അഞ്ചു വര്‍ഷത്തെ പ്രണയം.. 12 വര്‍ഷത്തെ ദാമ്പത്യം..!! പൊന്നു പോലൊരു മകളും ജനിച്ചു.. എന്നിട്ടും അനിലിന് മനസിലാക്കാനായില്ല..! ഇന്നും കല്‍പ്പനയുടെ ഓര്‍മ്മകളില്‍ നീറി ഭര്‍ത്താവ്
മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കൽപന വിടവാങ്ങിയിട്ട് എട്ടുവര്ഷങ്ങള് പിന്നിടുന്നു. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കൽപനയുടെ മരണവാര്‍ത്ത പാഞ്ഞെത്തിയത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയനടിയെ അവരിൽ നിന്നും ഞൊടിയിടയിൽ കവര്‍ന്നെടുത്തത്. ഇപ്പോഴിതാ മുൻപൊരിക്കൽ അവർ നൽകിയ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത്. ഉര്വശിയുമായുള്ള പിണക്കം, അനിലുമായുള്ള ഡിവോഴ്സ്- തുടങ്ങിയ കാര്യങ്ങളിൽ കൽപ്പന പറഞ്ഞ വാക്കുകൾ.
remembering kalpana on her 8th death anniversary jb junction interview goes trending
അനിലുമായി തീർത്തും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അനിൽ ഒട്ടും സംസാരിക്കാത്ത വ്യക്തിയാണ് ഞാൻ ആണെങ്കിൽ നിർത്താതെ സംസാരിക്കുന്ന ആളും. അങ്ങനെ വേണം അല്ലെങ്കിൽ ചത്തുകിടന്നാൽ മനുഷ്യൻ പോലും വീടിനകത്തു കയറില്ലല്ലോ. ആരെങ്കിലും ഒരാൾ മിണ്ടണം. ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായി. കാഴ്ചയിലും അല്ലാതെയും പക്ഷെ ഞങ്ങൾ തമ്മിൽ പല കാര്യങ്ങളും സാമ്യതയും ഉണ്ടായി. ഒരേ നക്ഷത്രം. ഞാൻ വെജിറ്റേറിയൻ പുള്ളി നോൺ.
ഈ പറഞ്ഞപോലെ ഞങ്ങൾ തമ്മിൽ ചർച്ചകൾ എല്ലാം ഉണ്ടായി. ഒരു അവസരം വന്നപ്പോൾ എന്നാൽ ചില കാര്യങ്ങളിൽ യോജിക്കാൻ പറ്റാതെ വന്നു. ദാമ്പത്യബന്ധം അവസാനിച്ചതിൽ ഒരുപാട് ദുഖമുണ്ട്. നമ്മൾ ഒരു പൂച്ചയെ വളർത്തിയിട്ട് അത് ചത്തുപോയാൽ ദുഖമില്ലേ. അപ്പോൾ അതിലും വലുതല്ലേ ബന്ധം. ഏതു വ്യക്തിക്കും ദുഃഖം ഉണ്ടാകും. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. പിരിയേണ്ടി വന്നു. എന്റെ ആദ്യ സിനിമകൾ ഒക്കെയും അറം പറ്റിയപോലെയായി.
കുടുംബത്തെ നേരെ നിർത്താൻ വേണ്ടി ഞാൻ ഒരുപാട് ശ്രമിച്ചു. കർമ്മം എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം. ഞാൻ ആരുടേയും മുൻപിൽ കരഞ്ഞിട്ടില്ല. അമ്മയുടെ മുൻപിൽ മാത്രമാണ് കരഞ്ഞിട്ടുള്ളത്. പിന്നെ പിന്നെ അമ്മയുടെ മുൻപിൽ കരയാതെ വന്നു. അത് ‘അമ്മ വേദനിക്കും എന്നുള്ളതുകൊണ്ടാണ്. അനിൽ പറഞ്ഞ ആരോപണങ്ങളോട് എനിക്ക് ഒന്നും പറയാനില്ല. അദ്ദേഹം പറഞ്ഞോട്ടെ.ഞാൻ ആരെക്കുറിച്ചും കുറ്റം പറയില്ല. പിന്നെ ആണോ അദ്ദേഹത്തെക്കുറിച്ച്. കാരണം എന്റെ കുട്ടിയുടെ അച്ഛൻ ആണ് അദ്ദേഹം.
നിങ്ങൾ രണ്ടും അത്തക്കാർ ആണ് പിരിയാൻ സാധ്യത ഉണ്ടെന്ന് നേരത്തെ ജ്യോത്സ്യൻ പ്രവചിച്ചിരുന്നു. പക്ഷേ അപ്പോഴൊന്നും ഇതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കർമ്മം കൊണ്ട് സംഭവിച്ചതാകാം. എനിക്ക് അതിൽ ദുഖമില്ല. ഇനി ആണെങ്കിലും ക്ഷമിക്കാൻ തയ്യാറാണ് എന്നാണ് ജെബി ജങ്ഷനിൽ പങ്കെടുക്കുമ്പോൾ കൽപ്പന പറഞ്ഞത്. ഉര്വശിയുമായുള്ള ബന്ധത്തെക്കുറിച്ചും കൽപ്പന പറയുകയുണ്ടായി.
ഉർവശി ഒരിക്കലും ആത്മാവിൽ നിന്നും മാറിയിട്ടില്ല. ഓവർ അറ്റാച്ച്മെന്റ് ആയതുകൊണ്ടാണ് പിണക്കം സംഭവിക്കുന്നത്. അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മൂത്ത ചേച്ചി ഉടനെ വിളിക്കും. ഒരാൾ മാത്രമായി മറ്റുള്ളവരിൽ നിന്നും മാറിനിൽക്കുമ്പോൾ അവൾ ഇങ്ങോട്ട് വരണം എന്നാണ്. ഉർവ്വശി എന്നായാലും ഞങ്ങളുടെ സ്നേഹം തിരിച്ചറിയും. പക്വത ഇല്ലായ്മയാണ് ഉർവശിക്ക്. മനോജ് എന്നും സഹോദരൻ ആണ്. അവന്റെ കൈയ്യിൽ ഇരിക്കുന്നത് ഞങ്ങളുടെ കുഞ്ഞാണ്. അപ്പോൾ മനോജിന്റെ കൂടിയേ നില്ക്കാൻ ആകൂ. ഉർവ്വശി തന്നെയാണ് കുഞ്ഞാറ്റ. അവളിൽ കൂടിയാണ് ഞങ്ങൾ ഉർവശിയിലേക്ക് എത്തുന്നത്. ഞങ്ങളുടെ മനസ്സിൽ എന്നും സ്നേഹം ഉണ്ട്. ഞാൻ ആശുപത്രിയിൽ ആയപ്പോൾ അവൾ അവിടെ വാതിൽക്കൽ വരെ വന്നു. വരണ്ട എന്ന് ഞാൻ തന്നെയാണ് പറഞ്ഞത്. എന്നെക്കാളും മൂന്നുവയസിനു താഴെയാണ് അവൾ. പിണക്കം എല്ലാം മറന്ന് ഞങ്ങൾ ഒന്നിക്കുമെന്നും കൽപ്പന പറയുന്ന വീഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്.
@All rights reserved Typical Malayali.
Leave a Comment