ശ്രീവിദ്യയുടെ പ്രണയസാഫല്യം മയിലിനെ പോലെ അണിഞ്ഞൊരുങ്ങി ശ്രീവിദ്യ വിവാഹനിശ്ചയം റിസോർട്ടിൽ വച്ച്

ഇതാണ് ശ്രീവിദ്യയുടെ ഭാവിവരൻ, യുവ സംവിധായകന്‍ രാഹുല്‍! അടിയില്‍ തുടങ്ങിയ ബന്ധം കല്യാണം വരെ എത്തിയതിനെ കുറിച്ച് ശ്രീവിദ്യ പറയുന്നു.കൊച്ചി മാരിട്ട് ഹോട്ടലില് വച്ചാണ് രാഹുലും ശ്രീവിദ്യയും തങ്ങളുടെ പ്രണയ കഥ പറുന്നത്. ആറ് വര്ഷങ്ങള്ക്ക് മുന്പ് ഇതേ ഹോട്ടലില് വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അതേ ഹോട്ടലില് വച്ച് തന്നെ ഇപ്പോള് എല്ലാം തുറന്ന് പറയണം എന്നത് ശ്രീവിദ്യയുടെ ആഗ്രഹമായിരുന്നുവത്രെ. ആറ് വര്ഷമായി ഈ ബന്ധം ഇങ്ങനെ തന്നെ കൊണ്ടുപോകാന് കഴിയുന്നതിന്റെ സന്തോഷവും അഭിമാനവും ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ശ്രീവിദ്യ തന്റെ പ്രണയ കഥ പറയാന് തുടങ്ങി.കാത്തിരിപ്പുകള്ക്കൊടുവില് തന്റെ ചെറുക്കനെ ശ്രീവിദ്യ ആരാധകര്ക്ക് മുന്നില് പരിചയപ്പെടുത്തി. പ്രണയത്തിലാണ് എന്നും കല്യാണം ഉടന് ഉണ്ടാവും എന്നും നേരത്തെ ശ്രീവിദ്യ പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ തൊട്ടു മുന്പായി ഇതാ വരനെ പരിചയപ്പെടുത്തി യൂട്യൂബ് ചാനലില് എത്തിയിരിയ്ക്കുകയാണ് നടി. സംവിധായകന് രാഹുല് രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരന്. തങ്ങളുടെ പ്രണയത്തെ കുറിച്ച് ശ്രീവിദ്യയും രാഹുലും തുറന്ന് സംസാരിച്ചു. എങ്ങനെ കണ്ടുമിട്ടി, പരിചയപ്പെട്ടു, പ്രണയിച്ചു എന്നൊക്കെ ശ്രീവിദ്യയും രാഹുലും പറഞ്ഞതിലൂടെ വായിക്കാം
വളരെ യാദൃശ്ചികമായിട്ടാണ് എന്റെ ജീവിതത്തില് പലതും സംഭവിച്ചത്. സിനിമയിലേക്ക് വന്നതും സ്റ്റാര് മാജിക്കിലേക്ക് വന്നതും എല്ലാം പ്രതീക്ഷിക്കാതെ കിട്ടിയതാണ്. പ്രതീക്ഷിച്ചതൊന്നും എനിക്ക് കിട്ടിയിട്ടും ഇല്ല. അങ്ങനെ പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് വന്ന ആളാണ് രാഹുല് രാമചന്ദ്രനും. 2019 ല് പുറത്തിറങ്ങിയ ജീംബൂംബ എന്ന സിനിമയുടെ സംവിധായകനാണ് രാഹുല്. ഇപ്പോള് സുരേഷ് ഗോപിയുടെ എസ്ജി 251 എന്ന സിനിമ സംവിധാനം ചെയ്യുന്നതും രാഹുലാണ്.കൊച്ചി മാരിട്ട് ഹോട്ടലില് വച്ചാണ് രാഹുലും ശ്രീവിദ്യയും തങ്ങളുടെ പ്രണയ കഥ പറുന്നത്. ആറ് വര്ഷങ്ങള്ക്ക് മുന്പ് ഇതേ ഹോട്ടലില് വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അതേ ഹോട്ടലില് വച്ച് തന്നെ ഇപ്പോള് എല്ലാം തുറന്ന് പറയണം എന്നത് ശ്രീവിദ്യയുടെ ആഗ്രഹമായിരുന്നുവത്രെ. ആറ് വര്ഷമായി ഈ ബന്ധം ഇങ്ങനെ തന്നെ കൊണ്ടുപോകാന് കഴിയുന്നതിന്റെ സന്തോഷവും അഭിമാനവും ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ശ്രീവിദ്യ തന്റെ പ്രണയ കഥ പറയാന് തുടങ്ങി. കൂടെ രാഹുലും ഉണ്ട്.

ശ്രീവിദ്യ തന്റെ സോഷ്യല് മീഡിയ പോസ്റ്റുകളില് നന്ദു എന്ന് പറഞ്ഞ് വിശേഷിപ്പിക്കുന്ന ആള് ഞാന് തന്നെയാണ് എന്ന് രാഹുല് പറയുന്നു. ആറ് വര്ഷങ്ങള്ക്ക് മുന്പ് ഇതേ ഹോട്ടലിലെ ലോബിയില് ഇരിക്കുകയായിരുന്നു ശ്രീവിദ്യ. അന്ന് എനിക്ക് പനിയായിരുന്നു. തീരെ വയ്യ, എന്ത് കണ്ടാലും ഇറിട്ടേറ്റ് ആവുന്ന അവസ്ഥ. അപ്പോഴാണ് രാഹുലും അപര്ണ ബാലമുരളിയും അസ്കര് അലിയും എല്ലാം അങ്ങോട്ടേക്ക് വരുന്നത്. ആദ്യം അവരെ ശ്രീവിദ്യ കണ്ടിരുന്നില്ല.രാഹുല് സ്വയം വിശേഷിപ്പിയ്ക്കുന്നത് താനൊരു കാട്ട് കോഴിയാണ് എന്നതാണ്. ഏതൊരു നല്ല പെണ്കുട്ടിയെ കണ്ടാലും ഒന്ന് നോക്കും. അത് ശീലമാണ്. ഹോട്ടല് ലോബിയിലേക്ക് കയറിയതും ശ്രീവിദ്യയെ കണ്ട രാഹുല് അസ്കറിനോട് പറഞ്ഞു, ദേ നോക്കെടാ നല്ല സുന്ദരിയായ, ശാലീനതയുള്ള പെണ്കുട്ടി എന്ന്. നിനക്ക് ആരെ കണ്ടാലും സുന്ദരിയാണല്ലോ എന്ന് അസ്കറും പറഞ്ഞു. അല്ല എനിക്ക് ഈ പെണ്കുട്ടിയെ എവിടെയോ കണ്ട പരിചയം ഉണ്ട് എന്ന് രാഹുല് പറഞ്ഞു.ശ്രീവിദ്യ നോക്കുമ്പോള് കാണുന്നത് ഒരാള് തന്നെ എത്തി നോക്കി, എത്തി നോക്കി പോകുന്നതാണ്. ആദ്യത്തെ രണ്ട് തവണ എത്തി നോക്കിയപ്പോള് ശ്രീവിദ്യ അത്ര മൈന്റ് ചെയ്തില്ല. വീണ്ടും അത് ആവര്ത്തിച്ചപ്പോള് ശല്യമായി തോന്നിയ ശ്രീവിദ്യ അവിടെ നിന്നും എഴുന്നേറ്റ് പോയത്രെ. അതായിരുന്നു തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച.സത്യത്തില് രാഹുലും ശ്രീവിദ്യയും ഫേസ്ബുക്ക് ഫ്രണ്ട്സ് ആണ്. രാഹുല് ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോള് സിനിമ സംവിധായകനാണ് എന്ന് കണ്ട് ആക്സപ്റ്റ് ചെയ്തതാണ് ശ്രീവിദ്യ. പക്ഷെ പ്രൊഫൈല് പിക്ചറില് രാഹുലിന്റെ മുഖം ഇല്ല. പിന്തിരിഞ്ഞ് നില്ക്കുന്ന ഒരു ജിം ബോഡി മാത്രമേയുള്ളൂ. അതുകൊണ്ട് കണ്ടപ്പോള് ശ്രീവിദ്യയ്ക്ക് മനസ്സിലായതും ഇല്ല. ഫേസ്ബുക്കില് കണ്ട പരിചയത്തിലാണ് ഈ പെണ്കുട്ടിയെ എനിക്ക് എവിടെയോ കണ്ട പരിചയം ഉണ്ട് എന്ന് രാഹുല് പറഞ്ഞതും.
പിറ്റേ ദിവസം ശ്രീവിദ്യ വീട്ടിലെത്തിയപ്പോള് അതാ വരുന്നു ഫേസ്ബുക്കില് മെസേജ്. ഹായ്, ഹലോ എന്നൊന്നും അയച്ചിട്ട് റിപ്ലേ ഇല്ല. നമ്മള് ഇന്നലെ കണ്ടിരുന്നു എന്ന് പറഞ്ഞപ്പോള്, ഹോ താങ്കളായിരുന്നു അല്ലേ ഇന്നലെ അവിടെ വായി നോക്കിയത് എന്ന് ശ്രീവിദ്യ തിരിച്ചു ചോദിച്ചു. ആരെ വായി നോക്കി എന്ന് രാഹുല് ചോദിച്ചപ്പോള് എന്നെ എന്ന് പറയാന് ശ്രീവിദ്യയ്ക്കൊരു ചമ്മല്, ‘ആരെയോ വായില് നോക്കുന്നത് കണ്ടു’ എന്ന് പറഞ്ഞു. ആരെയോ ആല്ല നിന്നെ തന്നെയാണ് ഞാന് വായി നോക്കിയത് എന്ന് രാഹുല് പറഞ്ഞു. അതായിരുന്നു ചാറ്റിങിന്റെ തുടക്കം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *