എനിക്ക് ഒരു മോൾ കൂടിയുണ്ട്, വീണ്ടും അമ്മയായതിൽ സന്തോഷം; കുഞ്ഞിന് പേരിട്ടപ്പോൾ വിമർശിച്ചവരുണ്ട്; വികാസും ഷെറിനും പറയുന്നു

ഒരു സെലിബ്രിട്ടിറ്റിക്ക് കിട്ടുന്ന സ്വീകാര്യതയാണ് മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വികെ യ്ക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കിട്ടുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വികാസ് സ്വന്തം വധുവിനേയും മേക്കപ് ഇട്ട് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങൾ ആസ്വദിക്കുകയാണ് അദ്ദേഹവും ഭാര്യ ഷെറിനും. കുഞ്ഞിന്റെ 28 കഴിഞ്ഞ സന്തോഷത്തിലാണ് ഇരുവരും സംസാരിക്കുന്നത്. വിശദമായി വായിക്കാം.
സ്വപ്നം സഫലമായ നിമിഷം
സ്വപ്നം സഫലീകരിച്ച നിമിഷം ആയിരുന്നു മോളെ കൈയ്യിൽ എടുത്തപ്പോൾ തോന്നിയത് എന്നാണ് വികാസ് പറഞ്ഞത്. ആ ഒരു മോമെന്റ്റ് ഹാപ്പി ആയിരുന്നു. സിസേറിയൻ ചെയ്തു കുഞ്ഞിനെ പുറത്തെടുത്ത ആ സമയം തന്നെ ഡോക്ടർ എന്നോട് പറഞ്ഞത് നാരായണി പുറത്തേക്ക് വന്നു എന്നാണ്. ആദ്യമായിട്ടാണ് ഡോക്ടർ ഒരു കുഞ്ഞിന്റെ പേര് ചൊല്ലി ജെൻഡർ പറയുന്നത് എന്ന് തോന്നുന്നത്. പെൺകുഞ്ഞാണ് എന്ന് കേട്ടപ്പോൾ എനിക്ക് വിഷമം ഒന്നും തോന്നിയില്ല ഹാപ്പി ആയിരുന്നു.

എനിക്ക് ഉറപ്പായിരുന്നു മോൾ ആണെന്ന്
പിന്നെ വികാസിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനും ആയി. എനിക്ക് ഒരു മോൾ ആൾറെഡി ഉണ്ടല്ലോ. പിന്നെ വീണ്ടും അമ്മയാകാൻ ആയതിൽ ഒരുപാട് സന്തോഷം തോന്നി ഷെറിൽ പറഞ്ഞു. ഒരു പെൺകുട്ടി ആകണം എന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ എന്നെ സ്നേഹിക്കുന്നവർ എല്ലാം എന്റെ ആഗ്രഹം നടക്കാൻ വേണ്ടിയാണ് പ്രാർഥിച്ചത്. പ്രസവം നടക്കുന്ന അന്ന് പോലും എന്റെ അമ്മ അടക്കം ഉള്ളവർ വിശ്വസിച്ചത് ആൺകുട്ടി എന്നായിരുന്നു. എന്നത് എനിക്ക് ഉറപ്പായിരുന്നു മോൾ ആകുമെന്ന്.

ആളുകൾക്ക് ഇഷ്ടമായിരുന്നില്ല
ഞാൻ എവിടെ പോയാലും നാരായണിയെക്കുറിച്ചാണ് ആളുകളുടെ ചോദ്യം. അതൊരു അനുഗ്രഹമായി കരുതുന്നു. നാരായണി ബോറൻ പേരാണ് എന്നൊക്കെ ആളുകൾ പറയും. പക്ഷേ അവൾക്ക് ഇഷ്ടം അല്ലെങ്കിൽ അവൾ വലുതാകുമ്പോൾ മാറ്റട്ടെ. എന്റെ ഇഷ്ടത്തോടെ മോൾ വളരും എന്നത് വിശ്വാസം ആണ്. പിന്നെ അവൾക്ക് അവളുടേതായ ഫ്രീഡം ഉണ്ട്. ഷെറിനും ഈ പേര് ആദ്യമൊന്നും ഇഷ്ടം ആയിരുന്നില്ല. പക്ഷെ പിന്നെ ഇഷ്ടമായി.

ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കില്ല
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന് ആളുകൾ പറയും. അത് അങ്ങനെ തന്നെയാണ്. അവൾക്ക് നല്ല ഫ്രീഡം കൊടുത്തും, വിദ്യാഭ്യാസം കൊടുത്തും നല്ലൊരു മകളായി വളർത്തണം എന്നാണ്. സെല്ഫ് ഡിപ്പെൻഡ് ആയി മോളെ വളർത്തണം ഒരു ഡാൻസർ ആക്കണം എന്നൊക്കെയാണ് എന്റെ ആഗ്രഹം. പക്ഷെ ഞങ്ങളുടെ നിർബന്ധത്തിന് വഴങ്ങി കുഞ്ഞിനെ വളർത്താൻ ഞാൻ ആഗ്രഹിച്ചിട്ടില്ല- വികാസ് ജാങ്കോ സ്പെയ്സിനോട് പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *