ദൈവം പോലീസ് രൂപത്തില്‍ പാസ്‌പോര്‍ട്ട് വേരിഫിക്കേഷന് എത്തി..!ലിസമ്മയെ മരണത്തില്‍ നിന്നും രക്ഷിച്ചു..!

എപ്പോഴും പോലീസുകാരുടെ ക്രൂരതകളുടെ കഥകളാണ് നാം കേൾക്കാറുള്ളത്.എന്നാൽ ഇപ്പോൾ ഒരു പോലീസുകാരന്റെ നന്മയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.പാസ്പോർട്ട് വെരിഫിക്കേഷന് വീട്ടിൽ എത്തിയ കോട്ടയം ജില്ലയിലെ വാഗതണം പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ പായിപ്പാട് സ്വദേശി പ്രദീപ് കുമാറാണ് ഇപ്പോൾ പോലീസുകാരുടെ എല്ലാം കയ്യടി നേടുന്നത്.ഇന്നലെ വൈകീട്ട് നാലര മണിക്ക് വാകത്താനം നെടുമറ്റം ഭാഗത്തു പോയികയിലെ വീട്ടിലെ വയോധികയുടെ കൊച്ചു മകന് പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തുന്നതിന് വേണ്ടി എത്തിയത് ആയിരുന്നു പ്രദീപ് കുമാർ.വീട്ടിൽ പത്താം വാർഡ് മുൻ മെമ്പർ ആയ എഴുപത് വയസ്സ് ഉള്ള ലിസിയമ്മ ,കിടപ്പ് രോഗി ആയ ഭർത്താവും മാത്രമാണ് താമസിച്ചിരുന്നത്.വീട്ടിന്റെ സിറ്റൗട്ടിൽ ഇരുന്ന ലിസിയമ്മയോടു സംസാരിക്കുന്നതിന് ഇടയിൽ അവർക്ക്സ് ശാരീരിക അസ്വസ്ഥം അനുഭവപ്പെടുന്നതായി പ്രദീപിന് മനസിലായി.ഉടൻ അവരെ കസേരയിൽ പിടിച്ചിരുത്തി.ഹോസ്പിറ്റലിൽ പോകാം എന്ന് പ്രദീപ് പറഞ്ഞു.ഇതിന് വേണ്ടി വാഹനം അന്വേഷിച്ചപ്പോൾ കിട്ടിയില്ല.തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന കാറിൽ പോകാം എന്ന് പ്രദീപ് പറഞ്ഞു.പ്രദീപ് കൊണ്ട് വന്ന ബൈക്ക് അവിടെ വെച്ച് കൊണ്ട് കാറിന്റെ താക്കോൽ മേടിച്ചു.

വണ്ടി കുറെ നേരം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു എങ്കിലും കുറച്ചു നാളായി ഉപയോഗിക്കാതെയിരുന്ന കാർ ആദ്യം സ്റ്റാർട്ട് ആയില്ല.പണിപ്പെട്ടു ഒടുവിൽ കാർ സ്റ്റാർട്ട് ആക്കി വയോധികയെ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.പരിശോധന നടത്തിയപ്പോൾ ലിസിയമ്മക്ക് ഹൃദയ സംബന്ധമായ രോഗമാണ് എന്നും ബ്ലോക്ക് ഉണ്ടെന്നും ഡോക്ടർ അറിയിച്ചു.വയോധികയെ കൃത്യ സമയത്തു ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞത് കൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു എന്ന് ഡോക്ടർ പറഞ്ഞു.ഇതിനു ശേഷം ഹോസ്പിറ്റലിൽ ഇവർക്ക് കൂട്ടിരുന്ന പ്രദീപ് രാത്രി വയോധികയുടെ കുടുംബം എത്തി അവരോട് കാര്യങ്ങൾ വിവരിച്ച ശേഷമാണ് ഹോസ്പിറ്റലിൽ നിന്നും മടങ്ങിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *