വിളക്കിന്റെ ഇടയിൽ കുറുമ്പുകാട്ടി മാമാട്ടി.. പുറകെ ഓടി പിടിച്ചു നിർത്തി കയ്യിലെടുത്ത് കാവ്യ.. ദീപാവലി ആഘോഷം…

ദീപാവലി ആഘോഷം കെങ്കേമം! മീനാക്ഷി ഇത്തവണയും ഇല്ല; മകൾക്കൊപ്പമുള്ള കാവ്യയുടെ പോസിങ്‌.
പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തന്നെ ആ വിടർന്ന കണ്ണുള്ള സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയിരുന്നു.സിനിമയിൽ സജീവം അല്ലെങ്കിലും കാവ്യ മാധവൻ്റെ വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ദിലീപിൻ്റെയും കാവ്യയുടെയും മക്കളുടെയുമൊക്കെയും വിശേഷങ്ങൾ അതിവേഗമാണ് പ്രേക്ഷകരിലേക്ക് എത്തുന്നതും. ഇരുവരുടെയും ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ കാവ്യ പങ്കിട്ട ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.അടുത്തിടെയാണ് കാവ്യ ഇൻസ്റ്റയിലേക്ക് എത്തിയത്. 100K ഫോളോവേഴ്‌സാണ് കാവ്യക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചത്.ബിസിനെസ്സ് പ്രമോഷന്റെ ഭാഗമായി പങ്കിടുന്ന ചിത്രങ്ങളും, ദിലീപിനും മകൾക്കും ഒപ്പമുള്ള ചിത്രങ്ങളുമാണ് കാവ്യ പങ്കിടുന്നവയിൽ അധികവും.

മകൾ മഹാലക്ഷ്മിക്ക് ഒപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളാണ് കാവ്യാ പങ്കുവച്ചത്. സന്ധ്യക്ക് ദീപം തെളിച്ചുവച്ചിട്ടുള്ള ലുക്കാണ് കാവ്യാ പങ്കിട്ടത്.ഇത്തവണയും മീനാക്ഷി ഇല്ലേ, എന്നുള്ള ചോദ്യമാണ് ആദ്യം ആരാധകർ ഉയർത്തിയത്. മീനാക്ഷിക്ക് ഒപ്പമായി മാത്രമുള്ള ചിത്രങ്ങൾ ഇതുവരെയും കാവ്യ പങ്കിട്ടിട്ടില്ല.
മകളെ എടുത്തു സ്നേഹത്തോടെ ചുംബിക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം ഏവർക്കും ദീപാവലി ആശംസകൾ എന്നും കാവ്യാ കുറിച്ചു.അനീഷ് ഉപാസനയാണ് പതിവ് പോലെ കാവ്യയുടെ ചിത്രങ്ങൾ പകർത്തിയത്. മുൻപും ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ അനീഷ് പകർത്തിയിട്ടുണ്ട്.ബാലതാരമായിട്ടാണ് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്. കാവ്യയെ പോലെ മകളും സിനിമയിലേക്ക് ഉടനെ ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *