ആരുമറിയാതെ ഗോപിക സംഗതി ഒപ്പിച്ചു..!! ജിപിയുടെ കൈക്ക് തട്ടിയത് എന്തിനെന്ന് മനസിലായോ..!! ഗോപിക ശരിക്കും കുറുമ്പി തന്നെ..!!

ഗോപിക- ജിപി വിവാഹം നടന്നിട്ട് ഒരാഴ്ച ആയിട്ടും സോഷ്യൽ മീഡിയയിൽ ഇപ്പോളും അതിന്റെ ഓളം കെട്ടടങ്ങീട്ടില്ല. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള നായികയെ, ജിപി സ്വന്തമാക്കിക്കിയപ്പോൾ സീരിയൽ പ്രേമികൾക്ക് ആണ് കാര്യങ്ങൾ അറിയാനുള്ള താത്പര്യം ഏറെയും. ഇപ്പോഴിതാ വിവിധ സീരിയൽ ഗ്രൂപ്പുകളിലായി പുത്തൻ ചിത്രങ്ങളും ഒരു വീഡിയോയും ആണ് നിറയുന്നത്. വിവാഹദിവസം ജിപി ഗോപികക്ക് നൽകിയ സാരി ഉടുത്താണ് നടി വിവാഹം കഴിഞ്ഞു ആദ്യമായി അവരുടെ വീട്ടിലേക്ക് എത്തിയത്.

വിവാഹശേഷം പെണ്ണിന്റെ കോഴിക്കോടുള്ള വീട്ടിലേക്ക് എത്തിയതാണ് സകുടുംബം ആണ് ജിപി എത്തിയത്. നിലവിളക്കും ആരതിയും ഉഴിഞ്ഞുകൊണ്ട് നവദമ്പതികളെ വീട്ടിലേക്ക് ആനയിക്കുന്നതും, പിന്നാലെ വിഭവ സമൃദ്ധ്യമായ സദ്യ വിളമ്പുന്നതും ഇപ്പോൾ വൈറൽ ആകുന്ന വീഡിയോയിൽ ഉണ്ട്. അതേസമയം തന്നെ ഗോപികയുടെ കസിന്റെ കുട്ടി ജിപിയെ കയറി ചിറ്റപ്പാ എന്ന് വിളിക്കുന്നതും, ജിപി ആകെ നാണിച്ചുമുഖം താഴ്ത്തുന്നതും ഒക്കെയാണ് വീഡിയോ.<iframe width=”695″ height=”391″ src=”https://www.youtube.com/embed/D_WwGb6QdsA” title=”ആരുമറിയാതെ ഗോപിക സംഗതി ഒപ്പിച്ചു.. ജിപിയെ തട്ടിയത് എന്തിനെന്ന് മനസിലായോ..!! | Gopika Anil” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” allowfullscreen></iframe>
ഇക്കഴിഞ്ഞ 28 ന് ആണ് ഇരുവരും വിവാഹിതരാകുന്നത്. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെ നടന്ന വിവാഹം അത്യന്തം ആര്ഭാടപ്പൂർവമാണ്. ഇവരുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച പുത്തൻ വീഡിയോയിലൂടെയാണ് കണ്ടുമുട്ടിയ കഥയും വിവാഹനിശ്ചയത്തെ കുറിച്ചുമെല്ലാം ഇരുവരും വിവരിച്ചിരിക്കുന്നത്. ഞങ്ങളുടെ സ്റ്റോറി എന്ന തലക്കെട്ട് നൽകിയാണ് ജിപിയും ഗോപികയും വീഡിയോ പങ്കിട്ടതും. വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ മുതൽ തങ്ങളുടെ കപ്പിൾ ഇന്റർവ്യൂ ആവശ്യപ്പെട്ട് ഒട്ടനവധി കോളുകൾ വരുന്നുണ്ടെന്നും പറഞ്ഞാണ് ഇരുവരും വിവാഹനിശ്ചയം വരെ എത്തിയ യാത്രയെ കുറിച്ച് വിവരിച്ചത്. വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിച്ച നിമിഷങ്ങളെക്കുറിച്ചാണ് ഇരുവരും വീഡിയോയിൽ പറഞ്ഞത്.

ജീവിതം അത്ര സീരിയസ് ആയി എടുക്കേണ്ട ആവശ്യമില്ല. പക്ഷെ ഇത് ഇങ്ങനെ തന്നെ ആയിരിക്കണം എന്നൊന്നുമില്ല. എളുപ്പം അല്ല ഇതൊന്നും എന്ന് എനിക്ക് അറിയാം. ഞാൻ സത്യത്തിൽ ശ്രമിക്കുന്നത് എന്താണ് എന്ന് വച്ചാൽ ആ വ്യക്തി ഇപ്പോൾ അനുഭവിക്കുന്ന സന്തോഷത്തെ അങ്ങനെ നിലനിർത്തുക, അല്ലെങ്കിൽ മറ്റൊരു ലെവലിലേക്ക് എത്തിക്കാൻ എനിക്ക് സാധിക്കണം. അല്ലെങ്കിൽ ഒരു ബന്ധം മുൻപോട്ട് കൊണ്ടുപോയിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഇത് വരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാഞ്ഞത് എന്നും ജിപി പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *