105 കിലോ ശരീര ഭാരം.. പ്രണയ തകര്‍ച്ച.. നടി നന്ദിനിയ്ക്ക് സംഭവിച്ചത്

21 വര്‍ഷം മുന്‍പ് പണിത വീടാണിത്, ഇപ്പോള്‍ ഇവിടെ തനിച്ചാണ് താമസം; വിശേഷങ്ങള്‍ പങ്കുവച്ച് പഴയ നടി നന്ദിനി.43 വയസ്സായെങ്കിലും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി നന്ദിനി. ബാഗ്ലൂരിലെ വീട്ടില്‍ തനിച്ചാണ് താമസം. നടിയുടെ ഹോം ടൂര്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.nandini lives alone in her home in bangalore says the yesteryear actress.21 വര്‍ഷം മുന്‍പ് പണിത വീടാണിത്, ഇപ്പോള്‍ ഇവിടെ തനിച്ചാണ് താമസം; വിശേഷങ്ങള്‍ പങ്കുവച്ച് പഴയ നടി നന്ദിനി.തമിഴ് നടി കൗസല്യ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാവണം എന്നില്ല, നന്ദിനി എന്ന പേരിലാണ് ഇന്നും ഈ നടിയെ മലയാളികള്‍ ഓര്‍ക്കുന്നത്. കരുമാടിക്കുട്ടന്‍, അയാള്‍ കഥ എഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടന്‍ തുടങ്ങി നന്ദിനി മലയാളത്തില്‍ അഭിനയിച്ച സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റാണ്. എന്നാല്‍ ഇപ്പോള്‍ കുറേക്കാലമായി നടിയെ സിനിമയിലൊന്നും കാണാനില്ല. നാല്‍പ്പത്തിമൂന്ന് വയസ്സിലും അവിവാഹിതയായി തുടരുന്ന കൗസല്യ എന്ന നന്ദിനി ഇപ്പോള്‍ എവിടെയാണ്.മലയാളം, തമിഴ് സിനിമകളില്‍ ഒരേ സമയം മികച്ച സിനിമകള്‍ ചെയ്ത നടിയാണ് നന്ദിനി. പെട്ടന്നാണ് താരം ഇന്റസ്ട്രിയില്‍ നിന്നും ബ്രേക്ക് എടുത്തത്. അതിന് ശേഷം വിദേശത്തേക്ക് പോയി എന്നും, അവിടെ സെറ്റില്‍ഡ് ആയി എന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരം എങ്ങോട്ടും പോയിട്ടില്ല, ബാഗ്ലൂരില്‍ തനിച്ചുള്ള ജീവിതം ആസ്വദിക്കുകയാണിപ്പോള്‍. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടി തന്റെ വിശേഷങ്ങള്‍ പങ്കുവത്തു.തിരക്കിട്ട സിനിമാ ജീവിതത്തില്‍ നിന്ന് ബ്രേക്ക് എടുത്ത് സീരിയലുകളില്‍ സജീവമായി എങ്കിലും പിന്നീട് അവിടെ നിന്നും ബ്രേക്ക് എടുത്തു. അതിന് ശേഷം ചേച്ചി റോളുകളിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി ഏതാനും സിനിമകള്‍ ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയത് മലയാളികളും ഏറെ ആഘോഷിച്ചതാണ്.

എന്നാല്‍ ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ എല്ലാം വളരെ സെലക്ടീവായ താരം ബാഗ്ലൂരില്‍ സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത ബാഗ്ലൂരിലെ വലിയ വീട്ടില്‍ ഇപ്പോള്‍ നന്ദിനി തനിച്ചാണ്. ഇടയ്ക്ക് ചെന്നൈയില്‍ നിന്ന് അമ്മ വരാറുണ്ട്, വല്ലപ്പോഴും ചേട്ടനും കുടുംബവും വരും. സഹായത്തിന് വീട്ടില്‍ ആളുകളുണ്ട്. അതല്ലാതെ തനിച്ചാണ് നന്ദിനി.സിനിമയില്‍ സജീവമായി നിന്ന കാലത്താണ് ബാഗ്ലൂരിലെ ആ വീട് പണിതത്രെ. അവിടെയുള്ള ഇന്റീരിയല്‍ വര്‍ക്കുകളും ഡിസൈനും എല്ലാം അമ്മയുടെ പ്ലാനിങ് ആയിരുന്നുവത്രെ. അത്തരം കാര്യങ്ങളിലൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ചെന്നൈയില്‍ ഒരു കൂട്ടു കുടുംബത്തിലായിരുന്നു ഞങ്ങള്‍. അവിടെ സംവിധായകന്മാര്‍ കഥ പറയാനൊക്കെ വരുമ്പോള്‍ സ്വസ്തമായി കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഇവിടേക്ക് മാറിയതിന് ശേഷമാണ് കഥകളൊക്കെ വളരെ ശ്രദ്ധയോടെ കേട്ട് ചെയ്യാന്‍ തുടങ്ങിയത് എന്ന് നന്ദിനി പറയുന്നു.അങ്ങനെ ഈ വീട്ടിലേക്ക് മാറിയതിന് ശേഷം ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമകള്‍ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ രണ്ട് മലയാള സിനിമകളുടെ പേരാണ് നന്ദിനി പറഞ്ഞത്. കരുമാടിക്കുട്ടന്‍, അയാള്‍ കഥ എഴുതുകയാണ് എന്നീ ചിത്രങ്ങള്‍. അതിന് പുറമെ ബദ്രി എന്ന കന്നട സിിമ വന്നതിനെ കുറിച്ചും നന്ദിനി പറഞ്ഞിട്ടുണ്ട്. ചെയ്ത സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍, കുറച്ചുകൂടെ ബെറ്റര്‍ ആക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. അതിപ്പോള്‍ ഒന്ന് എന്നല്ല, എല്ലാ സിനിമകളും അങ്ങനെയാണത്രെ.
ബാഗ്ലൂരിലെ വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നത് വാസ്തു പ്രകാരമാണ്. ഓരോ ചിത്രം ചുമരില്‍ വച്ചതിന് പോലും വാസ്തു നോക്കിയിട്ടുണ്ട് എന്നാണ് നടി പറയുന്നത്. പിന്നെ വീട്ടിലുള്ള ഓരോ സാധനങ്ങള്‍ക്ക് പിന്നിലും പല കഥകളുമുണ്ട്. വലിയ സ്‌ക്രീനുള്ള എച്ച് ഡി ടിവികള്‍ വന്നിട്ടും നന്ദിനിയുടെ വീട്ടില്‍ ഇപ്പോഴും ഉള്ളത് തൊണ്ണൂറുകളിലെ ഓര്‍മകള്‍ ഉണര്‍ത്തുന്ന പഴയ ടിവിയാണ്. അത് ഇപ്പോഴും കേടുപാടുകളില്ലാതെ വര്‍ക്ക് ചെയ്യുന്നു, പിന്നെ എന്തിനാണ് കളയുന്നത് എന്നാണ് നന്ദിനി ചോദിയ്ക്കുന്നത്.വീട്ടില്‍ പെറ്റ്‌സിനെ വളര്‍ത്തുന്നതിനോടും നടിയ്ക്ക് താത്പര്യമില്ല. ഒരു അക്വേറിയം പോലുമില്ല. നായ, പൂച്ച പോലുള്ള വളര്‍ത്തു മൃഗങ്ങളെ തനിക്ക് പേടിയാണെന്നാണ് നടി പറഞ്ഞത്. പിന്നെ ജീവികളെ അടച്ചിട്ടു വളര്‍ത്തുന്നതിനോടും എനിക്ക് തീരെ താത്പര്യമില്ല. അവര്‍ സ്വതന്ത്ര്യമായി വിശാലമായി ജീവിക്കട്ടെ എന്നാണ് നടി പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *