ആ മനോഹരമായ ദിവസത്തെ കുറിച്ച് ഭാവന, വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് നടന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ വീണ്ടും
ഭാവനയുടെ വിവാഹം.ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുമ്പോഴായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. അതുകൊണ്ട് തന്നെ ആ വിവാഹം വലിയ വാര്‍ത്തയുമായിരുന്നു.2028 ജനുവരി 22 നാണ് ഭാവനയുടെയും കന്നട സിനിമ നിര്‍മാതാവും നടനുമായ നവീനുമൊത്തുള്ള വിവാഹം നടന്നത്.ഭാവനയുടെ ദാമ്പത്യ ജീവിതത്തിന് അഞ്ച് വയസ്സ് പൂര്‍ത്തായാവുകയാണ്. രണ്ട് ദിവസം കഴിഞ്ഞാല്‍ വിവാഹ വാര്‍ഷികം, അതിന് മുന്‍പ് ഭാവന പങ്കുവച്ച ഫോട്ടോസാണ് ഇപ്പോള്‍ വൈറലാവുന്നത്.
കല്യാണത്തലേന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ചതിന്റെയും, മഞ്ഞക്കല്യാണത്തിന്റെയും ചിത്രങ്ങളാണ് ഭാവന പങ്കുവച്ചത്.ആ മനോഹരമായ ദിവസത്തിലേക്ക് ഒരു തിരിച്ചുപോക്ക് എന്ന് പറഞ്ഞ്, അന്ന് ഭാവനയുടെ ഡ്രസ്സ് ഡിസൈന്‍ ചെയ്തവരെയൊക്കെ കൊളാബ് ചെയ്തിട്ടുണ്ട്.ഉറ്റ സുഹൃത്തുക്കളായ ഷഫ്‌ന, സനയോര, മൃദുല, ശില്‍പ ബാല, രമ്യ നമ്പീശന്‍ തുടങ്ങിയവരെ എല്ലാം ചിത്രത്തില്‍ കാണാം.വിവാഹത്തിന്റെ മറ്റൊരു ഹൈലൈറ്റ് ആയിരുന്നു പ്രിയങ്ക ചോപ്ര ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ചത്. ആ വീഡിയോയും ഇപ്പോള്‍ ഭാവന പങ്കുവച്ചിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment