സുരേഷ് ഗോപി കാരണം ഒരാള്‍ക്ക് മാത്രമാണ് ഉപദ്രവമുണ്ടായിട്ടുള്ളത്: വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പറയാനില്ല എന്ന് രമേഷ് പിഷാരടി

സുരേഷ് ഗോപി കാരണം ഒരാള്‍ക്ക് മാത്രമാണ് ഉപദ്രവമുണ്ടായിട്ടുള്ളത്: വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പറയാനില്ല എന്ന് രമേഷ് പിഷാരടി.

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞിട്ടുള്ള നടനാണ് രമേഷ് പിഷാരടി. എന്നാല്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ വ്യക്തികളെ വിലയിരുത്താറില്ല എന്ന് രമേഷ് പിഷാരടി വ്യക്തമാക്കി. സുരേഷ് ഗോപിയെ കുറിച്ച് സംസാരിക്കുകയായിരുന്നു നടന്‍.

കൗണ്ടര്‍ രാജാവ് എന്നാണ് രമേഷ് പിഷാരടി അറിയപ്പെടുന്നത്. പിഷാരടിയോട് കൗണ്ടറടിച്ച് പിടിച്ചു നില്‍ക്കാന്‍ പറ്റുക എന്നാല്‍ വലിയ കാര്യം തന്നെയാണ്. എന്തും തമാശ രൂപേണെ പറയുന്ന രമേഷ് പിഷാരടി, ഗൗരവമുള്ള കാര്യങ്ങള്‍ അതിന്റേതായ ഗൗരവത്തോടെ അവതരിപ്പിക്കാറുമുണ്ട്.

പൊതുവെ സെലിബ്രിറ്റികള്‍ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാട് തുറന്ന് പറയാന്‍ മടിക്കുന്നിടത്ത് രമേഷ് പിഷാരടി വ്യത്യസ്തനാണ്. തന്റെ കാഴ്ചപ്പാടുകളും രാഷ്ട്രീയവും ഉറക്കെ വിളിച്ചു പറയാന്‍ കോണ്‍ഗ്രസ്സുകാരനായ പിഷാരടിയ്ക്ക് മടിയില്ല. പക്ഷെ രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ താന്‍ ആരെയും വിലയിരുത്താറില്ല എന്നും പിഷാരടി പറയുന്നുണ്ട്.

കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ മമ്മൂട്ടിയ്‌ക്കൊപ്പവും, ബിജെപി ചിന്താഗതിക്കാരനായ സുരേഷ് ഗോപിയ്‌ക്കൊപ്പവും നല്ല വ്യക്തി ബന്ധം സൂക്ഷിക്കുന്ന ആളാണ് പിഷാരടി. മൂവി വേള്‍ഡിന് നല്‍കിയ അബിമുഖത്തില്‍ മെഗാസ്റ്റാറിനെ കുറിച്ചും ആക്ഷന്‍ സ്റ്റാറിനെ കുറിച്ച് രമേഷ് പിഷാരടി പ്രതികരിച്ചതാണ് ഇപ്പോള്‍ വൈറലാവുന്നത്.

സുരേഷ് ഗോപി എന്ന വ്യക്തി ലോകത്ത് ഒരാളോട് മാത്രമേ ദ്രോഹം ചെയ്തിട്ടുള്ളൂ, അത് അദ്ദേഹത്തോട് മാത്രമാണെന്ന് പിഷാരടി പറയുന്നു. സുരേഷേട്ടന്‍ ചെയ്യുന്നതും, പറയുന്നതുമായ കാര്യം കൊണ്ട് അദ്ദേഹത്തിന് തന്നെയാണ് പലപ്പോഴും തിരിച്ചടികള്‍ ഉണ്ടാവുന്നത്. വേറെ ആര്‍ക്കും അദ്ദേഹം ഉപദ്രവം ചെയ്തിട്ടില്ല. മറിച്ച് പലരെയും സഹായിച്ചിട്ടുണ്ട്.

എന്റെ പടമൊക്കെ ഇറങ്ങുന്ന സമയത്തും മിമിക്രി സംഘടനയിലും എല്ലാം സുരേഷ് ഗോപി ചേട്ടന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. രാഷ്ട്രീയം ഓരോരുത്തരുടെ വിശ്വാസമാണ്. അതും വ്യക്തിത്വവും കൂട്ടിക്കുഴയ്ക്കാന്‍ കഴിയില്ല. നല്ല ഒരു മനുഷ്യനാണ് എന്നതിനപ്പുറം ആളുകളുടെ വ്യക്തിത്വത്തെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ പറയാന്‍ ഞാനാളല്ല എന്ന് രമേഷ് പിഷാരടി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *