മോള് ഷോയ്ക്ക് പോയി..! ഒരിക്കലും തിരിച്ച് വരാത്ത ഒരു ഷോയ്ക്ക്..’ സുബിയുടെ വീട്ടിലെ ഇന്നത്തെ അവസ്ഥ
പ്രിയപ്പെട്ട നടി സുബി മ,രി,ച്ചി,ട്ട് അഞ്ചു ദിവസം പിന്നിട്ടിരിക്കുകയാണ്. വളരെ ആകസ്മികമായിരുന്നു സുബിയുടെ വിട പറച്ചിൽ. സുബിക്ക് ഇത്തരമൊരു ഗതി വരുമെന്ന് പ്രിയപ്പെട്ടവർ ആരുംതന്നെ കരുതിയിരുന്നില്ല. കുടുംബത്തിനു വേണ്ടി ജീവിച്ചു മ,രി,ച്ച ആളായിരുന്നു സുബി.സുബിക്ക് ആദ്യത്തെയും അവസാനത്തെയും വാക്ക് അമ്മയും തൻ്റെ കുടുംബവുമാണ്. ഇപ്പോഴിതാ സുബി യാത്രയായതിനുശേഷം ഉള്ള ഈ കുടുംബത്തിൻ്റെ അവസ്ഥയാണ് പുറത്തുവരുന്നത്. ഇരുപതാം വയസ്സിൽ താൻ വിവാഹം കഴിക്കേണ്ട പ്രായത്തിൽ അമ്മയെ രണ്ടാമത് കെട്ടിച്ചും, അനിയൻ്റെ പ്രണയവിവാഹം നടത്തുമ്പോഴും തനിക്കൊരു ജീവിതം വേണമെന്ന് സുബി ആഗ്രഹിച്ചിട്ടില്ല. ഒരുതരത്തിൽ പറഞ്ഞാൽ ചെയ്ത ത്യാഗത്തിൻ്റെ ഫലമാണ് അവരുടെ ജീവിതങ്ങൾ. അങ്ങോട്ട് മാത്രമല്ല തിരിച്ചും സുബിയെ കുടുംബം ഏറെ സ്നേഹിച്ചു.മകൾക്കൊപ്പം നിഴലായി എപ്പോഴും അമ്മയും അനുജനും നാത്തൂനും ഉണ്ടായിരുന്നു. സുബി എന്തു തീരുമാനം എടുക്കുന്നതും ഇവരോട് ചോദിച്ച ശേഷമാണ്. അമ്മ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളേ സുബി ധരിച്ചിരുന്നുള്ളൂ. അവസാന യാത്രയിൽ സുബി ആശുപത്രിയിൽ വച്ച് ആരോ ധരിപ്പി വസ്ത്രം കണ്ടു ഞാൻ തിരഞ്ഞെടുത്തത് അല്ലല്ലോ എന്ന് ചോദിച്ച കരയുകയായിരുന്നു ഈ അമ്മ. ഇന്നും ഈ അമ്മയുടെ കണ്ണീർ തോർന്നിട്ടില്ല. സുബി വിട പറഞ്ഞ് രണ്ടു ദിവസങ്ങൾ നിറയെ ബന്ധുക്കളുടെയും പരിചയക്കാരെയും കൊണ്ട് നിറഞ്ഞിരുന്നു. ഏറെ ആഗ്രഹിച്ച് സുബി വാങ്ങിയ വീടിന് പേര് നൽകിയത് എൻ്റെ വീട് എന്നാണ്.എന്നാൽ സുബി പോയി ദിവസങ്ങൾ കഴിഞ്ഞതോടെ ഈ വീട്ടിൽ ആൾ അനക്കങ്ങൾ കുറഞ്ഞു. ഇപ്പോൾ ഈ വീട്ടിൽ പൊട്ടി കരച്ചിലുകളും അടക്കിപ്പിടിച്ച തേങ്ങലുകളും മാത്രമേയുള്ളൂ ബാക്കി. അനുജൻ്റെ രണ്ടു വയസ്സുള്ള നൈലു മോളെ പ്രാണനായിരുന്നു സുബിക്ക്. അപ്പച്ചിയുടെ ആകസ്മിക വിയോഗം നൈലു മോളെയും ഉലച്ചുകളഞ്ഞു. അമ്മൂമ്മയും അച്ഛനും ഒക്കെ ഇടക്കിടക്ക് കരയുന്നത് എന്തിനാണ് എന്ന് അവൾക്ക് മനസ്സിലാകുന്നു. പഴയ കളിചിരികളും മിണ്ടാട്ടവും ഈ കുരുന്നിന് നഷ്ടമായിരിക്കുന്നു. സുബിയുടെ എൻ്റെ വീട്ടിൽ ഇപ്പോൾ എല്ലാ സന്തോഷങ്ങളും നഷ്ടമായിരിക്കുന്നു. ഷോയ്ക്ക് പോയി വരുമ്പോൾ വീട്ടുകാർക്കും നൈലു മോൾക്കും കൈനിറയെ സമ്മാനങ്ങളുമായാണ് സുബി കയറി വന്നിരുന്നത്.
എന്നെന്നേക്കുമായി എല്ലാ സന്തോഷങ്ങളും കൊണ്ട് അവൾ പോയില്ലേ എന്ന് ചോദിക്കുന്ന അമ്മയുടെ വാക്കുകൾ വീട്ടിലെത്തുന്നവരെ കണ്ണീർ അണിയിക്കുകയാണ്. മകളില്ലാതെ മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് ഈ അമ്മയ്ക്ക് അറിയില്ല. കാരണം ഈ അമ്മ ഉറക്കം ഉണരുന്നതും ഉറങ്ങുന്നതും എല്ലാം മകൾക്ക് വേണ്ടിയായിരുന്നു. അനിയന് സുബി വേറെ വീട് വെച്ചു നൽകിയിരുന്നെങ്കിലും എല്ലാവരെയും ചേർത്തുനിർത്താൻ സുബി ശ്രദ്ധിച്ചിരുന്നു. അനുജനും കുടുംബത്തിനും ഒപ്പം സ്ഥിരമായി യാത്രകൾ നടത്തിയിരുന്നു. ചേച്ചി പോകുന്നതോടെ ജീവിതത്തിലെ അത്താണി കൂടിയാണ് ഈ അനുജനും നഷ്ടമായത്.
@All rights reserved Typical Malayali.
Leave a Comment