രണ്ട് വര്‍ഷം എനിക്ക് ഭയങ്കര ദേഷ്യവും ഫ്രസ്‌ട്രേഷനുമൊക്കെയായിരുന്നു, അതില്‍ നിന്ന് പുറത്തുകടക്കാന്‍ കണ്ടെത്തിയ വഴിയാണത്; മാനസികമായി തളര്‍ത്തിയ കാര്യത്തെ കുറിച്ച് പാര്‍വ്വതി തിരുവോത്ത്

രണ്ട് വര്‍ഷം എനിക്ക് ഭയങ്കര ദേഷ്യവും ഫ്രസ്‌ട്രേഷനുമൊക്കെയായിരുന്നു, അതില്‍ നിന്ന് പുറത്തുകടക്കാന്‍ കണ്ടെത്തിയ വഴിയാണത്; മാനസികമായി തളര്‍ത്തിയ കാര്യത്തെ കുറിച്ച് പാര്‍വ്വതി തിരുവോത്ത്.2019 മുതല്‍ 2023 പകുതി വരെയും എന്റെ മെന്റല്‍ ഹെല്‍ത്ത് വളരെ മോശമായിരുന്നു എന്ന് പാര്‍വ്വതി തിരുവോത്ത് പറയുന്നു. എന്തിനും ദേഷ്യമായിരുന്നു. വല്ലാത്ത ഫ്രസ്‌ട്രേഷന്‍. അതില്‍ നിന്ന് എങ്ങനെയാണ് പുറത്ത് കടന്നത് എന്ന് പാര്‍വ്വതി പറയുന്നു.parvathy tiruvoth said my mental health was very bad for two years.രണ്ട് വര്‍ഷം എനിക്ക് ഭയങ്കര ദേഷ്യവും ഫ്രസ്‌ട്രേഷനുമൊക്കെയായിരുന്നു, അതില്‍ നിന്ന് പുറത്തുകടക്കാന്‍ കണ്ടെത്തിയ വഴിയാണത്; മാനസികമായി തളര്‍ത്തിയ കാര്യത്തെ കുറിച്ച് പാര്‍വ്വതി തിരുവോത്ത്.മലയാളത്തില്‍ മാത്രമല്ല, ഇപ്പോള്‍ തമിഴിലും തെലുങ്കിലും ബോളിവുഡിലും എല്ലാം സജീവമായി നില്‍ക്കുകയാണ് പാര്‍വ്വതി തിരുവോത്ത്. അതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ചിത്രങ്ങള്‍ പങ്കുവച്ചതും വൈറലായിരുന്നു. പല ലുക്കിലുള്ള, പല വേഷത്തിലുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. അതിന് പിന്നില്‍ ചില കാര്യങ്ങളുണ്ട് എന്നാണ് പാര്‍വ്വതി തിരുവോത്ത് പറയുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിന്നു നടി.

2019 ല്‍ സംഭവിച്ചത്
എല്ലാ സമയത്തും ജീവിതത്തില്‍ വലിയ രീതിയിലുള്ള ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കും. എനിക്ക് അങ്ങനെ സംഭവിച്ച വര്‍ഷമായിരുന്നു. 2019. ഉയരെ പോലുള്ള സിനിമകളൊക്കെ റിലീസ് ചെയ്ത സമയത്താണ് ഞാന്‍ പൂര്‍ണമായും ബോംബെയിലേക്ക് ഷിഫ്റ്റ് ആയത്. ആ സമയത്ത് തന്നെ കൊവിഡ് തരംഗം പൊട്ടിപ്പുറപ്പെട്ടു, ലോക്കായി. ആ സമയത്ത് ഞാന്‍ ബോംബെയില്‍ ആയിരുന്നു.

എന്നെ ബാധിച്ചിരുന്നില്ല
പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട, പല തരത്തിലുള്ള നഷ്ടങ്ങള്‍ സംഭവിച്ച കാലമായിരുന്നു അത്. ദൈവം സഹായിച്ച് എനിക്ക് അങ്ങനെയുള്ള തീരാ ദുഃഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുവരെ നല്ല കുറച്ച് സിനിമകള്‍ ചെയ്ത്, അത്യാവശ്യം പൈസ കൈയില്ലുള്ളതുകൊണ്ട് ജീവിച്ചു പോകാനും പ്രയാസമുണ്ടായില്ല. കൊവിഡ് കാലം ആ സമയത്തൊന്നും എന്നെ ബാധിച്ചിരുന്നില്ല.

