അച്ഛന്റെ പൊന്നുമോള്‍ സുന്ദരി കുട്ടി സീരിയല്‍ നടന്‍ യദു കൃഷ്ണന്റെ മകളെ കണ്ടോ
ഒരിടവേള ഒന്നും ഞാൻ എടുക്കാറില്ല അഭിനയ ജീവിതത്തിന്റെ 35 വർഷങ്ങൾ യദു പറയുന്നു.മലയാളികളുടെ പ്രിയ നടൻ യദു കൃഷ്ണൻ അഭിനയ ജീവിതത്തിന്റെ 34 ആം വർഷത്തിലേക്ക്. 1986 ൽ ബാലതാരമായി മലയാളികളുടെ മനസിലേക്ക് നടന്നു കയറിയതാണ് യദു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലെ ഇതിലെ’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. യാദവിനെ ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മന്സിയിലേക്ക് ആദ്യം ഓടിയെത്തുന്ന കഥാപാത്രം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്മനസുള്ളവക്ക് സമാധാനത്തിൽ ഗോപാലകൃഷ്ണപ്പണിക്കർ എന്ന വീട്ടുടമസ്ഥൻ ലാലേട്ടനെ പോടാ എന്ന് വിളിച്ചു ഓടിപ്പോകുന്ന ബാലനെയാണ്. ഒരു പിടി മലയാള സിനിമയിൽ അഭിനയിച്ചുവെങ്കിലും, മലയാള ടെലിവിഷൻ സീരിയലുകളിലാണ് യദു തിളങ്ങിയത്. സീരിയലുകളുടെ അഭിവാജ്യഘടകമാണ് ഇന്ന് യദു. ഇപ്പോൾ സീ കേരളത്തിലെ ഈയടുത്ത ആരംഭിച്ച ‘കാർത്തികദീപം’ എന്ന സീരിയലിലെ കണ്ണൻ എന്ന കഥാപാത്രമായി അദ്ദേഹം തന്റെ 35 അഭിനയവർഷത്തിലേക്കുള്ള യാത്രയിലാണ്. യദുവിന്റെ കൂടുതൽ വിശേഷങ്ങൾ വായിക്കാം.ഒരിടവേളക്ക് ശേഷം തിരികയെത്തുന്ന സീരിയൽ ആണോ ‘കാർത്തികദീപം’.ഒരിടവേളക്ക് ശേഷം തിരികയെത്തുന്ന സീരിയൽ ആണോ കാർത്തികദീപം.ശരിക്കും അങ്ങനെ ഒരിടവേള ഒന്നും ഞാൻ എടുക്കാറില്ല. ഇക്കാലയളവിൽ എല്ലാം തന്നെ വ്യത്യസ്ത കഥാപാത്രങ്ങളുമായി വിവിധ സീരിയലുകളിൽ ഞാനുണ്ടായിരുന്നു. സീ കേരളത്തിലെ ‘കാർത്തികദീപം’ ഷൂട്ടിംഗ് തുടങ്ങുന്നത് ഈ ജനുവരിയിലാണ്. കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചപ്പോഴേക്കും കൊറോണ പ്രതിസന്ധി വരികയും, ലോക്ക്ഡൗൺ മൂലം ഷൂട്ടിംഗ് നിർത്തിവെക്കുകയും ചെയ്തു. ഏറെ പ്രതീക്ഷയുള്ള, വ്യത്യസ്ത ഡൈമെൻഷൻ ഉള്ള കഥാപാത്രമാണ് കാർത്തികദീപത്തിലേത്. കണ്ണൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. വളരെ കുട്ടിക്കാലത്തെ അച്ഛനെ നഷ്ടപ്പെട്ട് കുടുംബഭാരം മുഴുവനും ഏറ്റെടുത്ത ഒരു ചെറുപ്പക്കാരനാണ്. അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ കടന്നു വരുന്ന ഒരു പെൺകുട്ടിയാണ് കാർത്തിക. ഒരപകടത്തിൽ ഉറ്റവർ നഷ്ടപ്പെട്ട അവൾക്കു ഒരു ജേഷ്ഠ തുല്യനാണ് കണ്ണൻ. കാർത്തികദീപം സീ കേരളത്തിൽ സംപ്രേഷണം ചെയ്തു തുടങ്ങിയപ്പോൾ മുതൽ നല്ല അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് കിട്ടുന്നത്. വളരെ സന്തോഷമാണ് ഒരു കഥാപാത്രത്തെ പെട്ടെന്ന് ജനം സ്വീകരിക്കുമ്പോൾ ഒരു അഭിനേതാവെന്ന നിലയിൽ നമ്മുക്ക് ഉണ്ടാവുക.
