ഇനി സന്തൂര്‍ മമ്മിയല്ല സന്തൂര്‍ മുത്തശ്ശി നടി റീനാ ബഷീര്‍ വീണ്ടും അമ്മൂമ്മയായി

ആ സംഭവം ഇപ്പോള്‍ ഓര്‍ക്കുമ്പോഴും എനിക്ക് വിറയ്ക്കുന്നു, ആ നിമിഷം ഞാന്‍ എന്റെ ഭര്‍ത്താവിന്റെ നമ്പറ് പോലും മറന്ന് പോയി ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി റീന ബഷീര്‍.എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയില്‍ ഞാന്‍. എന്റെ ചുണ്ടൊക്കെ വറ്റി വരണ്ടതു പോലെ തോന്നി. ആ നിമിഷം എനിക്ക് എന്റെ ഭര്‍ത്താവിന്റെ മൊബൈല്‍ നമ്പറും ഓര്‍മ വരുന്നില്ല- റീന പറയുന്നു.ടെലിവിഷന്‍ അവതാരകയായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയതാണ് റീന ബഷീര്‍. തുടര്‍ന്ന് മുല്ല എന്ന സിനിമയിലൂടെ ബിഗ്ഗ് സ്‌ക്രീനിലേക്ക് മാറി. സിനിമകളും സീരിയലുകളും നിരന്തരം ചെയ്തിരുന്ന റീന ഇപ്പോള്‍ ഇന്റസ്ട്രിയില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ പുതിയ എപ്പിസോഡില്‍ റീനയാണ് അതിഥിയായി എത്തുന്നത്. റീന പങ്കെടുക്കുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ പ്രമോ വീഡിയോ പുറത്ത് വിട്ടു.ഒരു ട്രെയിന്‍ യാത്രയ്ക്ക് ഇടയില്‍ ഉണ്ടായ ദുരനുഭവത്തെ കുറിച്ചും, ആള്‍ത്തിരക്കില്‍ പരിചയമില്ലാത്ത നഗരത്തില്‍ ഒറ്റപ്പെട്ടു പോയപ്പോള്‍ ഉണ്ടായ അവസ്ഥയെ കുറിച്ചും ഒക്കെ വികാരഭരിതമായി റീന സംസാരിക്കുന്നത് ആണ് പ്രമോയില്‍ ഉള്ളത്
ഭര്‍ത്താവിനൊപ്പമുള്ള ഒരു ട്രെയിന്‍ യാത്രയിലായിരുന്നു ദുരനുഭവം. മുംബൈയില്‍ നിന്ന് ഹൈദരബാദിലേക്ക് ഉള്ള യാത്രയിലായിരുന്നു ഞങ്ങള്‍.

ടിക്കറ്റ് റിസേര്‍വ് ചെയ്തിട്ടാണ് ഞങ്ങള്‍ യാത്ര ചെയ്യുന്നത്. ഞാനും ബഷീര്‍ ഇക്കയും കയറുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പെട്ടന്ന് രണ്ട് പേര്‍ കയറി വന്നിട്ട് ചോദിച്ചു നിങ്ങള്‍ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന്. പിന്നെ ഭീഷണിയായിരുന്നു. നിങ്ങള്‍ പോകുന്ന ഇടത്തേക്ക് എത്തിച്ചേരാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞുകൊണ്ട്. അത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് വിറയ്ക്കുന്നു എന്നാണ് റീന പറഞ്ഞത്.മുഹമ്മദലി സ്ട്രീറ്റ് എന്ന് പറഞ്ഞ് ബോംബെയില്‍ ഒരു വലിയ സ്ട്രീറ്റ് ഉണ്ട്. ഷൂട്ടിങിന് ആയി പോയ ഇടത്ത് നിന്ന് ഞാനും ബഷീര്‍ ഇക്കയും അവിടെ ഷോപ്പിങിന് പോയി. ആറ് മണിയൊക്കെ ആവുമ്പോഴേക്കും ഞങ്ങളുടെ ഷോപ്പിങ് കഴിഞ്ഞിരുന്നു. പെട്ടന്ന് ബഷീര്‍ ഇക്ക അങ്ങോട്ട് പോയി, ഞാന്‍ ഒറ്റയ്ക്ക് ആയി. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയില്‍ ഞാന്‍. എന്റെ ചുണ്ടൊക്കെ വറ്റി വരണ്ടതു പോലെ തോന്നി. ആ നിമിഷം എനിക്ക് എന്റെ ഭര്‍ത്താവിന്റെ മൊബൈല്‍ നമ്പറും ഓര്‍മ വരുന്നില്ല റീന പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *