പ്രാർത്ഥന വേണമെന്ന് ലക്ഷ്മി ..ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥയിൽ

മിഥുന് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തി, മാറും എന്ന് പ്രതീക്ഷിക്കുന്നു; പ്രാർത്ഥനകൾ വേണമെന്ന് ലക്ഷ്മിയും മുഖം മുഴുവനും താഴേക്ക് തൂങ്ങി ഇരിക്കുന്ന രീതിയിലും, ഒരു സൈഡിലേക്ക് മുഖം കോടി പോകുന്ന അവസ്ഥ യിലും ഈ രോഗം വരാം.പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായും നടനായും മിഥുൻ രമേഷ് എന്ന താരം സ്‌ക്രീനിൽ നിറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. അന്ന് മുതൽ ഇന്ന് വരെ വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയും ആണ് താരം കാഴ്ചവയ്ക്കുന്നത്. താരത്തിനോടൊപ്പം തന്നെ കുടുംബവും ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. താരം പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. തനിക്ക് ഇപ്പോൾ മുഖത്തിന്റെ ഒരു ഭാഗത്ത് പാർഷ്യൽ പാരാലിസിസ് ഉണ്ടായി എന്നാണ് മിഥുൻ പറയുന്നത്.വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകൾ ആയിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥയിൽ ആണ്.- മിഥുൻ പറയുന്നു.
ഒരു കണ്ണ് അടയും മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൻ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട് എന്നും താരം പങ്കിട്ട വീഡിയോയിൽ പറയുകയുണ്ടായി.

കഴിഞ്ഞദിവസം മിഥുന്റെ ഭാര്യ ലക്ഷ്മി പങ്കിട്ട ഒരു പോസ്റ്റിൽ പ്രാർത്ഥനകൾ ആവശ്യമാണ് എന്നും പറഞ്ഞിരുന്നു. വേഗം അപ്‌ഡേറ്റ് ചെയ്യാം എന്നും ലക്ഷ്മി കുറിച്ചിരുന്നു. അപ്പോൾ മുതൽ എന്താണ് എന്ന് അറിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു മിഥുന്റെ ആരാധകർ.സമയം മാനേജ് ചെയ്യാൻ മിഥുന്റെ ടിപ്പ്
സമയം മാനേജ് ചെയ്തു കാര്യങ്ങൾ സെറ്റ് ചെയ്യണം. പിന്നെ കുടുംബത്തിനും പങ്കുണ്ട്. ആകെ തോന്നിയിട്ടുള്ളത് നമുക്ക് നമ്മളെ മാനേജ് ചെയ്യാൻ സമയം കിട്ടുന്നില്ല എന്നതാണ്. ഒരു പരിപാടിക്ക് പിറകെ അടുത്തത് വരുമ്പോൾ ശബ്ദത്തിനു വലിയ പ്രശ്നം ഉണ്ടായിട്ടുണ്ട്, എന്നല്ലാതെ മറ്റുള്ള വിഷയങ്ങൾ പ്രശ്നം അല്ല എന്ന് അടുത്തിടെ തിരക്കുകൾ മാനേജ് ചെയ്യുന്നതിനെക്കുറിച്ച് മിഥുൻ പറയുകയുണ്ടായി.ഇത് അത്യപൂർവം എന്ന് നമുക്ക് പറയാൻ ആകില്ല. കാരണം ഏകദേശം ഒരു ലക്ഷം ആളുകളിൽ അമ്പതു അറുപത് പേരിലെങ്കിലും ഈ അസുഖം ബാധിക്കാവുന്നതാണ്. സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാറുണ്ട്. ചെറുപ്പക്കാരെ ബാധിക്കുന്നത് കുറവാണു എങ്കിലും പ്രായം ചെല്ലുന്നതിനു അനുസരിച്ചുകൊണ്ടും പ്രതിരോധശേഷി കുറയുന്നതിന് അനുസരിച്ചുകൊണ്ട് ഈ അസുഖം വരാം.വരാൻ ഉള്ള കാരണം ഇത് വരെയും 90 ശതമാനം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പത്തുശതമാനം മാത്രമാണ് എന്താണ് കാരണം എന്ന് കണ്ടുപിടിച്ചിട്ടുള്ളത്.ആ പത്തുശതമാനത്തിൽ ഒന്ന് എന്ന് പറയുന്നത് ചിക്കൻ പോക്സ് ഫാമിലിയിൽ പെട്ട വൈറസാണ്. ഈ വൈറസ് വന്നു കഴിഞ്ഞാൽ നമ്മൾ അറിയില്ല. അത് പ്രതിരോധശേഷി ഇല്ലാതിരിക്കുന്ന സമയത്തോ നമ്മുക്ക് കണ്ടുതുടങ്ങാം. ഇതൊക്കെ കാരണങ്ങൾ പറയാം എങ്കിലും യഥാർത്ഥ കാരണം എന്തെന്ന് പറയാൻ ആകില്ല എന്നാണ് ഡോക്ടർ രാജേഷ് കുമാർ അടുത്തിടെ പങ്കിട്ട വീഡിയോയിൽ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *