ദിലീപ് മഞ്ജുവിനെ അടുക്കളയിൽ തളച്ചിട്ടത് ഈ വളർച്ച ഓർത്തു തന്നെ. ഒടുവിൽ മഞ്ജു നേടിയെടുത്തത് കണ്ടോ.
മഞ്ജുവാര്യർ എന്ന 44 കാരിയായ നായിക അന്നും ഇന്നും സൗത്തിന്ത്യയിലെ സിനിമാ പ്രേമികൾക്ക് ഒരത്ഭുതമാണ്. വളരെ ചെറിയ പ്രായത്തിൽ നായികയായി സിനിമയിലെത്തിയ മഞ്ജുവാര്യർ 1995 മുതൽ 1999 വരെയുള്ള കാലയളവിൽ ക്ലാസിക് സിനിമകളിലും കൊമേഴ്സ്യൽ സിനിമകളിലും അഭിനയിച്ചു വിസ്മയിപ്പിച്ച ശേഷം പെട്ടെന്നാണ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയത്. ദിലീപിനെ വിവാഹം ചെയ്ത മഞ്ജുവാര്യർ കുടുംബിനിയായി ഒതുങ്ങിയപ്പോൾ ആളുകൾ പഴിച്ചത് ദിലീപിനെ തന്നെയായിരുന്നു. നല്ലൊരു കലാകാരിയെ ദിലീപ് വീട്ടിലിരുത്തി ഇല്ലാതെയാക്കുന്നു എന്നാണ് അന്ന് ആരാധകർ പറഞ്ഞത്. അന്നും ചെറിയ രീതിയിൽ ഡാൻസ് ചെയ്യുമായിരുന്നു മഞ്ജു.കന്മദവും, സമ്മർ ഇൻ ബത് ലേഹേം, കണ്ണെഴുതി പൊട്ടും തൊട്ട് കണ്ടിട്ടുള്ളവർക്ക് മഞ്ജുവിൻ്റെ വിടവ് വല്ലാത്ത പോരായ്മയായി തോന്നി. പിന്നീട് 15 വർഷങ്ങൾക്ക് ശേഷം ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മഞ്ജുവാര്യർ 2014 – ൽ വീണ്ടും സിനിമയിലേക്ക് എത്തി. അവിടെനിന്ന് 2023-ൽ മഞ്ജുവിൻ്റെ കരിയർ എത്തിനിൽക്കുമ്പോൾ സിനിമാപ്രേമികൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത കരിയർ ചെയ്ഞ്ചാണ് മഞ്ജുവിന് നായിക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും സംഭവിച്ചിരിക്കുന്നത്. തമിഴിൽ അടക്കം തിരക്കുള്ള നായികയായി മാറിയ മഞ്ജുവാര്യരുടെ ഏറ്റവും പുതിയ റിലീസ് അജിത്തിൻ്റെ തുനിവ് എന്ന സിനിമയായിരുന്നു. എച്ച് വിനോത്ത് സംവിധാനം ചെയ്ത ഇന്ത്യയിലൊട്ടാകെ ചെയ്യപ്പെട്ട സൂരൻ എന്ന ധനുഷ് സിനിമയിലൂടെയാണ് മഞ്ജു വാര്യർ തമിഴിൽ അരങ്ങേറിയത്.
അസുരനിലെ മഞ്ജുവിൻ്റെ പച്ചയമ്മാൾ കഥാപാത്രം വളരെയധികം പ്രശംസ നേടിയിരുന്നു. തുനിവിൽ അജിത്തിൻ്റെ നായിക കൺമണിയായി വളരെ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മഞ്ജു എത്തിയത്. മഞ്ജു വളരെ മനോഹരമായി സ്റ്റണ്ട് ചെയ്ത ഒരു സിനിമ കൂടിയായിരുന്നു തുനിവ്.എസ് വിനോദാണ് സിനിമ സംവിധാനം ചെയ്തത്. നിരക്ഷയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.തുനിവിലെ കൺമണിയാകാൻ മഞ്ജുവാര്യർ കോടിയാണ് പ്രതിഫലം വാങ്ങിയത്.ബോണി കപൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അസുരനിൽ വാങ്ങിയ തിനേക്കാൾ കൂടുതൽ തുക മഞ്ജു വാര്യർ കൈപറ്റിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.ലക്ഷങ്ങളല്ല കോടികളാണ്ട് താരം പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 50 ലക്ഷം രൂപയായിരുന്നു മഞ്ജു വാര്യർ മലയാള സിനിമയിൽ പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാൽ ഇതിനെല്ലാം കടത്തിവെട്ടുന്ന രീതിയിൽ കോടിക്കണക്കിന് രൂപയാണ് മഞ്ജുവാര്യർ തുനിവ് എന്ന സിനിമയ്ക്ക് പ്രതിഫലമായി വാങ്ങിയത്. അസുരന് വേണ്ടി നൽകിയതിലും അതികമാണ് ഇതെന്ന് പറയപ്പെടുന്നു. പുതുവർഷത്തിൻ്റെ തുടക്കത്തിൽ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശിപ്പിച്ച തുനിവ് പിന്നീട് 200 കോടി ക്ലബിൽ എത്തിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഒരു കോടി മുതൽ ഒന്നരക്കോടി രൂപ വരെയാണ് മഞ്ജുവാര്യർ പ്രതിഫലമായി ചിത്രത്തിന് വാങ്ങി എന്നാണ് സൂചന.
@All rights reserved Typical Malayali.
Leave a Comment