തൃപ്രയാറിൽ പുരോഗമിക്കുന്നു. വളരെ വ്യത്യസ്തമായ ഒരു ലൊക്കേഷൻ ആണ് അവിടുത്തേത്. കഥക്ക് അനുയോജ്യമായ സ്ഥലം. മനോഹരമായ പാടങ്ങളും പ്രകൃതിയുമൊക്കെ കൊണ്ട് സമ്പന്നമായ സ്ഥലം. സാധാരണം സീരിയലുകളിൽ നിന്ന് ഇത് കൊണ്ട് തന്നെ ‘കാർത്തികദീപം’ വളരെ വ്യത്യസ്തമാണ്. നിലവിലെ കോവിഡ് നിയമങ്ങൾ പാലിച്ചു തന്നെയാണ് ഷൂട്ടിംഗ്. എല്ലാവരും വളരെ വർഷങ്ങൾ ആയി അറിയാവുന്നവർ ആയത് കൊണ്ട് വളരെ ജോളി മൂഡിലാണ് ഷൂട്ടിംഗ് ഒക്കെ. വിവേക് ഗോപനും സ്‌നിഷയുമാണ് പ്രധാന താരങ്ങൾ.രണ്ടു മാസക്കാലത്തോളം വീട്ടിൽ തന്നെ. എല്ലാ മലയാളികളെയും പോലെ പറമ്പിലൊക്കെ കറങ്ങി നടക്കുക. സ്വല്പം കൃഷിപ്പണികൾ ചെയ്യുക. അത്രയൊക്കെ തന്നെ. സഹോദരൻ വിധു കൃഷ്ണൻ പറമ്പിലൊക്കെ സജീവമായി കൃഷി ചെയ്തിട്ടുണ്ട്. അവിടെ പോയി അവനെ സഹായിക്കും. പിന്നെ കുട്ടികളോടൊപ്പം ഫുട്ബോൾ കളി വ്യായാമം ഇതൊക്കെ തന്നെ.കെ കെ രാജീവിന്റെ സഹസംവിധായകനായിരുന്ന സന്തോഷ് വിശ്വനാഥന്റെ ആദ്യ സിനിമ ‘വൺ’ ആണ് ഒടുവിൽ അഭിനയിച്ച സിനിമ. മമ്മൂക്കയാണ് നായകൻ. അതിൽ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ്. സിങ്ക് സൗണ്ട് ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു വ്യത്യസ്തത തോന്നിയ ചിത്രമാണ് അത്.രണ്ടും ഇഷ്ടമാണ്. രണ്ടും രണ്ട് മീഡിയങ്ങൾ ആണല്ലോ. രണ്ടു വ്യത്യസ്ത അനുഭവങ്ങളുമാണ്. സീരിയൽ വലിയ സ്പേസ് തരുന്ന ഒരിടമാണ്. അഭിനയത്തിന് വലിയ സാധ്യതയുണ്ടതിൽ. പിന്നെ ഒരു കഥാപാത്രത്തെ തന്നെ ദീർഘമായി അഭിനയിക്കാൻ കഴിയുന്നു. സിനിമ ഒരു ചരിത്രമാണ്. അതിൽ അഭിനയിച്ചാൽ നമ്മുടെ ഷെൽഫ് ലൈഫ് കൂടും. ആളുകൾ നമ്മളെ ഓർത്തിരിക്കും. ഇപ്പോഴും എന്റെ സിനിമയിലെ കഥാപാത്രങ്ങളാണ് പ്രേക്ഷകർക്കു ആദ്യം ഓർമ്മയിൽ വരിക. അഭിനയമാണ് നമ്മുടെ തൊഴിൽ. സിനിമയായാലും സീരിയലായാലും നമ്മൾ നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.
@All rights reserved Typical Malayali.
Leave a Comment