സുരേഷേട്ടന് എന്റെ ജീവിതവുമായി നല്ല ബന്ധമുണ്ട്! രാഹുലും ഞാനും ഒരുമിച്ചുവളർന്നവർ!

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായെത്തി മലയാളികളുടെ സ്വന്തം ആയി മാറിയ നടിയാണ് അഭിരാമി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ താരം തിളങ്ങി. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് മലയാളത്തിൽ അഭിരാമി ചെയ്തിട്ടുള്ളത് എങ്കിലും നിറഞ്ഞ സ്വകരണമായിരുന്നു താരത്തിന് ലഭിച്ചത്. ഒരു ഇടവേളക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാണ് അഭിരാമി.

ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്, ഒരുമിച്ചുവളർന്നതാണ് ഞങ്ങൾ നല്ല കൂട്ടുകാരായിരുന്നു. എപ്പോൾ അവധി വന്നാലും അവൻ നമ്മുടെ വീട്ടിൽ വരും. പുള്ളി ഡിഗ്രി കഴിഞ്ഞിട്ട് ജോലിക്ക് പോയി, ഞാനും എന്റെ വഴിക്ക് പോയി. മീറ്റ് ചെയ്യുന്നത് അമേരിക്കയിലാണ്. ഒരു ഫൗണ്ടേഷൻ ഉണ്ടായിരുന്നതുകൊണ്ട് ആ ബന്ധം കൂടുതൽ അടുപ്പത്തിലേക്ക് എത്തി. ആ സൗഹൃദം പയ്യെപ്പയ്യെ പ്രണയത്തിലേക്കും പോയി. വളരെ നാച്ചുറൽ ആയി സംഭവിച്ചതാണ്. കുടുംബം തമ്മിലും നല്ല അടുപ്പം. ഒന്നും പറഞ്ഞുകൊടുക്കേണ്ട അവസ്ഥ ഒന്നും അവിടെ ഉണ്ടായിരുന്നില്ല, എല്ലാം അറിയാമല്ലോ പരസ്പരം. അങ്ങനെ വിവാഹം കഴിഞ്ഞു. അതിനുശേഷം ആ ലൈഫിലേക്ക് സെറ്റിൽഡ് ആയി. തിരികെ വരുന്നത് ഒരു ഡബ്ബിങ് ചെയ്യാൻ ആണ്. കമൽ സാർ ആണ് എന്നെ വിളിക്കുന്നത്. അങ്ങനെ എത്തി. അഅങ്ങനെയാണ് തിരികെ വരവ് സംഭവിക്കുന്നത്.

സുരേഷ് ഗോപിയും കമൽ ഹസനും

എന്റെ ജീവിതത്തിൽ സുരേഷേട്ടന് ഒരു വലിയ പങ്കുണ്ട്. അതേപോലെ കമൽ ഹസനും ജീവിതത്തിൽ ഒരു വലിയ പ്രാധാന്യമുണ്ട്. വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല. കമൽ ഹാസന്റെ ഒപ്പം അഭിനയിക്കുമ്പോൾ ഒരുപാട് പഠിക്കാൻ ഉണ്ട്. നമ്മൾ ഇങ്ങനെ ഫുൾ ടൈം ഒബ്സർവ് ചെയ്തുകൊണ്ടിരിക്കും. അദ്ദേഹം വളരെ സ്വീറ്റ്, ഗിവിങ് ഡിറക്ടർ ആണ്. നമ്മളെ ഒബ്സർവ് ചെയ്തിട്ട് എല്ലാം പറഞ്ഞുതരുന്ന ആളാണ് അദ്ദേഹം. ഡീറ്റെയിൽ ആയിട്ട് എല്ലാം പറഞ്ഞു തരും. ഓരോ മസിൽ മൂവ്മെന്റും പുള്ളിക്ക് അറിയാം. ആളുകളുടെ കഴിവിനെ അഭിനന്ദിക്കാൻ ഒരു മടിയും ഇല്ലാത്ത ആളാണ്. ജൂനിയർ ആർട്ടിസ്റ്റുകളോട് പോലും അദ്ദേഹം അങ്ങനെയാണ്. ഇത്രയും വലിയ ആളാണ് ഇതൊക്കെ ചെയ്യുന്നത് എന്നോർക്കണം. ഉടനെ അദ്ദേഹവുമായി ഒരു സിനിമ ഉണ്ടാകും- അനീസ് കിച്ചണിൽ അഭിരാമി പറയുന്നു.

ആനിയുടെ വാക്കുകൾ
നമ്മുടെ ക്യാരക്ടർ ഏകദേശം സിമിലർ ആയതുകൊണ്ടാകും എന്റെ കഥാപത്രങ്ങളെ ഇഷ്ടം ആയതെന്ന് ആനി പറയുമ്പോൾ ആരും പറഞ്ഞാൽ കേൾക്കാത്തത് കൊണ്ടാണോ എന്നാണ് അഭിരാമി ചോദിക്കുന്നത്. അയ്യോ അല്ല, ഞാൻ പറഞ്ഞാൽ കേൾക്കും. പക്ഷേ ചട്ടമ്പിത്തരം കാണിക്കാൻ ഒരു ഇഷ്ടം ഉണ്ടാകില്ലേ- ആനി ചോദിക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *