ഒടുവിൽ റിമി ടോമി യുടെ വെളിപ്പെടുത്തൽ .. ഞാൻ ഒന്ന് കല്യാണം കഴിച്ചതാ! ഒരേ വൈബ് ഉള്ളവർ ഒന്നിക്കുന്നത് ഭാഗ്യമല്ലേ

ഗായിക എന്ന് മാത്രം പറഞ്ഞ് റിമി ടോമിയെ ചെറുതാക്കി കളയാന്‍ പറ്റില്ല. അവതാരക, അഭിനേത്രി, മോഡല്‍ എന്നിങ്ങനെ ഒട്ടുമിക്ക വിശേഷണങ്ങൾ എല്ലാം ചേരുന്നത് താരത്തിനാകും. കാരണം വര്ഷങ്ങളായി മാധ്യമ ലോകത്ത് ശ്രദ്ധ പതിപ്പിക്കുന്ന റിമി സ്വന്തം അധ്വാനം കൊണ്ട് ജീവിതത്തിൽ ഉയര്ന്നുവന്ന ഗായികയാണ്.

ഒരു സമയത്ത് ഏഷ്യാനെറ്റ് ചാനലിൽ തുടങ്ങി കൈരളിയിലും, ഇപ്പോൾ, മഴവിൽ മനോരമയിലും ഫ്ളവേഴ്സിലും എന്നുവേണ്ട ഒട്ടുമിക്ക മെയിൻ സ്ട്രീം മീഡിയാസിൽ റിമിയുടെ സാന്നിധ്യം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉണ്ടാകും.ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ച റിമി ആരാധകർക്ക് മാതൃകയാക്കാൻ ഉള്ള വ്യക്തിത്വം കൂടിയാണ്. മാധ്യമങ്ങളോട് എപ്പോഴും മര്യാദയുടെ ഭാഷയിൽ സംസാരിക്കുന്ന ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാൾ കൂടിയാണ് റിമി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്.സ്വാസികയുടെ വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയപ്പോൾ വധൂ വരന്മാരെ കുറിച്ച് പറഞ്ഞതും ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നൽകിയ തഗ്ഗ് മറുപടിയുമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

വിവാഹം തകർക്കുകയല്ലേ, എത്ര ഫങ്ങ്ഷൻ ആണ്, മെഹന്ദി, ഗുലാബി, ഹിന്ദുസ്ഥാനി എന്നൊക്കെ പറയുംപോലെ. അഞ്ചോളം ഫങ്‌ഷൻസ് ആയിരുന്നു. അഭിലാഷ് ആയിരുന്നു മേക്ക്അപ് ആർട്ടിസ്റ്റ്. സ്വാസിക തകർത്തു. നല്ല കപ്പിൾ. ഞാൻ പറഞ്ഞു മെയ്ഡ് ഫോർ ഈക്ക് അദർ എന്ന്. ഇങ്ങനെ ഒരേ സ്വഭാവം ഒക്കെ കിട്ടുക എന്ന് പറഞ്ഞാൽ. മുഖം വരെയും ഒരേപോലെ. ഒരേ പോലെ ഇങ്ങനെ കിട്ടുന്നതും ഒരേ വൈബ് ഉള്ളവർ ഒന്നിക്കുന്നതും ഭാഗ്യമല്ലേ എന്നാണ് റിമി പറയുന്നത്. കഴിച്ചായിരുന്നോ ചേച്ചി എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്. ഒരു കല്യാണം കഴിച്ചായിരുന്നു എന്നാണ് ചിരിച്ചുകൊണ്ട് മറുപടി നൽകിയത്.

വിവാഹ മോചനത്തിന് ശേഷം ഗംഭീരമായിരുന്നു റിമിയുടെ ട്രാന്സിഷൻ. തടി കുറയ്ക്കുക മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാവുകയും ചെയ്തു. ഷോ അവതാരകയായും വിധികര്‍ത്താവായും എത്തുമ്പോള്‍ തന്നെ, റിമി ടോമി കോമഡിയും അടിയ്ക്കും. അതുകൊണ്ട് തന്നെ വലിയൊരു ഫാന്‍ ഫോളോയിങും റിമി ടോമിയ്ക്ക് ഉണ്ട്.

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരവധി അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം ആണ് റിമി ടോമി ടി.വി. ചാ‍നലുകളിൽ അവതാരകയായും ശ്രദ്ധേയയായത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *