മേഘ്‌നാരാജ് സന്തോഷ വാർത്തയുമായി മലയാളികളുടെ അടുത്തേക്ക്
മലയാളികൾക്ക് വളരെയധികം സുപരിചിതയായ ഒരു താരം തന്നെയാണ് മേഘ്നരാജ്. മലയാളത്തിൽ അധികം ചിത്രങ്ങൾ താരം ചെയ്തിട്ടില്ലെങ്കിലും താരത്തിൻ്റെ വിശേഷങ്ങൾ എപ്പോഴും മലയാളികൾക്ക് അറിയണമെന്നുണ്ട്. അന്യഭാഷയിൽ ആണ് താരം കൂടുതലും തിളങ്ങിയിട്ടുള്ളത്. അതു കൊണ്ട് തന്നെ താരത്തിൻ്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറലാകാറുണ്ട്. മലയാളികൾ മാത്രമല്ല സൗത്ത് ഇന്ത്യയിലെ മിക്ക പ്രേക്ഷകരും താരത്തിൻ്റെ വലിയൊരു ആരാധകർ തന്നെയാണ്. താരം സോഷ്യൽമീഡിയയിലും യൂട്യൂബിലും മറ്റും രീതിയിലും പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.
അതുപോലെതന്നെയാണ് മേഘ്നയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ ആരാധകർ കാത്തിരിക്കുന്നത്. മലയാളത്തിലേക്ക് എന്നാണ് മേഘ്ന ഒരു തിരിച്ചുവരവ് നടത്തുന്നത് എന്ന് സോഷ്യൽ മീഡിയയിൽ അടക്കം പലയിടം ചർച്ചകളും നടക്കാറുണ്ട്. എന്നാൽ അടുത്തിടെ മേഘ്ന സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി സമ്പാദിക്കുന്നതിടയിൽ തന്നെ, മലയാളത്തിലേക്ക് തിരിച്ചുവരാൻ ചാൻസുകൾ ഉണ്ടെന്നും, നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും തിരിച്ചു വരും എന്നും, എനിക്ക് നല്ല സിനിമകൾ തന്നത് മലയാള സിനിമ തന്നെയാണെന്നും, മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എപ്പോഴെന്നുള്ള ചോദ്യത്തിന് താരം മറുപടി നൽകിയിരുന്നു.താൻ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്നും, ഇപ്പോൾ തനിക്ക് വളരെയധികം ആഗ്രഹമുണ്ടെന്നും, അവസരം ലഭിച്ചതിൽ സന്തോഷമുണ്ട് എന്നും താരം കൂട്ടിച്ചേർക്കുന്നത്. ഇപ്പോൾ താൻ ഒരുപാട് ആഗ്രഹിക്കുന്നതുകൊണ്ട് തന്നെ ഉടനെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കൂടി മേഘ്ന കൂട്ടിച്ചേർത്തു. 2016-ൽ ആണ് മേഘ്ന അവസാനമായി ഒരു മലയാള സിനിമയിൽ അഭിനയിച്ചത്. അന്നു മുതൽ തന്നെ മലയാളികൾ മേഘ്നയുടെ ആരാധനയിൽ മുഴുകിയിരിക്കുകയാണ്. മേഘ്ന എന്ന് മലയാളത്തിലേക്ക് ഇനി പഴയതുപോലെ തിരിച്ചുവരും എന്നും, അന്നത്തെ പോലത്തെ കഥാപാത്രങ്ങൾ കാത്തിരിക്കുകയാണ് മലയാളികൾ. ഹല്ലേലൂയ എന്ന ചിത്രത്തിൽ ആയിരുന്നു താരം അവസാനമായി 2016-ൽ മലയാളത്തിൽ അഭിനയിച്ചത്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായതുകൊണ്ടുതന്നെ മേഘ്നയുമായുള്ള വിശേഷങ്ങളും മലയാളികളും കേൾക്കാറുണ്ട്. അതുകൊണ്ടുതന്നെ വളരെയധികം മലയാളത്തിലേക്ക് തിരിച്ചു വരണ്ടമെന്ന് അവർക്ക് അതിയായ ആഗ്രഹവുമുണ്ട്. താരത്തിൻ്റെ ഭർത്താവിൻ്റെ മരണം മലയാളികളുൾപ്പെടെ സൗത്ത് ഇന്ത്യൻ പ്രേക്ഷകരെ എല്ലാവരെയും ഞെട്ടിച്ച ഒന്നുതന്നെയായിരുന്നു. ചിരഞ്ജീവി സർജയുടെ മരണം വല്ലാതെ എല്ലാവരെയും വേദനിപ്പിച്ചു. മേഘ്നയുടെ വിവാഹവും ഭർത്താവിൻ്റെ മരണവുമൊക്കെ മലയാളി പ്രേക്ഷകരും ചർച്ച ചെയ്ത് ഒന്നായതുകൊണ്ട് തന്നെ മേഘ്നയോടുള്ള ഇഷ്ടം കൂടി എന്ന് തന്നെ പറയാം.
അപ്രതീക്ഷിതമായിട്ടായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ യുടെ വിയോഗം സംഭവിച്ചത്. ഇരുവരും ആദ്യത്തെ കണ്മണിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ചീരു വിട പറഞ്ഞത്. പിന്നീട് കുഞ്ഞിനു വേണ്ടി ആയിരുന്നു മേഘ്നയുടെ ജീവിതം മുഴുവൻ. മകൻ റയാൻ ജനിച്ചത് മുതൽ അവൻ്റെ വിശേഷങ്ങളെല്ലാം മേഘ്ന സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മേഘ്ന സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയത് കൊണ്ട് തന്നെ താരത്തിൻ്റെ വീട്ടിലെ വിശേഷങ്ങൾ കൂടുതലും ആരാധകർ തിരിച്ചറിയാൻ തുടങ്ങി. ബാംഗ്ലൂർ സ്വദേശിയായ മേഘ്ന തെലുങ്ക് സിനിമയിലൂടെയാണ് തൻ്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് തമിഴിലേക്ക് പോയി പിന്നീട് മലയാളത്തിലേക്ക് എത്തി.
മലയാളത്തിൻ്റെ രഘുവിൻ്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ തുടങ്ങിയ ഏകദേശം ഇരുപതോളം സിനിമകളുടെ ഭാഗമാകാൻ മേഘ്നയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാധിച്ചു. നിലവിൽ കന്നട സിനിമകളിലാണ് താരം കൂടുതൽ സജീവമായത്. തെന്നിന്ത്യൻ പ്രേക്ഷകർക്ക് എല്ലാം ഏറെ പ്രിയങ്കരിയാണ് നടി. മലയാളികൾക്കും സുപരിചിത തന്നെ. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മേഘ്നയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്.
@All rights reserved Typical Malayali.
Leave a Comment