എല്ലാം തീര്‍ന്നു.. ഒടുവില്‍ അഭയയുടെ ഗതി അമൃത സുരേഷിനും എത്തി..!! ഗോപി സുന്ദര്‍ ആ ചീട്ടും കീറി..

ജീവിതത്തിൽ ഒന്നിച്ചാണ് എന്ന സന്തോഷം സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃതയും പങ്കുവെച്ചത് ഒരുവർഷം മുൻപാണ്. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു സന്തോഷവാർത്ത ഇരുവരും അറിയിച്ചത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പുകൾ കടന്നു കാലവും കാറ്റും പുതിയ വഴികളിലേക്ക്. എന്ന അടിക്കുറിപ്പോടെയാണ്‌ ഇരുവരും ചിത്രം പോസ്റ്റ് ചെയ്തത്. അടുത്തിടെ ഇവർ ലിവിങ് റിലേഷന്റെ ഒരുവർഷം പൂർത്തിയായതിന്റെ സന്തോഷവും പങ്കുവെച്ചെത്തിയിരുന്നു.നടൻ ബാലയുമായുള്ള വിവാഹ മോചന ശേഷം മകളുമായി താമസിച്ചിരുന്ന അമൃതയുടെ ജീവിതത്തിലേക്കായിരുന്നു വിവാഹിതനും രണ്ടു മക്കളുടെ അച്ഛനുമായ ഗോപി സുന്ദർ എത്തിയത്. ആദ്യ വിവാഹ ബന്ധം നിലനിൽക്കെ തന്നെ ഗായിക അഭയ ഹിരണ്മയിക്കൊപ്പം ഗോപി ലിവിങ് ടുഗെദറിൽ ഏർപ്പെട്ടിരുന്നു. പത്തു വർഷത്തോളം നീണ്ടു നിന്ന അഭയയുമായുള്ള ബന്ധം അവസാനിപ്പിചാണു ഗോപി അമൃതയ്‌ക്കൊപ്പം ജീവിതം ആരംഭിച്ചത്. ഇപ്പോഴിതാ അഭയയെ ഒഴിവാക്കിയതുപോലെ അമൃതയെയും ഗോപി സുന്ദർ ഉപേക്ഷിച്ചെന്ന ഊഹാപോഹങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എങ്ങും.

ലിവിങ് ടുഗെതറിനിടയിൽ നിരന്തരം ചിത്രങ്ങളും പ്രണയ നിമിഷങ്ങളും ഇവർ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇരുവരും ഇപ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്. മാത്രവുമല്ല താനും അമൃതയും പ്രണയത്തിലാണ് എന്നറിയിച്ച പോസ്റ്റും ഗോപി സുന്ദർ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇരുവരുടെയും പേജുകളിൽ ഒന്നിച്ചുള്ള ചില ചിത്രങ്ങളും ഇപ്പോൾ ഉണ്ട്. എന്തായാലും ആരാധകർക്കിടയിൽ സംശയത്തിന്റെ നിഴൽ ബാക്കി വെച്ച് കൊണ്ടാണ് ഒരുമിച്ചുള്ള ചിത്രങ്ങളിൽ ചിലത് അപ്രത്യക്ഷമായിരിക്കുന്നത്.ഗോപി സുന്ദർ അമൃതയെ തേച്ചുവെന്നും ത,നി,ക്കൊ,ണം കാട്ടിയെന്നുമാണ് ആരാധകർ പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *