4 മക്കളിൽ ഒരാളെ മാത്രമാണ് പ്ലാൻ ചെയ്ത് ഗർഭിണിയായത് – ബാക്കി മൂന്നു മക്കളും അബദ്ധത്തിൽ സംഭവിച്ചതെന്ന് സിന്ധു കൃഷ്ണകുമാർ

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രിയപ്പെട്ട താരമാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ കുടുംബത്തെയും അറിയാത്തവർ ഉണ്ടായിരിക്കില്ല എന്നതാണ് സത്യം. അത്രത്തോളം ആരാധകരെയാണ് കൃഷ്ണ കുമാർ ചെറിയ സമയം കൊണ്ട് സ്വന്തമാക്കിയത്. സിനിമയിലും സീരിയലിലും എല്ലാം തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ കൃഷ്ണകുമാറിന് സാധിച്ചിട്ടുണ്ട്. കുടുംബത്തിലുള്ള എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. കൃഷ്ണകുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും സോഷ്യൽ മീഡിയയ്ക്ക് സുപരിചിതമാണ്.ഭാര്യ സിന്ധു കൃഷ്ണയും മക്കളും ഒക്കെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇപ്പോൾ മക്കളെ കുറിച്ച് സിന്ധു കൃഷ്ണൻ നടത്തുന്ന ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. യൂട്യൂബിലൂടെ പലപ്പോഴും വീഡിയോകളും ആയി താരം എത്തുകയും ചെയ്യാറുണ്ട്. ഈ വീഡിയോകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. വീഡിയോയിൽ തന്റെ നാല് പെൺമക്കളെയും കുറിച്ചാണ് താരം പറയുന്നത്. നാലു മക്കളിൽ ഒരാളെ മാത്രമാണ് പ്ലാൻ ചെയ്ത് ഗർഭിണിയായത് എന്നാണ് പറയുന്നത്.ആ കുട്ടിയാണ് ദിയ. ബാക്കി മൂന്നു പിള്ളേരും അബദ്ധത്തിൽ ജനിച്ച പിള്ളേരാണ് എന്ന് സിന്ധു കൃഷ്ണ പറയുന്നുണ്ട്. വീഡിയോ വൈറൽ ആയതിന് പിന്നാലെ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ഈ കാര്യങ്ങളൊക്കെ തുറന്നു പറയുന്നതിന് വലിയ ധൈര്യമാണ് വേണ്ടത് എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഇവരുടെ കുടുംബ വിശേഷങ്ങൾ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒന്നു തന്നെയാണ്. മകളായ അഹാന കൃഷ്ണയും സോഷ്യൽ മീഡിയയിലും യൂട്യൂബിലും ഒക്കെ സജീവമാണ്.

അഹാനയുടെ വീഡിയോകൾക്ക് ആണ് ആരാധകർ ഏറെയുള്ളത്. തങ്ങളുടെ വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകരെ അറിയിക്കാനുള്ള മാർഗമാണ് ഇവർക്ക് യൂട്യൂബ് ചാനൽ. വളരെ മികച്ച പ്രമേയങ്ങളാണ് യൂട്യൂബിലൂടെ ഇവർ പങ്ക് വയ്ക്കാറുള്ളത്. എപ്പോഴും യാത്രകളെ ഇഷ്ടപ്പെടുന്ന ഇവർ യാത്ര പോകുന്ന ചില ചിത്രങ്ങളും പ്രേക്ഷകർക്കും മുൻപിലേക്ക് വീഡിയോകൾ ആക്കി എത്താറുണ്ട്.ഓരോ വീഡിയോകളും നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോൾ സിന്ധുവിന്റെ തുറന്നുപറച്ചിൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. എപ്പോഴും വീഡിയോ പങ്കുവയ്ക്കുന്ന ഒരു വ്യക്തി ഒന്നുമല്ല സിന്ധു കൃഷ്ണ. എന്നാൽ പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. മനോഹരമായ പ്രേമേയം ആണ് സിന്ധു കൃഷ്ണയുടെ വീഡിയോയുടെ പ്രത്യേകത.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *