറ്റി എഴുതാന്‍ ആവശ്യപ്പെടാറില്ല എന്നും നടി പറയുന്നു.namitha pramod talks about how she take a film
സോപ്പിട്ട് പതപ്പിക്കാറില്ല, സിനിമയൊന്നും ഇല്ലേ എന്ന് ചോദിക്കുന്നവരോട് നമിത പ്രമോദിന്റെ മറുപടി; ഇപ്പോള്‍ പേടി തോന്നുന്ന കാര്യത്തെ കുറിച്ച് നടി തുറന്ന് പറയുന്നു.നമിത പ്രമോദ് ഇപ്പോള്‍ അഭിനയത്തില്‍ മാത്രമല്ല, ബിസിനസ് രംഗത്തും തിളങ്ങുകയാണ്. ഒരു റസ്‌റ്റോറന്റും, ഓണ്‍ലൈന് വസ്ത്ര വ്യാപാരവുമൊക്കെയുണ്ട്. ഇതിനിടയില്‍ സിനിമയില്ലേ, എന്താ സിനിമകള്‍ ചെയ്യാത്തത് എന്നൊക്കെ ചോദിച്ച് പലരും വരാറുണ്ടത്രെ. അതിനുള്ള മറുപടി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നമിത വ്യക്തമാക്കി. എങ്ങനെയാണ് ഒരു സിനിമ സെലക്ട് ചെയ്യുന്നത് എന്നതിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്.ഞാന്‍ സിനിമകള്‍ ചെയ്തുകൊണ്ടേയിരിക്കുകയാണ്. വാസ്തവത്തില്‍ കൊവിഡ് സമയത്ത് വന്ന ഗ്യാപ് ആണ്. അതിന് ശേഷം മൂന്ന് നാല് സിനിമകള്‍ ചെയ്തു. അതൊക്കെ റിലീസിങ് ഘട്ടത്തിലാണ്. സിനിമയില്ലേ, ഇപ്പോള്‍ സിനിമയിലൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ച് വരുന്നവരോട് അധികം വിശദീകരിക്കാനൊന്നും നിക്കാറില്ല, ചെയ്തിട്ടുണ്ട്, വന്നോളും – അത്രമാത്രം. അത് തന്നെയാണ് എനിക്ക് എല്ലാവരോടും ഉള്ള മറുപടി.കഥകള്‍ ഒരുപാട് കേള്‍ക്കുന്നുണ്ട്. പക്ഷെ എനിക്ക് കണ്‍വിന്‍സിങ് ആയത് മാത്രമേ ചെയ്യൂ. ഏതൊരു നടീ-നടനായാലും വരുന്ന കഥകളില്‍ നിന്ന് മാത്രമേ ഒരെണ്ണം തിരഞ്ഞെടുക്കാനായി സാധിയ്ക്കുകയുള്ളൂ. അങ്ങനെ എനിക്ക് വരുന്ന സിനിമകളില്‍, എന്റെ കംഫര്‍ട്ടബിളും നോക്കിയ ശേഷം മാത്രമേ സിനിമകള്‍ തിരഞ്ഞെടുക്കുകയുള്ളൂ. കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ഉറക്കം വരുന്നതാണെങ്കില്‍, അവരെ വേദനിപ്പിക്കാതെ തന്നെ നോ പറയും.

ഇന്റമസി രംഗങ്ങള്‍ക്ക് നോ
ചില നല്ല കഥകള്‍ വന്നാലും എനിക്ക് കംഫര്‍ട്ട് അല്ല എങ്കില്‍ നോ പറയാറുണ്ട്. ഇന്റിമസി രംഗങ്ങള്‍ ഒരു പരിതിയ്ക്ക് അപ്പുരം ചെയ്യാന്‍ എനിക്ക് സാധിക്കില്ല. ‘നിങ്ങളുടെ സിനിമയ്ക്ക് ഇത് അത്യാവശ്യമാണെന്ന് അറിയാം, പക്ഷെ എനിക്ക് കംഫര്‍ട്ടല്ല’ എന്ന് പറഞ്ഞ് ഒഴിവാകും. അങ്ങനെ ഒഴിവാക്കിയ ഒരുപാട് നല്ല സിനിമകളുണ്ട്. എന്റെ കംഫര്‍ട്ടിന് വേണ്ടി കഥയില്‍ കൈകടത്താനും തിരുത്താനോ നില്‍ക്കാറില്ല. ആരെയും സോപ്പിട്ട് പതപ്പിച്ച് എങ്ങനെയെങ്കിലും സിനിമ ചെയ്യണം എന്ന നിര്‍ബന്ധവും എനിക്കില്ല.

പറ്റുന്നതേ ഏറ്റെടുക്കുകയുള്ളൂ
എല്ലാ മാസവും ഓരോ സിനിമ ചെയ്‌തോളാം എന്ന വാക്ക് ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല. എനിക്ക് വരുന്ന സിനിമകളില്‍ ഇഷ്ടപ്പെട്ടത് ചെയ്ത് ഒതുങ്ങിപ്പോകാനാണ് ഇഷ്ടം. അനാവശ്യമായ ഒരു ബാഗേജ് തലയില്‍ കയറ്റിവയ്ക്കാന്‍ താത്പര്യമില്ല. എന്നെക്കൊണ്ട് പറ്റാത്ത നല്ല റോളുകള്‍ എടുത്ത് ഞാന്‍ എന്തിനാണ് ആ സിനിമയെ നശിപ്പിക്കുന്നത് എന്ന് ചിന്തിക്കാറുണ്ട്. എക്‌സ്പിരിമെന്റ് ചെയ്യാന്‍ താത്പര്യമില്ലാഞ്ഞിട്ടല്ല, എന്നെ കൊണ്ട് പറ്റുന്ന രീതിയിലുള്ള എക്‌സിപിരിമെന്റിന് തയ്യാറാണ്.

പേടിക്കുന്ന കാര്യം
വ്യക്തി ജീവിതത്തെയും, പ്രൊഫഷണല്‍ ജീവിതത്തെയും രണ്ടും രണ്ടായി ഒരുമിച്ച് കൊണ്ടു പോകുന്ന ആളാണ് ഞാന്‍. പറഞ്ഞത് എന്തെങ്കിലും വിവാദമാവുമോ എന്ന തരത്തില്‍ ഇടയ്ക്ക് ഇത്തിരി ഭയം തോന്നാറുണ്ട്. വിവാദങ്ങളുമായി മുന്നോട്ട് പോകാന്‍ ബെയിസിക്കലി എനിക്ക് താത്പര്യമില്ല. അതുകൊണ്ടാണ്. പക്ഷേ ഇതുവരെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്നും നമിത പ്രമോദ് പറയുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *