ഒരുപാട് നാളായെന്നത് സത്യമാണ്! അത്രയും മനോഹരമാക്കാനുള്ള സമയമായി കരുതുക! ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അച്ചു സുഗന്ദ്

സാന്ത്വനം പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് അച്ചു സുഗന്ദ്. അഭിനയത്തിനൊപ്പമായി സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അച്ചു വ്യക്തമാക്കിയിരുന്നു. സാന്ത്വനത്തിലെ താരങ്ങളായ സജിനെയും ഗോപികയേയും പ്രധാന കഥാപാത്രങ്ങളാക്കി ഷോര്‍ട്ട് ഫിലിം ചെയ്യുന്നുണ്ടെന്ന് അച്ചു അറിയിച്ചിരുന്നു. പെണ്ണിനെ ഇഷ്ടായോ എന്നാണ് ഷോര്‍ട്ട് ഫിലിമിന് പേരിട്ടത്. എന്നാണ് ഇത് കാണാനാവുകയെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് പുതിയ പോസ്റ്റിലൂടെ. കാത്തിരുന്ന് പുഴ മെലിഞ്ഞവര്‍ക്കായി എന്നായിരുന്നു ക്യാപ്ഷന്‍.

ഇങ്ങനെയൊന്ന് എഴുതി ഇടണം എന്ന് കുറച്ചുദിവസമായി ആഗ്രഹിക്കുന്നു. അതിന് കാരണം നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും സപ്പോര്‍ട്ടും തന്നെയാണ്. സാന്ത്വനത്തിലെ കണ്ണനെ സപ്പോര്‍ട്ട് ചെയ്തത് പോലെ തന്നെ സംവിധായകനാവണം എന്ന എന്റെ ആഗ്രഹത്തെയും നിങ്ങള്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അല്ലെങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്ന് പറയുന്നതാവും ശരി.

ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സജിന്‍ ചേട്ടനും ഗോപിക ചേച്ചിയും അഭിനയിച്ച പെണ്ണിനെ ഇഷ്ടമായോ എന്ന ഞങ്ങളുടെ ഈ ചെറിയ ഷോര്‍ട്ട് ഫിലിം കാണാനായി നിങ്ങളില്‍ ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ടെന്ന് എന്നും വരാറുള്ള മെസ്സേജുകളില്‍ നിന്നും, പിന്നെ നിങ്ങള്‍ ടാഗ് ചെയ്യുന്ന ട്രോളുകളിലൂടെയും മനസിലായി. വര്‍ക്ക് ഒരുപാട് നാളുകളായി എന്നത് സത്യം തന്നെയാണ്. അത് അത്രയും മനോഹരമാക്കാന്‍ എടുക്കുന്ന സമയമായി മാത്രം കാണുക. ഞങ്ങളുടെ ഈ കുഞ്ഞ് ചിത്രം ഉടന്‍ തന്നെ നിങ്ങളിലേക്ക് എത്തിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ഞങ്ങള്‍. മെസ്സേജുകള്‍ക്ക് ഓരോന്നായി റിപ്ലൈ കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇതെഴുതുന്നത്. എല്ലാവര്‍ക്കുമുള്ള മറുപടിയായി മാത്രം ഇതിനെ കാണുക എന്നുമായിരുന്നു അച്ചു കുറിച്ചത്

സാന്ത്വനം പരമ്പര അവസാനിച്ചിട്ട് കാലം കുറച്ചായെങ്കിലും താരങ്ങളോടുള്ള ഇഷ്ടം ഇന്നും അതേപോലെ നിലനിര്‍ത്തുന്നുണ്ട് പ്രേക്ഷകര്‍. കുടുംബത്തിലെ ഇളയ ആളായ കണ്ണനോട് എല്ലാവര്‍ക്കും പ്രത്യേകമായൊരു വാത്സല്യമുണ്ടായിരുന്നു. പരമ്പരയുടെ ലൊക്കേഷനില്‍ വെച്ച് തന്നെ അച്ചു തനിക്ക് സംവിധായകന്‍ ആവാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു. സഹതാരങ്ങളുടെ രസകരമായ വീഡിയോകള്‍ എടുക്കാന്‍ അച്ചു മുന്നിലുണ്ടായിരുന്നു. സംവിധാനത്തെക്കുറിച്ച് അച്ചു പറയുമ്പോള്‍ പ്രിയപ്പെട്ടവരെല്ലാം ആ ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാവട്ടെ എന്നായിരുന്നു അച്ചുവിനോട് പറഞ്ഞത്. ശിവാഞ്ജലിയെ വെച്ചാണ് അച്ചു തന്റെ കന്നിച്ചിത്രം ഒരുക്കുന്നത്. ഇവര്‍ക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചായിരുന്നു ആ സന്തോഷം പരസ്യമാക്കിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *