മകളെ പിരിഞ്ഞതിന്റെ വിഷമം.. സമ്പാദ്യങ്ങളില്ലെങ്കിലും പാവങ്ങളെ സഹായിക്കാന്‍ ഓടി എത്തും.. ശരിക്കും സുബിയെ പോലെ ബാലയും നല്ല മനസിന് ഉടമ

വെറും രണ്ടാഴ്ചകൾക്ക് മുൻപാണ് മലയാളികൾ താങ്ങാത്ത ഒരു മ,ര,ണ,വാ,ർത്ത തേടിയെത്തിയത്.സുബി സുരേഷ് അ,ന്ത,രി,ച്ചു എന്ന വാർത്ത.അത് ഇപ്പോഴും വിശ്വസിക്കാനാകാതെ മലയാളികൾ അത് കേട്ട് തീർന്നതേയുള്ളൂ. അതിനു പിന്നാലെയാണ് നടൻ ബാല ആശുപത്രിയിലാണെന്നും ഗുരുതരാവസ്ഥയിൽ ആണെന്നും ഉള്ള വാർത്തകൾ പുറത്തുവന്നത്. സുബിയുടെ സമയം സുബിക്ക് കരൾ അസുഖം ആയിരുന്നപ്പോൾ ആർക്കും രക്ഷിക്കാനോ പ്രാർത്ഥിക്കാനോ സാധിച്ചില്ല. വൈകിപ്പോയതിന് ശേഷമാണ് ആരാധകരും മലയാളികളും അറിഞ്ഞത്.ഇപ്പോൾ ബാലയുടേത് ആശുപത്രിയിൽ എത്തിയ ഉടനെ തന്നെ മലയാളി ഇപ്പോൾ അറിയുന്നു. പ്രാർത്ഥിക്കാൻ തുടങ്ങുന്നു. സുബിയുടെ അതേ അവസ്ഥയാണ് ബാലയ്ക്കിപ്പോൾ. എന്നാൽ രക്ഷപ്പെടുത്തണം. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് മാത്രം ഉള്ള ചിന്ത.സുബി വളരെ നല്ല ഒരു പെൺകുട്ടിയായിരുന്നു. സ്നേഹത്തോടെ എല്ലാവരെയും സഹായിച്ച ഒരു പെൺകുട്ടി. സ്വന്തം സഹോദരനെയും കുടുംബത്തെ പോലും കൈവിടാതെ അവസാനശ്വാസംവരെ കൊണ്ടുനടന്ന പെൺകുട്ടി. അതേപോലെ നന്മയുള്ള മനസ്സാണ് ബാലയുടേത്. ഒരുപാട് നാളുകളാണ് ബാലയ്ക്ക് സിനിമകൾ ഒന്നുമില്ലാതെ തന്നെ താരം ജീവിച്ചത്. ആ സമയം വിടാതെ കൊണ്ട് നടന്നത് സഹായമാണ്.ആളുകളെ സഹായിക്കാനുള്ള മനസ്സാണ്. അതാണ് ബാലയുടെ ഏറ്റവും വലുപ്പം. ബാലയുടെ മനസ്സിൻ്റെ വലിപ്പം അതിലൂടെയാണ് നമ്മൾ കണ്ടത്. ബാലയോടുള്ള സ്നേഹം ഇരട്ടി ആകുന്നത് അത് തന്നെയാണ്. രണ്ടു ദിവസങ്ങൾക്കു മുൻപ് അതായത് ഇന്നലെ ആശുപത്രിയിൽ ആക്കുന്നതിന് ഒരു ദിവസം മുൻപ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ചാളമേരി എന്ന് വിളിക്കുന്ന മോളി കണ്ണമാലിയെ സഹായിക്കുകയും, അവർക്ക് സഹായിച്ച കാര്യം വീഡിയോ സഹിതം എല്ലാവരോടും പങ്കുവെക്കുകയും അവരുടെ വിഷമങ്ങൾ അടക്കം ബാല പറഞ്ഞിരുന്നു. അത്രയും നല്ല മനസ്സിന് ഉടമയാണ് നിങ്ങൾ എന്ന് പറഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോൾ ആയിരുന്നു അദ്ദേഹത്തിന് കരൾ അസുഖം വലിയ നിലയിലേക്കും അതീവ ഗുരുതരാവസ്ഥയിലേക്കും എത്തിയത്. അത്രയും നല്ല മനസ്സുള്ള മനസ്സിന് ഉടമയായതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് വരുന്ന ഓരോ അസുഖവും മലയാളികളെ ഇപ്പോൾ വേദനിപ്പിക്കുന്നത്.

നടൻ ബാല അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്നറിഞ്ഞപ്പോൾ തന്നെ എല്ലാവരും എന്താണ് ബാലയുടെ പ്രശ്നം എന്നാണ് ആദ്യം ചോദിച്ചത് .സുബിക്ക് ഉണ്ടായിരുന്ന അതേ രീതിയിൽ ആണ് അദ്ദേഹത്തിൻ്റെ കരളിൻ്റെ പ്രശ്നങ്ങൾ എന്നറിഞ്ഞപ്പോൾ വലിയ ഞെട്ടൽ തന്നെയാണ് മലയാളികൾക്ക് ഉണ്ടാക്കിയത്. ഉടൻതന്നെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞു. അദ്ദേഹത്തിൻ്റെ സഹോദരൻ ശിവയെ ഷൂട്ടിങ് നിർത്തി വരാൻ പറയുകയും അദ്ദേഹം അടുത്ത ഫ്ലൈറ്റിൽ തന്നെ ഇവിടെ കൊച്ചിയിലെത്തി അതിനുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ഉടൻ തന്നെ ട്രാൻസ്പ്ലാൻ്റേഷൻ നടക്കുമെന്ന് തന്നെയാണ് പറയുന്നത്.അവസാനമായി എനിക്ക് എൻ്റെ മകളെ കാണണം എന്നുള്ള ആഗ്രഹം ആണ് ബാല പറഞ്ഞത്. അതീവ ഗുരുതരാവസ്ഥയിൽ കിടക്കുന്നതുകൊണ്ടുതന്നെ പാപ്പുവിനെ ആശുപത്രിയിലെത്തിച്ചു എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. മകളെ കാണാൻ ഉള്ള വിഷമങ്ങൾ ഒക്കെ തന്നെയും ബാല സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ബാലയും അമൃതയും തമ്മിലുള്ള വേർപിരിയൽ കഴിഞ്ഞതിനുശേഷം പാപ്പുവിനെ കുറിച്ചാണ് കൂടുതൽ സമയവും മാധ്യമങ്ങൾക്ക് മുന്നിൽ എത്തി ബാല പറഞ്ഞിട്ടുള്ളത്. എനിക്ക് എൻ്റെ മകളെ കാണണം. എൻ്റെ മകളാണ് എനിക്ക് ഏറ്റവും വലുത്. അതാണ് ബാല എപ്പോഴും പാപ്പുവിനെ കുറിച്ച് പറയാറുള്ളത്. എന്നാൽ പാപ്പു ഗോപിസുന്ദറിനും അമൃതയ്ക്കുമൊപ്പം സന്തുഷ്ട തന്നെയാണ്.ഇപ്പോൾ പാപ്പുവിനെ കാണണമെന്ന് ആഗ്രഹം ബാല പറഞ്ഞതിന് പിന്നാലെ പാപ്പുവിനെ അവിടെ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ് അമൃതയുടെ ബന്ധുക്കൾ. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിലെ ആംബുലൻസ് വിളിച്ച് തന്നെയാണ് അദ്ദേഹത്തിനെ വീട്ടിൽനിന്ന് എത്തിച്ചത്. അപ്പോഴേക്കും അദ്ദേഹം അവശനിലയിൽ എത്തിയിരുന്നു. അവിടുന്ന് നേരെ ഐസി വിഭാഗത്തിലേക്കും, അവിടുന്ന് നേരെ തീവ്രപരിചരണ വിഭാഗത്തിലേക്കും അദ്ദേഹത്തിനെ എത്തിച്ചിരിക്കുകയാണ്. ഇപ്പോൾ ചർച്ചകൾ പിന്നിട്ട് കഴിയുമ്പോൾ അദ്ദേഹത്തിൻ്റെ ട്രാൻപ്ലാൻ്റേഷൻ നടക്കുമെന്ന് തന്നെയാണ് പുറത്തു വരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *