അസ്വസ്ഥകളൊക്കെ ഇടയ്ക്ക് വരാറുണ്ടെങ്കിലും ആ പരീക്ഷണം വിജയമായിരുന്നു.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മംമ്ത മോഹന്‍ദാസ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖമെന്ന ചിത്രത്തിലൂടെയായാണ് താരം തുടക്കം കുറിച്ചത്. അഭിനയത്തിന് പുറമെ ഗായികയായും മംമ്ത ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായി വില്ലനായെത്തിയ അര്‍ബുദത്തെ അതിജീവിച്ചതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. രണ്ടാമതും അസുഖം വന്നപ്പോള്‍ ദൈവം തിരിച്ച് വിളിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നുവെന്ന് താരം പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മംമ്ത ഇതേക്കുറിച്ച് വ്യക്തമാക്കിയത്.24ാമത്തെ വയസിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. അതേക്കുറിച്ച് കേട്ടപ്പോള്‍ എന്നെ അറിയുന്നവരെല്ലാം ഞെട്ടിയിരുന്നു. ചിട്ടയായ ജീവിതവും ഭക്ഷണക്രമവുമൊക്കെയുള്ള എനിക്ക് എങ്ങനെയാണ് അസുഖം വന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഡാഡിയും മമ്മിയും പതറാതെ നിന്ന് എനിക്ക് ധൈര്യം തന്നിരുന്നു. കീമോയുള്‍പ്പടെയുള്ള ചികിത്സയ്ക്കിടെ ഒത്തിരി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നിസാരമായിരുന്നില്ല അതൊന്നും
കടുത്ത വേദനയും അവസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അസുഖം രണ്ടാമതും വന്നുവെന്ന് മനസിലാക്കിയത്. ഇത്തവണ തിരിച്ചുവരവില്ലെന്നും കീഴടങ്ങേണ്ടി വരുമെന്നും ഉറപ്പിച്ചിരുന്നു. വേദന കൂടുമ്പോള്‍ ദൈവം തിരിച്ച് വിളിച്ചിരുന്നുവെങ്കില്‍ എന്ന് ശരിക്കും ആഗ്രഹിച്ചിരുന്നു. ഞാന്‍ മടങ്ങിയാല്‍ ഡാഡിയുടെയും മമ്മിയുടെയും ജീവിതം സാധാരണനിലയിലാവുമല്ലോയെന്ന് കരുതിയിരുന്നു.6 വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷമായാണ് രണ്ടാമത് വന്ന വില്ലനെ തുരത്തിയത്. ചികിത്സ നടക്കുന്ന സമയത്തും അഭിനയിച്ചിരുന്നു. ഡാഡിയുടെ പ്രാര്‍ത്ഥനയുടെ ഫലമായാണ് ആ ക്ലിനിക്കല്‍ ട്രയല്‍ തന്നെ തേടിയെത്തിയതെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും മംമ്ത വ്യക്തമാക്കിയിരുന്നു. ആ പരീക്ഷണം വിജയമായിരുന്നു. ചെറിയ അസ്വസ്ഥകളൊക്കെ ഇടയ്ക്ക് വരാറുണ്ടെങ്കിലും അസുഖത്തെ അതിജീവിക്കാനായെന്നുമായിരുന്നു മംമ്ത പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment