ഹോ..! ആട്ടിയോടിച്ചവര്‍ പോലും ഈ ഭിക്ഷക്കാരി യഥാര്‍ഥത്തില്‍ ആരെന്നറിഞ്ഞ് ഞെട്ടിപ്പോയി

തെരുവിൽ അലഞ്ഞുതിരിയുന്നവർക്കെല്ലാം സുവർണ്ണമായ ഒരു ഭൂതകാലം ഉണ്ടായേക്കാം. അതിനാലാണ് വേഷം കണ്ട് ആരെയും അളക്കരുത് എന്ന് പറയുന്നത്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സംഭവമാണ് കൊൽക്കത്തയിൽ നിന്നും എത്തുന്നത്. കൊൽക്കത്ത നഗരത്തിലെ ഫുട്പാത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഒരു സ്ത്രീ ജീവിക്കുന്നുണ്ട്. ചെളിയും പൊടിയും നിറഞ്ഞ് കീറി പറഞ്ഞ ഒരു നൈറ്റിയും നരച്ച ജടകെട്ടിയ മുടിയുമായി കൂനിക്കൂനി ഫുട്പാത്തിൽ അവർ കഴിഞ്ഞു പോകാറാണ് പതിവ്. ഇവർ ആരാണെന്ന് അറിഞ്ഞ ഞെട്ടലിലാണ് ഇപ്പോൾ ഇവിടുത്തെ നാട്ടുകാർ. ഇറാ ബസു എന്നാണ് ഈ വൃദ്ധ സ്ത്രീയുടെ പേര്. വെയിലും മഴയും പൊടിക്കാറ്റും അവഗണിച്ച് ഫുട്പാത്തിൽ ആണ് കഴിയുന്നത്.ഇറയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ഇറ ആരാണെന്ന് നാട്ടുകാർ അറിഞ്ഞത്.സമൂഹത്തിൽ നല്ല നിലയിൽ ജീവിച്ചിരുന്ന ഇവരുടെ കഥ ആരെയും ഞെട്ടിക്കുന്നതാണ്. വൈറോളജിയിൽ ഗവേഷണ ബിരുദധാരിയും 33 വർഷക്കാലം ഹൈസ്കൂൾ അധ്യാപികയായിരുന്ന ഇറാബസു പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യാസഹോദരി കൂടിയാണ് എന്നതാണ് മറ്റൊരു അമ്പരിപ്പിക്കുന്ന കാര്യം. പർഗാനാസ് വടക്ക് ജില്ലയിൽ ഉള്ള പ്രിയ നാഥ് ഗേൾസ് ഹൈസ്കൂളിൽ ലൈഫ് സയൻസ് അധ്യാപികയായിരുന്ന ഇറ 2009ലാണ് വിരമിച്ചത്. ബഡാ നഗറിൽ താമസിച്ചിരുന്ന അവർ വിരമിക്കലിന് ശേഷം കർഥയിലെ ലിച്ചു ബഗാനിലേക്ക് താമസം മാറ്റി. എന്നാൽ ഇവിടെനിന്ന് അപ്രത്യക്ഷയായ ഇറയെ പിന്നീട് കാണുന്നത് ഡൺലപ്പിലെ ഫുട്പാത്തിൽ ആണ്. എന്നാൽ മുൻ മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ബന്ധം ഇവർ ഇഷ്ടപ്പെടുന്നില്ല.

അധ്യാപികയായത് സ്വന്തം കഴിവിൽ ആണെന്നും, അന്നും ബുദ്ധദേവിൻ്റെ പേരിൽ എന്തെങ്കിലും സഹായം സ്വീകരിച്ചിട്ടില്ലെന്നും അവർ പറയുന്നു. കുറച്ചുപേർക്ക് ഒക്കെ ഞങ്ങളുടെ കുടുംബ ബന്ധം അറിയാം. എന്നാൽ അങ്ങനെ ഒരു മേൽവിലാസത്തിൽ എനിക്ക് താല്പര്യമില്ല.ഇറ വ്യക്തമാക്കി. അവിവാഹിതയാണ് ഇവർ. വിരമിച്ചശേഷം പെൻഷൻ ഏർപ്പാടാക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ സമർപ്പിക്കാൻ ഇറ തയ്യാറായില്ലെന്നും, സ്കൂൾ ഹെഡ്മിസ്ട്രസ് കൃഷ്ണ കാലിചന്ത പറഞ്ഞു. അതിനാൽ പെൻഷനും കിട്ടുന്നില്ല.എന്നാൽ ഫുട്പാത്തിൽ ആണ് ജീവിതമെങ്കിലും ആരുടെയും സഹായം ഇവർ സ്വീകരിക്കാറില്ല. പണംകൊടുത്ത് ആണ് ഭക്ഷണം കഴിക്കുന്നത്. അതേസമയം തൻ്റെ സഹോദരി ഇറ സ്വന്തമായി തെരുവിൽ ജീവിക്കാൻ തീരുമാനമെടുത്തതാണ് എന്ന് ബുദ്ധദേവിൻ്റെ ഭാര്യ മീര പറയുന്നു. ആരു പറഞ്ഞാലും ഇറ കേൾക്കാറില്ല. ഇപ്പോഴും അവരുടെ ആഢംബര വീട് ആൾ താമസമില്ലാതെ അടഞ്ഞു കിടക്കുകയായിരുന്നുവെന്ന് മീര പറയുന്നു. സോഷ്യൽ മീഡിയയിലൂടെ വീഡിയോ പുറത്തുവന്നതോടെ അധികൃതർ ഇടപെട്ട് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിൽ എത്തിച്ചു. ഇറയ്ക്കു വലിയ ശിഷ്യസമ്പത്തുണ്ട്. കഴിഞ്ഞ അധ്യാപക ദിനത്തിൽ ഡൺലബിലെ ആർകെജോൻ എന്ന സംഘടന ഇറയെ ആദരിച്ചിരുന്നു.ഇറയുടെ കാര്യങ്ങൾ സുരക്ഷിതമാക്കാനുള്ള തീരുമാനത്തിലാണ് ഇവരുടെ അഭ്യുദയകാംക്ഷികൾ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *