വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഒളിച്ചോട്ടവും കല്യാണവും ഇപ്പോള്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് അഞ്ജലി ശരത്ത്

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഒളിച്ചോട്ടവും കല്യാണവും ഇപ്പോള്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് അഞ്ജലി ശരത്ത്.പ്രണയം അഞ്ജലിയുടെ വീട്ടില്‍ അറിഞ്ഞതോടെ പ്രശ്‌നം ആയി. ശരത്ത് ലൊക്കേഷനില്‍ ഉണ്ട് എങ്കില്‍ അഭിനയിക്കാന്‍ വിടില്ല എന്ന നിലയില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു. അവസാനം വീട്ട് തടങ്കലിലാക്കി. ഫോണൊക്കെ വാങ്ങി വച്ച് ശരത്തുമായി യാതൊരു ബന്ധവും ഇല്ലാതെയാക്കി. താന്‍ ഉണ്ടെങ്കില്‍ അഞ്ജലിയെ അഭിനയിപ്പിക്കാന്‍ വിടില്ല എന്ന് അറിഞ്ഞ് ശരത്ത് സുന്ദരി എന്ന സീരിയല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.സുന്ദരി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അഞ്ജലി. പിന്നീട് സീരിയലില്‍ നിന്നും തന്നെ കാരണമില്ലാതെ പുറത്താക്കി എന്ന വാര്‍ത്തയുമായി അഞ്ജലി സോഷ്യല്‍ മീഡിയയില്‍ എത്തിയരുന്നു. അതിനിടയില്‍ നടിയുടെ ഒളിച്ചോട്ടവും കല്യാണവും എല്ലാം വാര്‍ത്തയായി. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് അഞ്ജലിയും ഭര്‍ത്താവും സംവിധായകനുമായ ശരത്തും.അതെ അഞ്ജലി ഗര്‍ഭിണിയാണ്. സന്തോഷ വാര്‍ത്ത വീഡിയോ ആക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. കാത്തിരിപ്പ് ആരംഭിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ന്യൂ ബോണ്‍, കപ്പിള്‍, ലവ്, ഫോര്‍എവര്‍, ഹബ്ബി എന്നിങ്ങനെയാണ് ഹാഷ് ടാഗുകള്‍ കൊടുത്തിരിയ്ക്കുന്നത്. സീരിയല്‍ സഹപ്രവര്‍ത്തകര്‍ അടക്കം ആരാധകരും കമന്റ് ബോക്‌സില്‍ ആശംസകളുമായി എത്തി.​പ്രണയ വിവാഹം.

മലയാള ടെലിവിഷന്‍ ലോകത്തെ മറ്റൊരു പ്രണയ വിവാഹമായിരുന്നു അഞ്ജലിയുടെയും ശരത്തിന്റെയും. സുന്ദരി എന്ന സീരിയലില്‍ നായികയായി അഞ്ജലിയും അസിസ്റ്റന്റ് ഡയരക്ടറായി ശരത്തും പ്രവൃത്തിയ്ക്കുന്നതിന് ഇടയില്‍ ആണ് ഇരുവര്‍ക്കും ഇടയില്‍ പ്രണയം ആരംഭിച്ചത്. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറി.​വീട്ടുകാരുടെ എതിര്‍പ്പ്.പ്രണയം അഞ്ജലിയുടെ വീട്ടില്‍ അറിഞ്ഞതോടെ പ്രശ്‌നം ആയി. ശരത്ത് ലൊക്കേഷനില്‍ ഉണ്ട് എങ്കില്‍ അഭിനയിക്കാന്‍ വിടില്ല എന്ന നിലയില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു. അവസാനം വീട്ട് തടങ്കലിലാക്കി. ഫോണൊക്കെ വാങ്ങി വച്ച് ശരത്തുമായി യാതൊരു ബന്ധവും ഇല്ലാതെയാക്കി. താന്‍ ഉണ്ടെങ്കില്‍ അഞ്ജലിയെ അഭിനയിപ്പിക്കാന്‍ വിടില്ല എന്ന് അറിഞ്ഞ് ശരത്ത് സുന്ദരി എന്ന സീരിയല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
​ഒളിച്ചോട്ടവും വിവാഹവും.ഇനി ഈ ലൊക്കേഷന്‍ വേണ്ട എന്ന് തീരുമാനിച്ച് ശരത്ത് പോവാന്‍ ഒരുങ്ങുമ്പോഴാണ് ദിവസങ്ങള്‍ക്ക് ശേഷം അഞ്ജലിയുടെ കോള്‍ എത്തിയത്. ഞാന്‍ ഇറങ്ങി വരികയാണ് എന്ന് അഞ്ജലി പറഞ്ഞപ്പോള്‍ നേരെ അഞ്ജലിയെയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ കാര്യങ്ങള്‍ ഓത്തു തീര്‍പ്പാക്കിയ ശേഷം രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.​പിന്നീട് വന്ന വാര്‍ത്ത.പ്രിയപ്പെട്ടവരെ ഒന്നും അറിയിക്കാതെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് നേരെ സുന്ദരി ലൊക്കേഷനില്‍ പോയി ജോയിന്‍ ചെയ്യുകയും ചെയ്തു. ആരെയും അറിയിക്കാതെ നടത്തിയ വിവാഹം ആയതിനാല്‍, സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു വിവാഹം സത്കാരം നല്‍കാനായി സീരിയലില്‍ നിന്നും പത്ത് ദിവസത്തെ അവധി എടുത്തതായിരുന്നു അഞ്ജലി. അതോടെ സീരിയലില്‍ നിന്നും പുറത്താക്കി. മുന്നറിയിപ്പ് നല്‍കാതെ, പ്രതിഫലം പോലും തരാതെ തന്നെ ചെയ്തുകൊണ്ടിരുന്ന സീരിയലില്‍ നിന്നും പുറത്താക്കി എന്ന് പറഞ്ഞ് അഞ്ജലി സോഷ്യല്‍ മീഡിയയില്‍ എത്തിയതായിരുന്നു പിന്നീട് വന്ന വാര്‍ത്ത.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *