ആസ്വാദനം വരണം എങ്കിൽ നമുക്ക് അതിൽ ലയനം ഉണ്ടാകണം.നടി വിന്ദുജ

28 ഓളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ ഉള്ളിൽ കുടിയിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞു. 1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോൻ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകർ നെഞ്ചേറ്റാൻ കാരണം. സിനിമയേക്കാളും ഒരു പക്ഷെ അതിനേക്കാളും പെർഫെക്ഷനോടെയാണ് വിന്ദുജ പിന്നീട് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിലും എത്തുന്നത്. വിശദമായി വായിക്കാം!നമുക്ക് ലയനം ഉണ്ടാകണം
നമുക്ക് ലയനം ഉണ്ടാകണം
16 വയസ്സിൽ ആണ് ഞാൻ പവിത്രത്തിൽ അഭിനയിക്കാൻ എത്തുന്നത്. അന്നത്തെ കാലഘട്ടം അല്ലല്ലോ ഇന്നുള്ളത്. എനിയ്ക്ക് വിവാഹം കഴിക്കണ്ട ഇപ്പോൾ എന്ന് അമ്മയോട് പറഞ്ഞിരുന്നു. 25 വയസ്സൊക്കെ ആയപ്പോഴാണ് എനിക്ക് ആലോചന വരുന്നത്. അന്ന് ഞാൻ പ്രിപ്പേർഡ് ആയിരുന്നില്ല. കാരണം ഞാൻ അപ്പോഴാണ് സിനിമ ആസ്വദിച്ചു തുടങ്ങുന്നത്. അതിനു മുൻപേ നമ്മൾ കൊച്ചു കുട്ടിയാണ് പലതും നമുക്ക് അറിഞ്ഞുകൂടാ. നമ്മൾ ഒരു ഫ്ലോയിൽ ഇങ്ങനെ പോകും, അതിൽ ആസ്വാദനം വരണം എങ്കിൽ നമുക്ക് അതിൽ ലയനം ഉണ്ടാകണം.

രാജേഷിന്റെ ജാതകം
രാജേഷിന്റെ ജാതകം
കാശിനു വേണ്ടിയിട്ടൊ, പബ്ലിസിറ്റിക്കോ വേണ്ടി അല്ലാതെ സിനിമയിൽ ലയിക്കണം. ഞാൻ ആ ലയിച്ച സമയത്താണ് എന്റെ വിവാഹം നടക്കുന്നത്. ഞാൻ വിവാഹത്തിന് റെഡിയല്ല എന്ന് അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ എല്ലാത്തിനും അതിൻേറതായ സമയം ഉണ്ടെന്നാണ് അമ്മ പറഞ്ഞു തന്നത്. നല്ലൊരു കുട്ടി ആയതിന്റെ പേരിൽ ചിലപ്പോ ട്രാപ്പിൽ വീണു എന്ന് വേണം എങ്കിൽ പറയാം. രാജേഷിന്റെ ജാതകം മാത്രമേ ചേർന്നിട്ടുള്ളൂ, ആ ജാതകം മാത്രമേ നോക്കിയിട്ടും ഉള്ളൂ- വിന്ദുജ സീ കേരളം ചാനലിനോട് പറഞ്ഞു.

പ്രൊപ്പോസലുകൾ വന്നിട്ടുണ്ട്
പ്രൊപ്പോസലുകൾ വന്നിട്ടുണ്ട്
സെറ്റിൽ നിന്നും പ്രൊപ്പോസലുകൾ വന്നിട്ടില്ല എന്ന് പറഞ്ഞാൽ കള്ളത്തരം ആയി പോകും, വന്നിട്ടുണ്ട്. പക്ഷെ വന്നപ്പോഴേക്കും ഞാൻ എങ്കേജ്ഡ് ആയിരുന്നു. കലാരംഗത്തുനിന്നും ഒരു വിവാഹം വേണ്ട എന്ന് തീരുമാനിച്ചിരുന്നു. എനിക്ക് മറ്റൊരു മേഖലയിൽ നിന്നുമുള്ള ആളെ കല്യാണം കഴിക്കണം എന്നായിരുന്നു.

ഒരു കോൺഫ്ലിക്റ് വരാൻ പാടില്ല. രാജേഷാണ് ഐടി ഫീൽഡിൽ വലിയ സംഭവം എന്ന് ഞാൻ അങ്ങ് ധരിക്കുകയാണ്. തിരിച്ചും പുള്ളി അങ്ങനെ കരുതും, അപ്പോൾ വ്യത്യസ്ത ചിന്തകൾ.

നിമിത്തമായത് ആ സീരിയൽ
നിമിത്തമായത് ആ സീരിയൽ
ഒരേ ഫീൽഡിൽ ഉള്ളവർ ജീവിച്ചു കാണിച്ചിട്ടില്ല എന്നല്ല, പക്ഷെ എനിക്ക് ഇതാണ് നല്ലത് എന്ന് തോന്നി. അദ്ദേഹം വന്നു സംസാരിച്ചപ്പോൾ എനിക്ക് ഇഷ്ടമായി. വിവാഹം കഴിഞ്ഞതിനു ശേഷമാണ് കൂടുതൽ ആയി എനിക്ക് ഡാൻസിൽ ശ്രദ്ധിക്കാനും ഡോക്ട്രേറ്റ് എടുക്കാനും കഴിഞ്ഞത്. എല്ലാം ചെയ്തിരുന്നു വിവാഹത്തിന് മുൻപെങ്കിലും വിവാഹം കഴിഞ്ഞും നൃത്തത്തിൽ ശ്രദ്ധിക്കാനായി.

തന്റെ വിവാഹത്തിന് സത്യത്തിൽ നിമിത്തം ആയത് സ്ത്രീ എന്ന മെഗാ പരമ്പരയിലെ സുനിത എന്ന കഥാപാത്രം ആണ് എന്ന് മുൻപൊരിക്കൽ വിന്ദുജ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *