രണ്ടു പേരെ വിവാഹം കഴിക്കണം; കൊല്ലത്ത് അപേക്ഷയുമായി യുവതി സബ് രജിസ്റ്റർ ഓഫീസിൽ

രണ്ടു പേരെ വിവാഹം കഴിക്കണം എന്ന് പത്തനാപുരം സ്വദേശിനി ആയ യുവതിയുടെ അപേക്ഷയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ ഉദോഗസ്ഥർ.സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം രണ്ടു പേരെ വിവാഹം കഴിക്കാൻ രണ്ടു സബ് രജിസ്റ്റർ ഓഫീസിൽ ആയികൊണ്ടാണ് യുവതി അപേക്ഷ നൽകിയത്.പത്തനാപുരം സ്വദേശി ആയ യുവാവിനെ വിവാഹം കഴിക്കാൻ പത്തനാപുരം സബ് രജിസ്റ്റർ ഓഫീസിലും അണ്ടൂർ സ്വദേശി ആയ യുവാവിനെ വിവാഹം കഴിക്കാൻ പുനലൂർ സബ് രെജിസ്റ്റർ ഓഫീസിലുമാണ് യുവതി നോട്ടീസ് നൽകിയത്.

രണ്ടു അപേക്ഷയിലും ആരും പരാതിപ്പെടാത്തത് കൊണ്ട് എന്ത് നടപടി സ്വീകരിക്കണം എന്ന ആശയ കുഴപ്പത്തിലാണ് ഉദോഗസ്ഥർ.ജൂൺ മുപ്പതിനാണ് സ്‌പെഷ്യൽ മാരേജ് ആക്റ്റ് അനുസരിച്ചു കൊണ്ട് പത്തനാപുരം സബ് രെജിസ്റ്റർ ഓഫീസിൽ പെൺകുട്ടി ആദ്യ അപേക്ഷ നൽകിയത്.പത്തനാപുരം സ്വദേശി ആയ യുവാവിനെ വിവാഹം കഴിക്കണം എന്ന് ആവശ്യപെട്ടാണ് അന്ന് യുവതി അപേക്ഷ നൽകിയത്.അതിനു പിന്നാലെ ജൂലൈ പന്ത്രണ്ടിന് പെൺകുട്ടി പുനലൂർ സബ് രെജിസ്റ്റർ ഓഫീസിലും അപേക്ഷ നൽകി.ഈ രണ്ടു എഗ്രിമെൻറ് നോട്ടീസ് ബോഡിൽ വന്നതോടെയാണ് യുവതിയ്ടെ നീക്കം വിവാദമായതും സമൂഹത്തിൽ ചർച്ച ആയി മാറിയതും.സ്‌പെഷ്യൽ മാരേജ് ആക്റ്റ് അനുസരിച്ചു അപേക്ഷ നൽകി മുപ്പത് ദിവസത്തിന് ശേഷമേ രജിസ്റ്റർ നടത്തി വിവാഹ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.അതിന് വധുവും വരനും മൂന്ന് സാക്ഷിയും എത്തണം എന്നും നിയമം ഉണ്ട്.അതെ സമയം പുനലൂർ ഓഫീസിൽ നിന്നും പെൺകുട്ടിയുമായി ചർച്ച നടത്തി എന്നാണ് വിവരം.പുനലൂരിൽ രെജിസ്റ്റർ ചെയ്ത ഉടമ്പടി ആഗസ്റ്റ് പന്ത്രണ്ടിന് കാലാവധി ആകും.അന്ന് വധുവും വരനും എത്തിയാൽ ഇത് സംബന്ധിച്ചു തുടർ നടപടി ചിന്തിക്കും എന്നും ഉദോഗസ്ഥർ അറിയിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *