എന്റെ കല്യാണം വൈറലാക്കി തന്നത് മമിതയുടെ ഫാന്‍സാണ്, തന്നെ അത്രയദികം സ്നേഹിക്കുന്ന ആരാധകരെ കുറിച്ച് മമിത ബൈജു പറയുന്നു
ചുരുക്കം ചില സിനിമകളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് മമിത ബൈജു. ആദ്യമായി മെയിന്‍ നായികാ വേഷത്തിലെത്തുന്ന പ്രേമലു എന്ന സിനിമയുടെ പ്രമോഷന് തിരക്കുകളിലാണ് നടി ഇപ്പോള്‍. ഫെബ്രുവരി 9 ന് സിനിമ തിയേറ്റുറുകളിലെത്തും. ഈ ചുരുങ്ങിയ കാലം കൊണ്ട് ആരാധകര്‍ തനിക്ക് തരുന്ന സ്നേഹത്തെ കുറിച്ച് അഭിമുഖത്തില്‍ മമിത വാചാലയായി.എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഫാന്‍സ് പേജുകളൊക്കെ ക്രിയേറ്റ് ചെയ്തത്. അതൊക്കെ കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നും. എന്റെ വിവിധ ഫോട്ടോകളൊക്കെ കോര്‍ത്തിണക്കി അവരിറക്കുന്ന വീഡിയോ ഒക്കെ ഭയങ്കര രസമാണ്. ഇടയ്ക്ക് വന്ന് ചേച്ചീ പുതിയ ഫോട്ടോസ് ഉണ്ടോ എന്നൊക്കെ ചോദിയ്ക്കും. എന്റെ കാര്യങ്ങള്‍ ഒന്നുവിടാതെ അപ്ഡേറ്റ് ചെയ്യുന്ന പേജൊക്കെയുണ്ട്. അതൊക്കെ കാണുമ്പോള്‍ സന്തോഷണാണ്.അടുത്തിടെ ഒരു പെണ്‍കുട്ടി വിളിച്ചിരുന്നു, ‘ചേച്ചി എനിക്ക് ടെന്‍ത്ത് എക്സാം തുടങ്ങാന്‍ പോകുകയാണ്, അതുകൊണ്ട് കുറച്ച് കാലം ഞാന്‍ ചേച്ചിയുടെ വീഡിയോസ് ഒന്നും ഇടില്ല കേട്ടോ’ എന്ന് പറഞ്ഞു. അതൊക്കെ കേട്ടപ്പോള്‍ ഭയങ്കര സന്തോഷവും കൗതുകവും തോന്നി. ഒരു കാശും കൊടുത്തിട്ടല്ല അവരെന്നെ പ്രമോട്ട് ചെയ്യുന്നത്, അവര്‍ക്ക് തോന്നുന്ന ഇഷ്ടമാണ്. അത് എന്റെ കരിയറിന് ഗുണം ചെയ്യുന്നുണ്ട്.
ഈ സിനിമയുടെ പ്രമോഷനൊക്കെ അവരേറ്റെടുത്ത് അങ്ങ് ആഘോഷിക്കുമ്പോള്‍ സന്തോഷമാണെന്ന് മമിത പറഞ്ഞു.മമിതയുടെ ഫാന്‍സ് കാരണം കൂടെ നില്ക്കുന്ന തങ്ങള്‍ക്കും ഗുണമാണ് എന്ന് പ്രേമലുവില്‍ കൂടെ അഭിനയിച്ച നടന് സംഗീത് പ്രതാപും പറഞ്ഞു. എന്റെ വിവാഹമൊക്കെ വൈറലാക്കി തന്നത് മമ്മിതയുടെ ഫാന്‍സാണ്. അല്ലായിരുന്നെങ്കില്‍ എന്റെ കല്യാണത്തെ കുറിച്ചൊന്നും കൂടുതല്‍ ആളുകള്‍ അറിയില്ലായിരുന്നു. മമിതയപടെ കൂടെ നടക്കുമ്പോള്‍ നമ്മളും വൈറലാണ് എന്ന് നടി അഖിലയും പറഞ്ഞു.ആദ്യമായി ഒരു സിനിമ ഷോള്‍ഡര്‍ ചെയ്യുന്നതിന്റെ സമ്മര്‍ദ്ദമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അത്രയ്ക്ക് സമ്മര്‍ദ്ദം ഫീല്‍ ചെയ്തിട്ടില്ല എങ്കിലും ടെന്‍ഷനുണ്ട് എന്നാണ് മമിത പറയുന്നത്. നയന്‍താര, മഞ്ജു വാര്യര്‍, പോലുള്ള നടിമാര്‍ അവരുടെ സ്ഥാനം ഉറപ്പിച്ചത് പോലെ സിനിമയില്‍ നല്ല ഒരു പൊസിഷന്‍ തന്നെയാണ് തന്റെയും ആഗ്രഹം എന്ന് മമിത പറഞ്ഞു.റിബെല്‍ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അരങ്ങേറാന്‍ ഇരിക്കുകയാണിപ്പോള്‍ മമിത. ജിവി പ്രകാശ് ചിത്രത്തിലെ നായികയായി തമിഴില്‍ തുടക്കം കുറിക്കുന്നു. തമിഴ് സിനിമാ ലോകത്തേക്ക് പോകുമ്പോള്‍, ഇനി വിജയ് യുടെയൊക്കെ നായികയായി അഭിനയിക്കാമല്ലോ എന്ന സ്വപ്നം ഉണ്ടായിരുന്നുവത്രെ. എന്നാല്‍ അദ്ദേഹമിപ്പോള്‍ രാഷ്ട്രീയത്തിലേക്കിറങ്ങി, സിനിമ നിര്‍ത്തുകയാണ് എന്ന് പറഞ്ഞതില്‍ നിരാശയുണ്ട് എന്നും സില്ലി മോക്സിന് നല്കിയ അഭിമുഖത്തില്‍ മമിത പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment