ആദ്യം ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കും പിന്നെയാണ് വിവാഹം; അമല പോള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്രതികരണം, എന്തായാലും അവന്‍ കൈവിട്ടില്ലല്ലോ, ജെന്റില്‍മാനാണ് എന്ന്!

ഒരു മാസം മുന്‍പായിരുന്നു അമല പോളിന്റെയും ജഗദ് ദേശായിയുടെയും വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണ് എന്ന് അമല പോള്‍ അറിയിച്ച സന്തോഷ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.amala paul confirm that she is pregnant after that social media reaction.ആദ്യം ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കും പിന്നെയാണ് വിവാഹം; അമല പോള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്രതികരണം, എന്തായാലും അവന്‍ കൈവിട്ടില്ലല്ലോ, ജെന്റില്‍മാനാണ് എന്ന്!ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായിയുടെയും വിവാഹം. സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ ഏറ്റെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ആഴ്ച്ചകളോളം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് മാസം ആവുമ്പോഴേക്കും ഇതാ മറ്റൊരു സന്തോഷ വാര്‍ത്തയുമായി നടി. അതെ അമല പോള്‍ ഗര്‍ഭിണിയാണ്!.അമല പോളിന്റെ പോസ്റ്റ്
ജഗദ് ദേശായിയ്‌ക്കൊപ്പമുള്ള ഏതാനും മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അമല പോള്‍ ആ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ‘ഇപ്പോള്‍ നിനക്കൊപ്പം എനിക്കറിയാം വണ്‍ പ്ലസ് വണ്‍ ഈസ് ഈക്വല്‍ ടു ത്രി ആണ് എന്ന്’- എന്ന ക്യാപ്ഷനോടെയാണ് അമല പോളിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അമലയുടെ കുഞ്ഞു വയറില്‍ കൈ വച്ചു നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പടെ മൂന്ന് ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

അഭിനന്ദനങ്ങളുമായി കമന്റുകള്‍
വാര്‍ത്ത കേട്ട പാതി കേള്‍ക്കാത്ത പാതി സോഷ്യല്‍ മീഡിയയും ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. മറ്റ് സിനിമാ പ്രമോഷന്‍ പേജുകളിലും ആരാധകരുടെ പേജുകളിലും എല്ലാം ഇപ്പോള്‍ ഈ ചിത്രങ്ങള്‍ വൈറലാകുകയാണ്. ആശംസകള്‍ അറിയിച്ച് നിരവധിപ്പേരാണ് കമന്റ് ബോക്‌സിലും എത്തുന്നത്. നെഗറ്റീവായും പോസിറ്റാവായുമുള്ള കമന്റുകളും ഒരുപാട് വരുന്നുണ്ട്.

നവംബറില്‍ വിവാഹം കഴിഞ്ഞതല്ലേയുള്ളൂ, ഇത്രപെട്ടന്ന് വയറൊക്കെ വന്നോ എന്ന് ചോദിച്ചാണ് ചിലര്‍ എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, ആദ്യം ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് വിവാഹം ചെയ്തത്. അതാണല്ലോ ഇപ്പോഴത്തെ ട്രെന്റ് എന്നൊക്കെ പറഞ്ഞ് ചിലര്‍ എത്തിയിട്ടുണ്ട്. എന്തായാലും ജഗദ് അമലയെ കൈവിട്ടില്ലല്ലോ, അവന്‍ ജെന്റില്‍മാനാണെന്നാണ് ഒരു പക്ഷം പറയുന്നത്

എല്ലാം പെട്ടന്നായിരുന്നു
ഒക്ടോബര്‍ 26 നായിരുന്നു അമല പോളിന്റെ ജന്മദിനം. അന്നാണ് ജഗദ് ദേശായി അമലയെ പ്രപ്പോസ് ചെയ്തത്. ആ വീഡിയോ പങ്കുവച്ചുകൊണ്ടാണ് വിവാഹിതയാകാന്‍ പോകുന്ന സന്തോഷം അമല ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. പിന്നെ അധികം കാത്തിരിക്കേണ്ടതായൊന്നും വന്നില്ല, നവംബറില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു.

പ്രണയ വിവാഹം
സിനിമയ്ക്ക് പുറമെ യാത്രകളും ഒരുപാട് ഇഷ്ടപ്പെടുന്ന നടിയാണ് അമല പോള്‍ ഒരു യാത്രയിലാണ് ജഗദ് ദേശായിയ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഗോവയില്‍ ബിസിനസ് നടത്തുകയാണ് ജഗദ്. യാത്രകളും ചിന്തകളും പങ്കുവച്ചതിനൊപ്പം ഇരുവരും മനസ്സും പങ്കുവച്ചു. അതോടെയാണ് ആ പ്രണയം പൂവിട്ടത്. വീട്ടുകാരുടെ സന്തോഷത്തോടെയും അനുഗ്രഹത്തോടെയും വിവാഹിതരാകുകയും ചെയ്തു.

കരിയറിനെ ഒന്നും ബാധിക്കില്ല
വളരെ സെലക്ടീവായിട്ടാണ് അമല പോള്‍ ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. ജഗദ്ദുമായുള്ള വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമാണെന്ന് നടി കാണിച്ചു തന്നു. ന്യൂ ഇയര്‍ ദിനത്തിലാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രമായ ലെവല്‍ ക്രോസ് എന്ന ചിത്രത്തില്‍ താനുമുണ്ട് എന്ന് നടി അറിയിച്ചത്. ആടു ജീവിതമാണ് അമലയുടെ അടുത്ത റിലീസ്. എന്തായാലും ഗര്‍ഭകാലവും പ്രസവവും ഒന്നും അമലയുടെ കരിയറിനെ ബാധിക്കില്ല എന്ന് വിശ്വസിക്കാ

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *