ഡിവൈന് വീണ്ടും സിസേറിയന്‍..!! രണ്ടാമതും അച്ഛനായി ഡോണ്‍..!! സന്തോഷത്താല്‍ തുള്ളിച്ചാടി ഡിംപിളും മക്കളും..!!

സിസേറിയനാണ്! എനിക്കൊരു ടെന്‍ഷനുമില്ല! പ്രസവത്തിനായി ആശുപത്രിയിലെത്തിയതിനെക്കുറിച്ച് ഡിവൈന്‍! പുത്തൻ വീഡിയോ വൈറലാവുന്നു.പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള വിശേഷങ്ങളെല്ലാം ഡിവൈന്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായതിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഒടുവിലായി പങ്കുവെച്ചിട്ടുള്ളത്.divine clara don s hospital video went viral
സിസേറിയനാണ്! എനിക്കൊരു ടെന്‍ഷനുമില്ല! പ്രസവത്തിനായി ആശുപത്രിയിലെത്തിയതിനെക്കുറിച്ച് .ഫാമിലി വ്‌ളോഗിലൂടെയായി സജീവമാണ് ഡിവൈന്‍ ക്ലാര ഡോണ്‍. ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയുടെ ഭാര്യയായ ഡിവൈന്‍ വിവാഹം മുതലേ തന്നെ സോഷ്യല്‍മീഡിയയിലെ താരമായി മാറിയതാണ്. ഇവരുടെ വിവാഹം വലിയ ചര്‍ച്ചയായിരുന്നു. മേഘ്‌ന വിന്‍സെന്റുമായി വേര്‍പിരിഞ്ഞതിന് ശേഷമായാണ് ഡോണിന്റെ ജീവിതത്തിലേക്ക് ഡിവൈന്‍ എത്തിയത്. ഡിവൈന്റെ വരവോടെ കുടുംബത്തില്‍ സന്തോഷം തിരികെ കിട്ടിയെന്ന് ഡെന്‍സി ടോണി പറഞ്ഞിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഡിവൈന്‍. ആശുപത്രിയില്‍ അഡ്മിറ്റായതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് ഡിവൈന്‍.ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് മുന്‍പ് പള്ളിയില്‍ പോയി മാതാവിനെ കാണാമെന്ന് കരുതി. സെപ്റ്റംബര്‍ 13നാണ് ഡെലിവറി. ഈ വീഡിയോ വരുമ്പോഴേക്കും പ്രസവം കഴിഞ്ഞിട്ടുണ്ടാവും. ഡെലിവറി വ്‌ളോഗും മറ്റ് വിശേഷങ്ങളുമെല്ലാം വീഡിയോയിലൂടെ പങ്കിടുന്നതായിരിക്കുമെന്നും ഡിവൈന്‍ പറഞ്ഞിരുന്നു. ഏത് ആശുപത്രിയിലാണ് പോവുന്നതെന്നൊക്കെ ഒരുപാടുപേര്‍ ചോദിച്ചിരുന്നു. വീടിന് അടുത്തുള്ള ചെറിയൊരു ആശുപത്രിയിലാണ് പോവുന്നത്. റൂമൊക്കെ നേരത്തെ സെറ്റാക്കിയിരുന്നു.

വിചാരിച്ചതിലും നല്ല റൂമാണ് കിട്ടിയത്. തോമുവിന് എസിയില്ലാതെ പറ്റില്ല. അതിനാല്‍ എസി റൂമാണ് എടുത്തത്. ഡോണ്‍ ചേട്ടന്‍ കൂടെയുള്ളതിനാല്‍ മമ്മി ഇന്ന് കൂടെ നില്‍ക്കുന്നില്ലെന്നും ഡിവൈന്‍ പറഞ്ഞിരുന്നു. കുഞ്ഞുവാവയെ എങ്ങനെയാണ് സ്വീകരിക്കാന്‍ പോവുന്നതെന്ന് തോമു കാണിക്കുന്നുണ്ടായിരുന്നു. ചേട്ടനും വാവയും വണ്ടിയും അങ്ങനെയാണ് ഞങ്ങള്‍ ഉറങ്ങുന്നതെന്നായിരുന്നു തോമു അമ്മയോട് പറഞ്ഞത്.
ആദ്യത്തേത് സിസേറിയനായതിനാല്‍ ഇത്തവണയും അങ്ങനെ തന്നെയാണ്. സിസേറിയന്‍ സമയത്ത് ഡിംപിളും ഡാഡിയും മമ്മിയും അമ്മയും എല്ലാവരും ഇങ്ങോട്ടേക്ക് വരും. പ്രസവത്തെക്കുറിച്ചോര്‍ത്ത് എനിക്ക് ടെന്‍ഷനൊന്നുമില്ല. ഡോണ്‍ ചേട്ടന്‍ നല്ല ടെന്‍ഷനിലാണ്. എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. ആശുപത്രിയില്‍ വന്ന് അഡ്മിറ്റായതിന് ശേഷം ഡേറ്റിനെക്കുറിച്ച് പറയാമെന്ന് കരുതിയതാണ്. വാവ വരാന്‍ ഇനി മണിക്കൂറുകള്‍ കൂടിയേയുള്ളൂവെന്നായിരുന്നു ഡിവൈന്‍ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *