8 വർഷം നീണ്ട പ്രണയതകർച്ചക്ക് കാരണം! ബാബുച്ചേട്ടന് ഞാൻ മതിയോ എന്നാണ് ആ കുട്ടി ചോദിച്ചത്; ഇടവേള ബാബു പറയുന്നു

8 വർഷം നീണ്ട പ്രണയതകർച്ചക്ക് കാരണം! ബാബുച്ചേട്ടന് ഞാൻ മതിയോ എന്നാണ് ആ കുട്ടി ചോദിച്ചത്; ഇടവേള ബാബു പറയുന്നു.വിവാഹം എന്ന സങ്കല്പം ഒന്നും പറയുന്നില്ല, പക്ഷെ താങ്ങായി ഒരാൾ ഉണ്ടാകും എന്ന ഉറപ്പ് എനിക്കുണ്ട്.edavela babu describes his love story and the real fact behind his love failure
8 വർഷം നീണ്ട പ്രണയതകർച്ചക്ക് കാരണം! ബാബുച്ചേട്ടന് ഞാൻ മതിയോ എന്നാണ് ആ കുട്ടി ചോദിച്ചത്; ഇടവേള ബാബു പറയുന്നു.
മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറായാണ് ഇടവേള ബാബുവിനെ വിശേഷിപ്പിക്കുന്നത്. താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നവരില്‍ പ്രധാനികളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഇപ്പോഴും സിംഗിളായി കഴിയുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇപ്പോൾ തുറന്നുപറയുകയാണ് അദ്ദേഹം. എട്ടുവർഷത്തെ പ്രണയവും, അത് നഷ്ടപെടാനുണ്ടായ കാരണവും ആണ് ബാബു പറയുന്നത്. ഇന്നും വിവാഹം കഴിക്കാതിരിക്കാൻ അത് മാത്രമാണ് കാരണമെന്നും ബാബു പറയുന്നു.
വീട്ടിലെയും ഓൾ ഇൻ ഓൾ
വീട്ടിലെ ഡിസിഷൻ മേക്കർ താൻ ആണെന്ന് ഇടവേള ബാബു. അമ്മ മരിച്ചപ്പോൾ താൻ ആ സ്ഥാനം കൊടുക്കുന്നത് ഏട്ടത്തി അമ്മയ്ക്കാണ്. വിവാഹം എന്നുപറയുന്നത് എവിടെയോ നഷ്ടപ്പെട്ടുപോയി എന്നതാണ്. വിവാഹം ആലോചിച്ച സമയത്ത് സിനിമാക്കാരന് പെണ്ണ് കിട്ടുന്നുണ്ടായുമില്ല. പിന്നെ അന്നത്തെ സമയത്ത് ഒരു പ്രണയവിവാഹത്തിനോട് താത്പര്യവും ഉണ്ടായില്ല. ആകെ ഒരു ഡിമാൻഡ് ഡാൻസോ പാട്ടോ അറിയുന്ന കുട്ടി വേണം എന്നായി- കഥകൾ പറഞ്ഞുതുടങ്ങുകയാണ് ബാബു.
ഞാൻ മതിയോ എന്ന് ചോദിച്ചു
പ്രണയിച്ചില്ല എന്ന് ഞാൻ പറയില്ല. പലരും സിനിമ ആക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രണയകഥയുണ്ട്. പല ഫാമിലിയെയും ബാധിക്കും എന്നുള്ളതുകൊണ്ട് അതെല്ലാം തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കുടുംബത്തിൽ നിന്നുള്ള ഒരു കുട്ടിയാണ്. വിവാഹം നടക്കാതെ വന്നപ്പോൾ അവൾ എന്റെ അടുത്ത് ചോദിച്ചു ഞാൻ മതിയോ എന്ന്. ഞാൻ കണ്ട ആളുകളേക്കാൾ ബാബു ചേട്ടൻ ആണ് നല്ലതെന്നും പറഞ്ഞു. അപ്പോൾ അതിനു മറുപടി നൽകാൻ ആകില്ല എന്നാണ് ഞാൻ പറഞ്ഞത്.

അച്ഛന്റെ ഇഷ്ടക്കേട്
ആറുമാസത്തിന് ശേഷം ഞാൻ ആ കുട്ടിക്ക് മറുപടി നൽകി. ഒരു എട്ടരവര്ഷത്തോളം ഞങ്ങൾ പ്രണയിച്ചു. എന്നാൽ രണ്ടുഫാമിലിയിൽ തടസ്സങ്ങൾ വന്നു. രണ്ടു കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകും എന്ന് എന്റെ അച്ഛന് തോന്നിയിരിക്കാം. എനിക്ക് ഇപ്പോൾ തോനുന്നു എന്റെ വിവാഹം ആയിരുന്നു അച്ഛന്റെ സങ്കടം എന്ന്. ആ വിവാഹം പറ്റില്ല എന്ന് അച്ഛൻ പറഞ്ഞതോടെയാണ് ഞാൻ വിവാഹം തന്നെ വേണ്ട എന്ന് തീരുമാനിക്കുന്നത്. വിവാഹം അല്ല ഏറ്റവും വലിയ കാര്യം എന്ന് ഞാൻ പിന്നീട് തീരുമാനിച്ചു.

എനിക്ക് കെയർ ചെയ്യാൻ അറിയില്ലായിരുന്നു
അനിയത്തിപ്രാവിന്റെ ക്ലൈമാക്സ് ആ സിനിമക്ക് മുൻപേ ഞാൻ ജീവിതത്തിൽ ചെയ്ത ആളാണ്. ഇപ്പോൾ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാറില്ല. എന്റെ പ്രണയത്തിൽ എനിക്ക് ഉണ്ടായ കുറ്റപ്പെടുത്തലുകൾ ഞാൻ അവരെ കെയർ ചെയ്തില്ല എന്നതിൽ ആയിരുന്നു. അത് എനിക്ക് തന്നെ അറിയാം. ഒരു പെൺ സൗഹൃദത്തിൽ ഞാൻ പറയുന്ന കാര്യം തന്നെ എനിക്ക് വേണ്ടത്ര കെയർ ചെയ്യാൻ ആകാത്ത ആളാണ് എന്നാണ്. ഹണി റോസ് ഇടക്ക് എപ്പോഴോ പറഞ്ഞപോലെ ഭാര്യയേക്കാളും പ്രയോറോട്ടി അമ്മ സംഘടനക്കായിരുന്നു എനിക്ക്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *