റീഷ കൈകള്‍ കൊണ്ട് മാടി മാടി വിളിച്ചു പക്ഷെ നോക്കി നില്‍ക്കാനേ പറ്റിയുള്ളൂ

കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ ദു.ര.ന്ത.മു.ണ്ടായത്. കാറിൻ്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടിയടക്കം നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.റീഷയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കുറ്റ്യാട്ടൂരിൽ നിന്നും പുറപ്പെട്ടതായിരുന്നു ഇവർ.പ്രജിത് ആയിരുന്നു വണ്ടി ഓടിച്ചത്. റീഷയും കാറിൻ്റെ മുൻസീറ്റിൽ ആയിരുന്നു. പിറകിൽ ഒരു കുട്ടിയടക്കം നാല് കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് കാറിൽ തീപടർന്നത്. ഇതുകണ്ട വേറൊരു വാഹനത്തിൽ എത്തിയവരാണ് കാറിന് തീപിടിച്ച വിവരം ഇവരെ അറിയിച്ചത്. എന്നാൽ ഡോർ ജാം ആയതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല. ഇതിനിടെ തീ ആളി പടരുകയും ചെയ്തു. തീ പടരുന്നതിനിടെ പുറകിലെ ഡോർ വഴിയാണ് ബാക്ക് സീറ്റിൽ ഉണ്ടായിരുന്ന കുട്ടി അടക്കമുള്ളവർ രക്ഷപ്പെട്ടത്.

ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാൽ പൂർണഗർഭിണിയായ റീഷയ്ക്കും, ഭർത്താവ് പ്രജിത്തിനും രക്ഷപ്പെടാനായില്ല. മുൻ വാതിൽ തുറക്കാൻ കഴിയാത്തതിനാൽ രണ്ടുപേരെയും പുറത്തിറക്കാനായില്ല. നാട്ടുകാരുടെ കണ്മുന്നിൽ വച്ച് ഇവർ വെ.ന്തു. മ.രി.ക്കു.ക.യാ.യിരുന്നു. കണ്ണൂർ ഫയർ സ്റ്റേഷന് തൊട്ടടുത്ത് വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വിവരം അറിഞ്ഞ ഉടനെ ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ച് പ്രജിത്തിനെയും റീഷയെയും പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ഇരുവരുടേയും ജീവൻ ന.ഷ്ട.മാ.യിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *