എനിക്ക് 28 വയസ്സായിട്ടേയുള്ളൂ, അതിന് മുന്‍പ് ഇത്രയും വണ്ണമോ; 82 കിലോ വരെ പോയ ശരീര ഭാരം കുറച്ചതെങ്ങനെ? അഭിരാമി കുടിച്ച ജ്യൂസ്?
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വലിച്ചുകീറിയുള്ള ആക്രമണങ്ങള്‍ എല്ലാം അവസാനിച്ചു. അഭിരാമി സുരേഷും അമൃത സുരേഷും തങ്ങളുടേതായ കാര്യങ്ങളില്‍ ബിസിയാണ്. വിദേശ ഷോകളുമായി തിരക്കിലായ അമൃത തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ബിസിനസ് രംഗത്താണ് അഭിരാമിയുടെ ശ്രദ്ധ. ഉട്ടോപ്യ എന്ന ഫുഡ് കഫെയും, ആമിന്റോ എന്ന എത്തനിക് വെയര്‍സിന്റെ ബിസിനസുമാണ് അഭിരാമിയ്ക്കുള്ളത്. അഭിരാമിയുടെ ഉട്ടോപ്യയില്‍ കഴിഞ്ഞദിവസം മഞ്ജു വാര്യര്‍ എത്തിയതെല്ലാം വൈറലായിരുന്നു
ഇപ്പോഴിതാ ബിസിനസ് തിരക്കുകള്‍ക്കിടയില്‍ ശ്രദ്ധിക്കാതെ പോയ ശരീര വണ്ണം മൂന്ന് മാസം കൊണ്ട് കുറച്ചതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. ഒന്നര വര്‍ഷം മുന്‍പ് ഉട്ടോപ്യ തുടങ്ങുമ്പോള്‍ 68 കിലോ ആയിരുന്നുവത്രെ അഭിരാമിയുടെ ശരീര ഭാരം. ഓവര്‍ വെയിറ്റ് ആവുന്നതിനെയൊന്നും ശ്രദ്ധിക്കാത്ത ആളാണ് ഞാന്‍. ഓരോരുത്തരുടെ ശരീരവും വണ്ണവും അവരവരുടെ ഇഷ്ടമാണ്. അതവര്‍ക്കിഷ്ടമുള്ളത് പോലെ മുന്നോട്ട് കൊണ്ടു പോകാം എന്ന നിലപാടായതുകൊണ്ട് തന്നെ വണ്ണം വയ്ക്കുന്നതിനെ ശ്രദ്ധിച്ചിരുന്നതേയില്ല.
ഹോട്ടലിന്റെ കാര്യങ്ങളൊക്കെയായി തിരക്കിലായപ്പോള്‍ എന്തൊക്കെ കഴിക്കുന്നു എന്നതും വലിയ പ്രയോരിറ്റിയുള്ള കാര്യമല്ലായിരുന്നു. പക്ഷെ പിന്നീട് എനിക്ക് പഴയത് പോലെ ഓടിച്ചാടി ഓരോന്ന് ചെയ്യാനൊന്നും പറ്റാത്തഅ വസ്ഥയായി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും അതുവരെ എനിക്കില്ലാത്തതാണ്. പിന്നെ എന്ത് സംഭവിച്ചു എന്ന് നോക്കുമ്പോഴാണ് ശരീര ഭാരം 82 ല്‍ എത്തി നില്‍ക്കുന്ന കാര്യം തിരിച്ചറിയുന്നത്. ശരീരം എങ്ങനെ ആയാലും പ്രശ്‌നമല്ല, പക്ഷെ ആരോഗ്യം പ്രധാനമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
പെട്ടന്ന് ഭാരം കുറക്കാന്‍ എല്ലാവരെയും പോലെ ഞാനും യൂട്യൂബ് വീഡിയോകള്‍ തന്നെയാണ് തുടക്കത്തില്‍ കണ്ടത്. പക്ഷെ അതിലൊന്നും കാര്യമുണ്ടായില്ല. അപ്പോഴാണ് അകന്ന ബന്ധത്തിലെ ചേട്ടന്‍ വളരെ പെട്ടന്ന് ശരീര ഭാരം കുറച്ച കാര്യം ഓര്‍ത്തത്. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, രാവിലെ ഒരു ഗ്ലാസ് കുംബളങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ് എന്ന് പറഞ്ഞു. പിന്നെ ഭക്ഷമ കാര്യത്തില്‍ ചെറിയ കണ്‍ട്രോളും വേണം.
പക്ഷേ ആദ്യത്തെ മാസം, ഉട്ടോപ്യയില്‍ പുതിയ ഫുഡ് ഫെസ്റ്റ് നടക്കുന്നത് കാരണം എനിക്ക് ഡയറ്റ് കൃത്യമായി ഫോളോ ചെയ്യാന്‍ കഴിഞ്ഞില്ല. ഒരുമാസം കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്, തടി കുറയ്ക്കാന്‍ ഭക്ഷണം കുറച്ചാല്‍ മാത്രം പോര, മൈന്റ് സെറ്റും ലൈഫ് സ്റ്റൈലും മാറണം എന്ന്. പിന്നെ അതിനായി ശ്രമം. രണ്ടാമത്തെ മാസം മുതലാണ് എനിക്ക് മാറ്റം വന്നു തുടങ്ങിയത്.
കുമ്പളങ്ങ ജ്യൂസ് തുടക്കത്തില്‍ എനിക്ക് ഗുണം ചെയ്തിട്ടുണ്ട് എന്നാല്‍ അത് മാത്രമല്ല, ഡയറ്റിലും ലൈഫ്‌സ്റ്റൈലിലും മൈന്റ് സെറ്റിലും എല്ലാം മാറ്റം വരുത്തി. ഡയറ്റ് എനിക്ക് വലിയ പ്രശ്‌നം ആയിരുന്നില്ല. പൊതുവെ ചോറൊന്നും അധികം കഴിക്കാത്ത ആളാണ്. ജംഗ് ഫുഡ് കുറച്ച് ഒഴിവാക്കണം ആയിരുന്നു. രാത്രി ഒരുപാട് വൈകി ഉറങ്ങി വൈകി ഉണരുന്ന സ്വഭാവമാണ് എന്റേത്. അത് മാറ്റിയെടുത്തു. രാത്രി ഏഴ് മണിക്ക് മുന്‍പ് ഡിന്നര്‍ കഴിച്ചു, നേരത്തെ ഉറങ്ങാനും, ഉണരാനും ശീലിച്ചു. അതിനൊപ്പം വര്‍ക്കൗട്ടും തുടങ്ങി. ജിമ്മില്‍ പോയി കഷ്ടപ്പെടുകയൊന്നും ഇല്ല, ദിവസവും ഒരു പത്ത് മിനിട്ട് മുതല്‍ 30 മിനിട്ട് വരെ എന്തെങ്കിലും വര്‍ക്കൗട്ട് ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തി.
ഇഷ്ടമുള് ഫുഡ് കാണുമ്പോള്‍, അല്ലെങ്കില്‍ എന്തെങ്കിലും പരിപാടികളൊക്കെ വരുമ്പോള്‍ ഡയറ്റ് മറക്കുന്ന മൈന്റ് സെറ്റ് മാറ്റാനാണ് ഞാന്‍ ഏറെ പ്രയാസപ്പെട്ടത്. അത് കൂടെ മാറ്റിയെടുത്തപ്പോള്‍ മൂന്നര മാസം കൊണ്ട് പത്ത് – പതിനൊന്ന് കിലോ കുറയ്ക്കാന്‍ വലിയ പ്രയാസം തോന്നിയില്ല. ആരോഗ്യം പ്രധാനമാണ്, ഇപ്പോള്‍ എനിക്ക് 28 വയസ്സേ ആയുള്ളൂ എന്ന് അമ്മയും ചേച്ചിയും എപ്പോഴും ഓര്‍മിപ്പിയ്ക്കും. ഇതുവരെ മറ്റ് അസുഖങ്ങളൊന്നും വന്നില്ല. ആ ഒരു സ്റ്റേജിലേക്ക് എത്തുന്നതിന് മുന്‍പേ ഞാന്‍ തിരിച്ചറിഞ്ഞു- അഭിരാമി സുരേഷ് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment