പലപ്പോഴും എണ്ണ ഒഴിച്ച് ചോറ് കഴിച്ചു.. 14 കിലോയോളം കുറഞ്ഞു.. മാരാർ ആശുപത്രിയിൽ ആകാനുള്ള കാരണം ഇതാണ്..

മാരാർ എവിടെ ? ടാസ്ക്കിലും പ്രമോയിലും അഖിൽ ഇല്ല! പുറത്തേയ്ക്കോ എന്ന് ആരാധകർ.ബിഗ് ബോസ് വീട്ടിൽ നിന്ന് അഖിൽ മാരാർ പുറത്തേയ്ക്ക് പോയോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തുകയാണ്. ഇന്ന് ബിഗ് ബോസ് പുറത്തുവിട്ട പ്രമോയിലും ടാസ്ക്കുകളിലും മാരാരെ കാണാനില്ല. ഇതോടെയാണ് മാരാർ എവിടെയെന്ന് ആരാധകർ ചോദിച്ച് തുടങ്ങിയത്.ബിഗ് ബോസിൽ മാരാരെ കാണാനില്ല.ആരോഗ്യ പ്രശ്നങ്ങളിൽ ചികിത്സതേടി മാരാർ.ഇന്നത്തെ ബിഗ് ബോസ് പ്രമോ പുറത്തുവന്നതോടെ മാരാര് എവിടെ എന്ന് ചോദിക്കുകയാണ് ആരാധകർ. ജയിൽ നോമിനേഷൻ നടക്കുമ്പോഴും നോമിനേഷന് പിന്നാലെ വന്ന ടാസ്കിലും മാരാർ ഇല്ല. ഇതോടെ ആണ് അഖിൽ മാരാർ ഇവിടെ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ എത്തിയത്. ഇന്നത്തെ പ്രമോയുടെ കമൻറ് ബോക്സിലും ഇതേ ചോദ്യങ്ങൾ ഒട്ടേറെ കാണാം. മാരാർ പുറത്തുപോയതാണോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായി മാറ്റി നിർത്തിയതാണോ എന്ന സംശയമാണ് ആരാധകർക്കുള്ളത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാരാർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് ചികിത്സ ആവശ്യമാണെന്ന് മാരാർ തന്നെ ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം ഡോക്ടറുടെ പരിശോധനയ്ക്കായി ബിഗ് ബോസ് തന്നെയാണ് മാരാരേ വിളിപ്പിക്കുന്നത്. ഇതിനുവേണ്ടി മാരാർ കുടുംബാംഗങ്ങളോട് സംസാരിച്ചു പോകുകയാണ് ഉണ്ടായത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഹനാനും മറ്റൊരു മത്സരാർത്ഥിയായിരുന്ന ലച്ചുവും എല്ലാം വീടിന് പുറത്തേക്ക് പോയത് ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു. മാരാർ ഇപ്പോൾ പോകുമ്പോഴും ഇതേ ആശങ്കയാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.

വീക്കിലി ടാസ്കുകളിലും മോർണിംഗ് ടാസ്കുകളിലും വളരെ ആക്ടീവായി നിൽക്കുന്ന മത്സരാർത്ഥിയാണ് അഖിൽ മാറാൻ. ബിഗ് ബോസിന്റെ സ്ട്രാറ്റുകൾക്ക് അനുസരിച്ച് മികച്ച മത്സരം കാഴ്ചവയ്ക്കുന്നത് അതുകൊണ്ടുതന്നെ ആരാധകരും ഇപ്പോൾ ഏറെയാണ്. മത്സരത്തിന്റെ ഭാഗമായി അല്ലാതെ ഒരുപക്ഷേ മാരാർ പുറത്തേക്ക് പോകേണ്ടി വന്നാൽ അത് ആരാധകർക്ക് സഹിക്കാൻ പറ്റില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. മാരാർ തിരിച്ചുവരുമെന്ന് തന്നെയാണ് മത്സരാർത്ഥികളും പ്രേക്ഷകരും ആഗ്രഹിക്കുന്നത്. എന്നാൽ അവിടേയും ശോഭയുടെ പെരുമാറ്റമാണ് ആരാധകരെ ചൊടിപ്പിയ്ക്കുന്നത്. മാരാർ പുറത്ത് പോകുന്നതിൽ ശോഭ സന്തോഷിക്കുകയാണെന്നും പലരും പറയുന്നുണ്ട്. ഇതിനെതിരേയും ആരാധകർ രംഗത്തെത്തുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *