‘ഡോക്ടറുടെ വൃത്തികെട്ട പെരുമാറ്റം’..!! ആശുപത്രി മുറ്റത്ത് പൊട്ടിത്തെറിച്ച് സീരിയല്‍ നടി ലിന്റു..!! സംഭവം ഇങ്ങനെ.. വീഡിയോ വൈറല്‍..!!

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് ലിന്റു റോണി അമ്മ ആയത്. വിവാഹത്തോടെ യുകെയിലേക്ക് ചേക്കേറിയ ലിന്റു യൂട്യൂബ് ചാനലുമായി സജീവമാണ്. വിവാഹം കഴിഞ്ഞ് 9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുവാവ എത്തിയത്. പ്രസവത്തിന് മുന്നോടിയായുള്ള ഓരോ ചടങ്ങും ലിന്റു ആഘോഷമാക്കിയിരുന്നു. വരാന്‍ പോവുന്നത് മകനാണെന്നും മുൻപേ തന്നെ ലിന്റു ആരാധകരോടായി പറഞ്ഞിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ ബാപ്റ്റിസത്തിനു നാട്ടിൽ എത്തിയ ലിന്റു പങ്കിട്ട ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്.. കുഞ്ഞിന്റെ പേരിനെക്കുറിച്ചാണ് താരത്തിന്റെ സംസാരം.

<iframe width=”695″ height=”391″ src=”https://www.youtube.com/embed/v-tyEUqD7Yo” title=”വൃത്തികെട്ട പെരുമാറ്റം.. ആശുപത്രി മുറ്റത്ത് പൊട്ടിത്തെറിച്ച് സീരിയല്‍ നടി ലിന്റു..!! | Lintu Rony” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” allowfullscreen></iframe>

ലെവികുട്ടന്റെ പേരിനെക്കുറിച്ചാണ് പലരും ചോദിക്കുന്നത്. അവന്റെ പേര് ഞങ്ങളുടെ വീട്ടിൽ ഉള്ള ആളുകൾക്ക് നല്ല പരിചയം ഉള്ള പേരാണ്. കാരണം മറ്റൊന്നുമല്ല. എന്റെ മോനുക്കുട്ടന്റെ പേരാണ് ലെവി. മോനുക്കുട്ടൻ ആരാണ് എന്ന് കുറെ ആളുകൾ ചോദിക്കുന്നത് കേൾക്കാം. അവൻ എന്റെ ആകെയുള്ള സഹോദരൻ ആണ്. ഒരു അക്ക കൂടി ഉണ്ട്. മോനുകുട്ടൻ ഞങ്ങളെ വിട്ടുപോയിട്ട് കുറെ വർഷങ്ങൾ കഴിഞ്ഞു. മോനുക്കുട്ടന്റെ പേരാണ് ഞാൻ എന്റെ മോന് നൽകിയത്. ആ ഒരു പേര് എന്റെ കുഞ്ഞിന് ഇടണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു.

എനിക്ക് പെൺകുഞ്ഞിനെ വേണം എന്നായിരുന്നു ആഗ്രഹം. ആൺകുഞ്ഞിനെ കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിട്ടേ ഇല്ല. എനിക്ക് ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണ് എന്നായിരുന്നു വിചാരം. ജെണ്ടർ റിവീലിന്റെ സമയത്താണ് മോനാണ് വരുന്നത് എന്ന് അറിയുന്നത്. ആ സമയത്ത് തൊട്ട് അച്ചു പറയുന്നുണ്ട് ഞാൻ ആണ് പേരിടുന്നത് എന്ന്. ഞാൻ അത് പൂർണ്ണമായും വിട്ടുകൊടുത്തു. ഞാൻ മോനെ പ്രസവിച്ചു, എന്റെ നെഞ്ചിലേക്ക് ഇട്ട സമയത്ത് അച്ചു വന്ന പറഞ്ഞപ്പേരാണ് ലെവി. ഭയങ്കര സന്തോഷമായിപ്പോയി. എന്റെ മോനുക്കുട്ടൻ എന്റെ കൈയ്യിലേക്ക് വന്നു എന്നാണ് വിശ്വസിക്കുന്നത്. അവന്റെ ഓരോ ചലനങ്ങൾ കാണുമ്പോഴും എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അച്ചുവിനെ പോലെയാണ് കുഞ്ഞിരിക്കുന്നത് എന്ന് പലരും പറയും പക്ഷെ എനിക്ക് എപ്പോളും തോന്നാറുണ്ട് എന്റെ ലെവി മോനുക്കുട്ടനെ പോലെയാണ് ഇരിക്കുന്നത് എന്ന്.

എന്റെ സങ്കടം തീർക്കാൻ വേണ്ടി സ്വർഗ്ഗത്തിൽ നിന്നും മോനുക്കുട്ടൻ അയച്ചുതന്നതാണ് എന്റെ മോനെ എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇപ്പോൾ പോകുന്നത് മോനുക്കുട്ടന്റെ കല്ലറയിലേക്ക് ആണ്. അവന്റെ അനുഗ്രഹം വാങ്ങണം. അതാണ് ആഗ്രഹം. ഇതൊന്നും പറയണം എന്ന് കരുതിയതല്ല.പക്ഷേ പറഞ്ഞുപോകും. ആളുകൾ പറയും മരിച്ച ഒരാളെ കുറിച്ച് ഇത്രയും ഓർമ്മിക്കരുത് എന്ന്. പക്ഷെ എനിക്ക് മറക്കാൻ ആകില്ല, പറയാതിരിക്കാനും ആകില്ല- ലിന്റു പുതിയ വീഡിയോയിലൂടെ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *