92% മാർക്ക് വാങ്ങി തുടർ പഠനത്തിന് വഴിയില്ല… അപേക്ഷയുമായി കളക്ടറുടെ മുന്നിൽ.. കളക്ടർ വിളിച്ചത് നടൻ അല്ലു അർജുനെ.. ഉടനടി സഹായം നൽകി നടൻ
അന്യഭാഷ താരമാണെങ്കിലും മലയാളത്തിൽ ഒരുപാട് നല്ല ആരാധകരുള്ള ഒരു താരമാണ് അല്ലു അർജുൻ. ശരിക്കും പറഞ്ഞാൽ തമിഴ് അല്ലാതെ മറ്റൊരു ഭാഷയിൽ നിന്ന് മലയാളത്തിൽ താരങ്ങൾ ഇഷ്ടപ്പെട്ടിണ്ടെങ്കിൽ അത് അല്ലു അർജുൻ ആയിരുന്നു. ഇവിടെ ഫാൻസ് ക്ലബ്ബ് വരെ അല്ലു അർജുന് വേണ്ടിയുണ്ട്. ഇപ്പോൾ അല്ലു അർജുൻ നമ്മുടെ മലയാളി പയ്യനെ സഹായിച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. ചാരിറ്റിയുമായി ബന്ധപ്പെട്ട് പലപ്പോഴും അല്ലു അർജുൻ്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. പ്ലസ്ടുവിന് 92 ശതമാനം മാർക്കോടെ പാസായ വിദ്യാർഥിയും കുടുംബത്തിനും താങ്ങായി എത്തിയിരിക്കുകയാണ് ഇപ്പോൾ അല്ലു അർജുൻ എന്ന നടൻ.
ഈ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മികച്ച വിജയം നേടിയിട്ടും തുടർ പഠനം വഴിമുട്ടിയ വിദ്യാർഥിയുടെ സങ്കടം കണ്ടില്ലെന്നു വെക്കാൻ ആലപ്പുഴ കളക്ടർക്ക് സാധിച്ചില്ല. ആലപ്പുഴ കളക്ടർ കൃഷ്ണ തേജക്ക് ആയില്ല എന്നതാണ് സത്യം.ഉടൻ വിളിച്ചത് നടൻ അല്ലു അർജുനെയാണ്. കാര്യം അറിയിച്ചതോടെ ആവശ്യം നടനും അംഗീകരിച്ചു. ഇതോടെ ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിയുടെ തുടർ പഠനം ഇനി തടസ്സമല്ലെന്നും, മുന്നോട്ടുപോകുമെന്നും വിആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് കുട്ടിയുടെ പഠന ചിലവ് നടൻ ഏറ്റെടുത്തതെന്ന് ബന്ധം സോഷ്യൽ മീഡിയയിൽ ഇതിനോടകം വാർത്ത വരുമ്പോൾ എല്ലാവരും ഇപ്പോൾ ഈ കളക്ടർ അദ്ദേഹത്തെ തന്നെയാണ് ബഹുമാനിക്കുന്നത്. എല്ലാവരും അദ്ദേഹത്തിന് നന്ദി പറഞ്ഞ് എത്തുകയാണ്.
കൃഷ്ണ തേജ ഇതുവരെ ഒരു മലയാളി കളക്ടറും ചെയ്യാത്ത ഒരു കാര്യം ആണ് ചെയ്തത് എന്ന് വരെ മലയാളികൾ പറയുന്നു. കുട്ടിയുടെ പിതാവ് കോവിഡ് വന്ന് മ,രി,ച്ചി,രു,ന്നു. സാമ്പത്തിക ബുദ്ധിമുട്ടിനിടെ പഠനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്ന സങ്കടം കുടുംബം കളക്ടറെ അറിയിക്കുകയായിരുന്നു. നഴ്സിംഗ് പഠിക്കാൻ ആഗ്രഹമുണ്ട് എന്നായിരുന്നു കുട്ടി കലക്ടറോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞതിനാൽ മാനേജ്മെൻറ് സീറ്റിലേക്ക് എങ്ങനെ പഠനം ഉറപ്പാക്കുമെന്ന് ആയിരുന്നു അടുത്ത ആലോചന. അങ്ങനെ കാറ്റാനാം നഴ്സിങ് കോളജിൽ സീറ്റ് ഉറപ്പാക്കി. പക്ഷേ മാനേജ്മെൻറ് കോട്ട ആയതിനാൽ വൻതുക ഫീസായി വരും.
ഇത് ഏറ്റെടുക്കാൻ ഒരു സ്പോൺസർ വേണമല്ലോ എന്നായിരുന്നു അടുത്ത ചിന്ത. ഉടൻ കളക്ടർ നടൻ അല്ലു അർജുനെ വിളിച്ചു അഭ്യർത്ഥിക്കുകയായിരുന്നു. കളക്ടറുടെ അഭ്യർത്ഥന നടൻ അംഗീകരിച്ചതോടെ തന്നെ കാര്യങ്ങൾക്ക് തീരുമാനമായി. അങ്ങനെ നാലുവർഷത്തെ ഹോസ്റ്റൽ ഫീസ് അടക്കമുള്ള ചെലവുകൾ നടൻ വഹിക്കുമെന്ന് കൃഷ്ണ തേജ വിദ്യാർഥിനിയെ അറിയിച്ചു. കളക്ടർ തന്നെ പോയി കുട്ടിയെ കോളേജിൽ ചേർക്കുകയും ചെയ്തു. പ്രളയത്തിനുശേഷം കുട്ടനാടിൻ്റെ തിരിച്ചുവരവിനായി അന്ന് സബ് കലക്ടറായിരുന്നു അന്ന് വി.ആർ കൃഷ്ണ തേജ തന്നെ. അയാം ഫോർ ആലപ്പി പദ്ധതിക്ക് തുടക്കമിട്ടത്. സ്കൂളുകളുടെ നവീകരണം, മെഡിക്കൽ ക്യാമ്പുകൾ, വീടുകളുടെ നിർമാണം അങ്ങനെ പല കാര്യങ്ങൾ പദ്ധതിയിൽ നേരത്തെ നടപ്പാക്കിയിരുന്നു. അന്ന് വിവിധയിടങ്ങളിൽ നിന്ന് പദ്ധതിക്കായി സഹായം എത്തി.
കുട്ടനാട്ടിലെ അങ്കണവാടിയിൽ അന്ന് അല്ലുഅർജുനെ ഏറ്റെടുത്തിരുന്നു.10 അംഗനവാടികൾ ആയിരുന്നു കളക്ടറുടെ ഇടപെടലിനെ തുടർന്ന് താരം ഏറ്റെടുത്തത്.നിലവിൽ ബിഫോർ ആലപ്പി എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമായും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളുടെ പഠന ചിലവ് ഏറ്റെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അംഗീകരിച്ചു. ഇതോടെ തന്നെയാണ് മലയാളി പയ്യനെ ഏറ്റെടുത്ത് 92 ശതമാനം മാർക്ക് വാങ്ങി നേടി, വിജയം തുടർന്ന് കൈവരിച്ച ഈ പയ്യനെ സഹായിക്കാൻ അല്ലു അർജുൻ എത്തിയത്. മലയാളികൾക്ക് അഭിമാനവും ഇതേസമയം സ്നേഹവും തോന്നുന്നു. മലയാളികൾ എല്ലാവരും ഇതിനോടകം തന്നെ അല്ലു അർജുൻ നന്ദി പറഞ്ഞ് എത്തുകയാണ്.
@All rights reserved Typical Malayali.
Leave a Comment