കൊവിഡിന് ശേഷം
പക്ഷെ കൊവിഡ് മാറി, പതിയെ വര്‍ക്കുകള്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് പലവിധത്തിലുള്ള പ്രശ്‌നങ്ങളും നേരിട്ടു തുടങ്ങിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ തോന്നിത്തുടങ്ങി. എനിക്ക് എന്നെ മനസ്സിലാവുന്നില്ല. എന്തൊക്കെയോ ദേഷ്യം. ഫ്രസ്‌ട്രേഷന്‍ ഒക്കെയായി. ശരീരിക മാറ്റങ്ങളും എന്നെ ബാധിച്ചു. 2021, 22 ഒക്കെ ആവുമ്പോഴേക്കും എന്റെ മാനസികാരോഗ്യം തീരെ മോശമായിരുന്നു.

രണ്ട് വര്‍ഷത്തെ അവസ്ഥ
2023 ഒക്കെ ആയതിന് ശേഷമാണ് ഞാനൊന്ന് സെറ്റില്‍ഡ് ആയത്. 2019 ല്‍ തുടങ്ങിയ വലിയൊരു തിരമാല 2023 പകുതിയാവുമ്പോഴേക്കും താഴേക്ക് വന്നു തുടങ്ങി. ആ സമയത്താണ് രണ്ട് സിനിമകള്‍ റിലീസായത്. അതൊരു ആശ്വാസമായിരുന്നു. എങ്കില്‍ പിന്നെ കുറേ ഫോട്ടോസ് എടുക്കണം എന്ന് തോന്നി. 2023 ല്‍ ഞാന്‍ എടുത്ത തീരുമാനമാണ്, കൂടുതല്‍ ഫോട്ടോഷൂട്ട് ചെയ്യുമെന്ന്.

എന്തുകൊണ്ട്?
എന്തുകൊണ്ട് ഫോട്ടോഷൂട്ട് എന്ന് ചോദിച്ചാല്‍, എനിക്ക് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ക്യാമറ ഫേസ് ചെയ്യുന്നത് പ്രശ്‌നമല്ല, പക്ഷെ ഫോട്ടോ എടുക്കാന്‍ പോസ് ചെയ്യുന്നത് അറിയില്ല. ഞാന്‍ എന്നില്‍ നോട്ടീസ് ചെയ്ത കാര്യമാണത്. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, ഞാന്‍ ഞാനായതുകൊണ്ടാണോ, കഥാപാത്രമല്ലാത്തതുകൊണ്ടാണോ എന്തോ. അത് മാറ്റിയെടുക്കണമെന്ന് തോന്നി. ഫോട്ടോഷൂട്ട് അതിന് എന്നെ സഹായിച്ചു.

അതിലെ സന്തോഷം
എനിക്ക് പരിചിതമായ ഫോട്ടോഗ്രാഫേഴ്‌സിനൊപ്പം വളരെ കൂളായി, ആഘോഷമായി ഫോട്ടോഷൂട്ട് നടത്തി. പാട്ട് പാടിയും ഡാന്‍സ് കളിച്ചും വളരെ സന്തോഷത്തോടെ ഫോട്ടോഷൂട്ട് നടത്തിയപ്പോള്‍, എനിക്ക് മെന്റല്‍ഹെല്‍ത്ത് ഓകെയാക്കിയെടുക്കാന്‍ പറ്റി. അതിന് ശേഷം സിനിമകള്‍ വന്നു, ചെയ്തുകൊണ്ടേയിരുന്നു, എന്നും മേക്കപ്പിട്ട്, പുതിയ ഡ്രസ്സുകളിട്ട് പുറത്ത് പോകുന്നതിലും, ഫോട്ടോഷൂട്ട് ചെയ്യുന്നതിലും സന്തോഷം തോന്നി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *