അച്ഛാ..അച്ഛന് വേണ്ടി’… അമൃതയുടെ ശബ്ദം ഇടറി.. പിന്നാലെ പൊട്ടിക്കരച്ചിൽ.. വേദിയിൽ സംഭവിച്ചത്

അച്ഛൻ സുരേഷിന്റെ അനുസ്മരണ യോഗത്തില്‍ പാട്ട് പാടവെ വേദിയിൽ പൊട്ടിക്കരഞ്ഞ് ഗായിക അമൃത സുരേഷ്. ആലാപനം പൂർത്തിയാക്കാതെ കണ്ണീർ തുടച്ച് മൈക്ക് കൈമാറുകയും ചെയ്തു. ഗായിക വാണി ജയറാമിന്റെ ‘ബോലേ രേ പപ്പീ ഹരാ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് അമൃത ആലപിച്ചത്. ഗായികയുടെ നൊമ്പരത്തോടെയുള്ള ആലാപനം സദസ്സിലുള്ളവരെയും കണ്ണീരണിയിച്ചു.

‘അച്ഛാ’ എന്ന അടിക്കുറിപ്പോടെ അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ പങ്കുവച്ചു. നിരവധി പേരാണു ഇതിന് പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. അമൃതയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് ആരാധകർ കുറിക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *